Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്‌മെൻ്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ചേരുവകളുമായി കേക്ക് മികിസിങ്ങ്

  • പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം

  • ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണമെന്ന്’ബയോ കണക്ട് 4.0′ ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍

  • മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

GeneralHeadlines
Home›General›സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്‌മെൻ്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്‌മെൻ്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

By Admin
October 9, 2026
66
0

ഒക്ടോബർ 15 മുതൽ ‘ജനസ്പർശം’ ഫയൽ അദാലത്ത്

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കിയെന്നും മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
വൻകിട പദ്ധതികൾ ഏറ്റെടുക്കാൻ സർക്കാരിന് വലിയ ആത്മവിശ്വാസം പകരുന്നതാണ് നൂറുദിന കർമപദ്ധതിയുടെ വിജയം. നൂറുദിന കർമപദ്ധതിയുടെ തുടർച്ചയായി ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെ ഫയൽ അദാലത്ത് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചു. പദ്ധതി ചെലുത്തിയ സ്വാധീനം സംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിക്കും. കേരളത്തിൽ ആദ്യമായി നൂറുദിന കർമപദ്ധതിയുടെ സുതാര്യമായ പൊതുപരിശോധനയ്ക്കായി പോർട്ടൽ സ്ഥാപിച്ചു. ഡാറ്റാധിഷ്ഠിത ഭരണനിർവഹണം എന്ന സർക്കാർ വാഗ്ദാനത്തിന്‍റെ തുടക്കമാണ് ഈ പോർട്ടൽ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കും. കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി ഡാഷ് ബോർഡ് സംവിധാനം സ്ഥാപിക്കും. ഇതിലൂടെ നിക്ഷേപങ്ങളുടെ പുരോഗതി അളന്ന്, പ്രശ്‌നപരിഹാരം വേഗത്തിലാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ജനസ്പർശം ‘ എന്ന് പേരിട്ട ഫയൽ അദാലത്തിലൂടെ വിവിധ വകുപ്പുകളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ പരിശോധിച്ച് തീർപ്പാക്കും. ഫയലുകൾ തീർപ്പാക്കുന്നതിനൊപ്പം, കാലങ്ങളായി കെട്ടിക്കിടക്കുന്നതിന്റെ കാരണം പഠിച്ച് ഫയൽ നീക്കത്തിനുള്ള സംവിധാനം പുനരാവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡിപ്പാർട്ട്‌മെന്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ബിൽ ഒക്ടോബർ 12ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. മുതിർന്ന പൗരർക്ക് നിയമപരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോകത്ത് ആദ്യമായി മുതിർന്ന പൗരർക്കായി ഒരു സർക്കാർ വകുപ്പ് സ്ഥാപിച്ചത് കേരളമാണ്. മുതിർന്ന പൗരരുടെ കരുതലിന് രാജ്യത്തിനും ലോകത്തിനും പ്രചോദനമാകുന്ന മാതൃക സൃഷ്ടിക്കും. കേരളത്തിലെ മുതിർന്ന പൗരരെ സംബന്ധിച്ച് കണക്കെടുക്കുന്നതിനായി സർവേ ആരംഭിച്ചു. കരുതൽ വേണ്ടവരുടെ കണക്കെടുത്ത് തുടർനടപടി സ്വീകരിക്കും. കേരളത്തിൽ ഒരു മുതിർന്ന പൗരനും ഒറ്റയ്ക്കാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

TagsJanasparshamV D Satheesan
Previous Article

ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ...

Related articles More from author

  • GeneralHeadlines

    സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ ഇനി കാണുന്നത് ആഴ്ചയിൽ മൂന്നുദിവസം,വൈകുന്നേരം 3.00 മുതല്‍ 5.30 വരെ

    August 31, 2026
    By Admin
  • GeneralHeadlines

    പ്രിയദർശിനി പദ്ധതിക്ക് തുടക്കം; ആദ്യ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും

    June 15, 2026
    By Admin
  • GeneralHeadlines

    ലത്തീന്‍ സഭയുടെ അതൃപ്തി മാറ്റാന്‍ സര്‍ക്കാര്‍, അരമനയിലെത്തി ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍

    May 18, 2026
    By Admin
  • GeneralHeadlines

    ‘പ്രതിപക്ഷനേതാവേ,ഇത് ഒരു രക്ഷകർത്താവ് എന്ന നിലയിൽ എൻ്റെ അനുഭവം’

    January 29, 2026
    By Admin
  • GeneralHeadlines

    ചീഫ്‌ ഇലക്ടറല്‍ ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറി: കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബി.ജെ.പിയും, കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയെന്ന് സിപിഎം,അത് സര്‍ക്കാരിൻ്റെ അധികാരമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല

    May 23, 2026
    By Admin
  • GeneralHeadlines

    ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിൻ്റേത് വിലമതിക്കാനാവാത്ത സേവനമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ,കാപട്യമെന്ന് കായികസെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്

    June 30, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്‌മെൻ്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
  • ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ചേരുവകളുമായി കേക്ക് മികിസിങ്ങ്
  • പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം
  • ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണമെന്ന്’ബയോ കണക്ട് 4.0′ ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍
  • മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

Timeline

  • October 9, 2026

    സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്‌മെൻ്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • October 9, 2026

    ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ചേരുവകളുമായി കേക്ക് മികിസിങ്ങ്

  • October 9, 2026

    പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം

  • October 9, 2026

    ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണമെന്ന്’ബയോ കണക്ട് 4.0′ ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍

  • October 9, 2026

    മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions