‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’

‘ചങ്ങാത്ത മുതലാളിത്തം ചങ്ങലയുമാണ്…!’പ്രമുഖ മാധ്യമ പ്രവർത്തകനും കഥാകൃത്തുമായ ഷാർലി ബഞ്ചമിൻ എഴുതുന്നു

ഷാർലി ബഞ്ചമിൻ
ഒന്നും_ഫ്രീ_അല്ല…!
മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു.
#മുഖ്യമന്ത്രി_സതീശനോട് …,
ഒന്നും സൗജന്യമല്ല സാർ ,
ചങ്ങാത്ത മുതലാളിത്തം ചങ്ങലയുമാണ്…!
അതിനാൽ അങ്ങ് കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഹെലികോപ്ടർ സൗജന്യം കിട്ടിയത് എവിടെ നിന്നെന്ന് അറിയാൻ ഞങ്ങൾക്ക് അവകാശമുണ്ട്.
നമുക്ക് സൗജന്യമായി ലഭിക്കുന്നതായി തോന്നുന്ന കാര്യങ്ങൾക്കും ആരെങ്കിലും ഒരു ചെലവ് വഹിക്കുന്നുണ്ട് എന്നത് സാമ്പത്തിക ശാസ്ത്രം അറിയാവുന്ന അങ്ങേക്ക് നന്നായി അറിയാം.
ഉദാഹരണത്തിന്:
സർക്കാർ നൽകുന്ന സൗജന്യ ചികിത്സ, ബസ് യാത്ര, സൗജന്യ വൈദ്യുതി, റേഷൻ, ക്ഷേമപദ്ധതികൾ എല്ലാം
ജനങ്ങളുടെ നികുതിപ്പണമാണ്.
ഒരു കമ്പനി സൗജന്യമായി എന്തെങ്കിലും നൽകുന്നെങ്കിൽ മറ്റ് മാർഗ്ഗത്തിലൂടെ കമ്പനി വരുമാനം നേടുന്നു.
അതായത് “സൗജന്യം” എന്നത് പലപ്പോഴും “ആരും പണം കൊടുക്കേണ്ടതില്ല” എന്നല്ല; പകരം “പണം കൊടുക്കുന്നത് മറ്റാരോ/മറ്റൊരു രീതിയിലോ ആണ്” എന്നത് മാത്രമാണ്.
Crony Capitalism എന്ന “ചങ്ങാത്ത മുതലാളിത്ത”ത്തെക്കുറിച്ചു കൂടി പറയാം.
ചങ്ങാത്ത മുതലാളിത്വത്തിൽ, ഒരു ബിസിനസിന് രാഷ്ട്രീയ-ഭരണകൂട ബന്ധങ്ങളിലൂടെ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട് എന്നതാണ് സത്യം. മോദി- അദാനി ബന്ധം, ട്രംമ്പ്- ഇലോൺ മസ്ക് ബന്ധമൊക്കെ ഉദാഹരണം.
പ്രത്യേക കരാറുകൾ ലഭിക്കുക,
അനുകൂലമായ നിയമങ്ങൾ/ഇളവുകൾ ലഭിക്കുക, സർക്കാർ വിഭവങ്ങളിലേക്കുള്ള പ്രത്യേക പ്രവേശനം, വായ്പ, ലൈസൻസ്, അനുമതി തുടങ്ങിയവയിൽ പ്രത്യേക പരിഗണന … ഇത്തരം കരുതലൊക്കെ
“ചങ്ങാതി”മാർക്ക് ലഭിക്കും. അതിനാലാണ് “ചങ്ങാത്ത മുതലാളിത്തം ചങ്ങലയാണ് ” എന്ന് പറയുന്നത്.
മുഖ്യമന്ത്രി സതീശന് സൗജന്യമായി ഹെലികോപ്റ്റർ നൽകിയ ചങ്ങാതിയും ചെലവും (ചങ്ങാതി കേളച്ചന്ദ്രയും ചെലവ് 14-15 ലക്ഷവും ആണെന്ന് മാധ്യമങ്ങൾ ! )
ആരെന്നറിയാൻ ഈ നാട്ടിലെ ജനങ്ങൾക്ക് താല്പര്യമുണ്ടാകുന്നത് അതിനാലാണ്. പേരു പറയില്ല എന്ന് പറയുന്നത് ധാർഷ്ട്യമാണ്, കൗശലമാണ്.
ഭരണത്തിൽ സുതാര്യത അവകാശപ്പെടുന്ന നയങ്ങൾക്ക് വിരുദ്ധമാണിത്.
മന്ത്രിമാർ സൗജന്യം പറ്റി വിദേശയാത്ര നടത്തുന്നതും ഉപഹാരങ്ങൾ വാങ്ങുന്നതും ഒക്കെ ഈ ഗണത്തിൽപ്പെടുത്തണം. പോകേണ്ട എന്നല്ല , അതിന്റെയും വിശദാംശങ്ങൾ വെളിപ്പെടുത്തണം
പൊതുജന സേവകൻ എന്ന നിലയിൽ ഭരണകർത്താക്കൾക്ക് സുതാര്യത വേണം. അവർ വ്യക്തികൾ മാത്രമല്ല.
മുൻ സർക്കാർ എന്തു ചെയ്തു എന്ന് തൊടുന്യായം പറയല്ലേ?!
അതിനല്ലല്ലോ 102 സീറ്റുമായി നിങ്ങളെ ജനം ജയിപ്പിച്ചത് ?!
(ഫെയ്സ് ബുക് കുറിപ്പ്)






