‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

‘നയാര എനർജിയുടെ മുംബൈ ഹെഡ് ഓഫീസിലേക്ക് ഊറ്റിയ പെട്രോളിൻ്റെ ചിത്രവും ട്രാൻസാക്ഷൻ സ്ക്രീൻ ഷോട്ടും സഹിതം ഇ മെയിൽ ആയി പരാതി രജിസ്റ്റർ ചെയ്തു,റീഫണ്ടു ചെയ്തു കിട്ടി’

ജുബീഷ് എം വേലായുധൻ
ജുബീഷ് എം വേലായുധൻ എഴുതുന്ന അനുഭവ കഥ
‘രണ്ടാഴ്ച മുമ്പ് ഭാര്യ അവരുടെ സ്കൂട്ടറിൽ 150 രൂപയ്ക്ക് വീടിനടുത്ത നയാര എനർജിയുടെ PJ fuels എന്ന പമ്പിൽ നിന്നും പെട്രോൾ നിറച്ചു …..
ഏതാണ്ടൊരു അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു ….. പിന്നീട് സ്റ്റാർട്ടാകുന്നില്ല …..
ഒരു വിധേന വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളമാണ് ……..
വേറെ മാർഗ്ഗമാന്നുമില്ല ഇന്ധനം പൂർണമായും ടാങ്കിൽ നിന്ന് ഊറ്റി ടാങ്കും ഇന്ധന പൈപ്പ് ലൈനും ക്ലീൻ ചെയ്യണം ……
ഇപ്പറഞ്ഞ പണികൾ ചെയ്തുകൊണ്ടിരിക്കേ തന്നെ അഞ്ചോളം വണ്ടികൾ ഇതേ പ്രശ്നവുമായി അങ്ങോട്ടെത്തി ……..
ഒടുവിൽ പണികൾ തീർത്ത് വണ്ടി കിട്ടിയപ്പോഴേക്കും മണിക്കൂർ രണ്ടു തീർന്നു കിട്ടി …… ഭാര്യയ്ക്കാണെങ്കിൽ അര ദിവസത്തെ ലീവും പോയിക്കിട്ടി ……
ഊറ്റിക്കിട്ടിയ പെട്രോളും ( അതിൽ ഒരു കുപ്പിയിൽ താഴെ വെള്ളം കിടക്കുന്നത് വ്യക്തമായി തന്നെ കാണാം )

കൊണ്ട് പമ്പിലെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും അവർക്ക് അത്ര വലിയ ഗൗരവം പ്രതികരണത്തിലില്ല
കമ്പനിയിൽ നിന്ന് അറിയിപ്പു കിട്ടുന്ന മുറയ്ക്ക് പരിഹാരം അറിയിക്കാം എന്നു പറഞ്ഞ് ഫോൺ നമ്പറും വാങ്ങി വച്ചതല്ലാതെ പ്രശ്നം ഉണ്ടായി പത്തു ദിവസം വരെയും യാതൊരു പ്രതികരണവുമില്ല ……..
ഒടുവിൽ ഞാൻ നയാര എനർജിയുടെ മുംബൈ ഹെഡ് ഓഫീസിലേക്ക് ഊറ്റിയ പെട്രോളിൻ്റെ ചിത്രവും UPI ട്രാൻസാക്ഷൻ സ്ക്രീൻ ഷോട്ടും സഹിതം ഇ മെയിൽ ആയി പരാതി രജിസ്റ്റർ ചെയ്തു …….
പിന്നെ നടപടികളെല്ലാം ധ്രുത ഗതിയിലായിരുന്നു
ഹെഡ് ഓഫീസിൽ നിന്നും കൊച്ചി റീജിയണൽ ഓഫീസിൽ നിന്നും വിളികളെത്തി ……
അവരുടെ നിർദ്ദേശപ്രകാരം രേഖകൾ സമർപ്പിച്ചു .
വാഹന അറ്റകുറ്റപ്പണി ചെയ്തതിൻ്റെയും ഇന്ധനം നിറച്ചതിൻ്റെയും തുകകൾ ഇന്നലെ UPI മുഖാന്തിരം റീഫണ്ടു ചെയ്തു കിട്ടി ……..
ബില്ല് വാങ്ങിയിരുന്നില്ല എങ്കിലും പണം നൽകിയത് UPI മുഖാന്തിരമായതിനാൽ ഇവിടെ തെളിവുണ്ടായി. അല്ലെങ്കിൽ നടപടികൾക്ക് കുറച്ചു കഷ്ടപ്പെടേണ്ടി വന്നേനെ
കേരളം തമിഴ്നാട് കർണാടകം എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നയാര പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ചിട്ടുണ്ടെങ്കിലും എറണാകുളം ജില്ലയിൽ മൂക്കന്നൂർ താബോർ ഉള്ള പമ്പു ( PJ fuels ) പോലെ ഇത്രയും മോശം സർവ്വീസുള്ള ഒരു പമ്പും വേറെ കണ്ടിട്ടില്ല ……..
(ഊറ്റിയ പെട്രോളിൻ്റെ ചിത്രമാണ് ഒപ്പം )’






