Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

  • സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്

  • ‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു

  • ‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത്  15,627 സമൂഹമാധ്യമ പോസ്റ്റുകൾ’: സിപിഎം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ നിയമസഭ ചോദ്യത്തിന്  സമ്മേളനം അവസാനിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി

  • മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

GeneralHeadlinesSports
Home›General›മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

By Admin
November 17, 2026
98
0

‘എങ്ങനെയാണ് നിങ്ങള്‍ അക്ഷോഭ്യനായി നില്‍ക്കുന്നത്? എന്നെങ്കിലുമൊരിക്കല്‍ നേരിട്ട് കാണുമ്പോള്‍ ഈ ചോദ്യം ഞാന്‍ ചോദിക്കും.’

മുഖ്യമന്ത്രി വി ഡി സതീശൻ

ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും ഇനി ധോണിയില്ല. നേരിട്ട് കാണണമെന്നും കുറേ നേരം സംസാരിക്കണമെന്നും ഞാന്‍ അത്രമേല്‍ ആഗ്രഹിക്കുന്നയാളാണ് ധോണി. നിങ്ങള്‍ എങ്ങനെ ഇത്ര ശാന്തനായിരിക്കുന്നുവെന്ന് എനിക്ക് ചോദിക്കണം. മൈതാനങ്ങളില്‍ കടല്‍ക്ഷോഭം ഉണ്ടാകുമ്പോള്‍, കപ്പല്‍ കുലുങ്ങുമ്പോള്‍, നിങ്ങള്‍ എങ്ങനെയാണ് ക്യാപ്റ്റന്‍ ഇത്രമേല്‍ ശാന്തനാകുന്നത്? എങ്ങനെയാണ് കണ്ണിന്റെ ഏതെങ്കിലുമൊരു കോണില്‍ പോലും ഭയമെന്ന വികാരം ഇല്ലാതിരിക്കുന്നത്?
പിന്നീട് എപ്പോഴോ ഞാന്‍ തന്നെ അതിന് ഉത്തരം കണ്ടെത്തി, ഭയം ഗ്രസിക്കുന്നുവെങ്കില്‍ അയാള്‍ ധോണിയല്ല. ഒരു സാധാരണ മനുഷ്യന്‍ മാത്രം. എന്റെ കാഴ്ചയിലും കാഴ്ചപ്പാടിലും ധോണി ഒരു അസാധാരണ മനുഷ്യനാണ്.
ഗ്രൗണ്ടില്‍ നിന്ന് പവലിയനിലേക്ക് ഇത്രയും ദൂരമാണെന്ന് ധോണിക്ക് തോന്നിയിട്ടുണ്ടാകുക ന്യൂസിലന്റുമായുള്ള 2019 ലെ ലോകകപ്പ് സെമി ഫൈനലിലാണ്. ലോകകപ്പ് വേദിയില്‍ അവസാന മത്സരങ്ങളില്‍ ഒന്നാണതെന്ന് എല്ലാവരേയും പോലെ ധോണിക്കും അറിയാമായിരുന്നു. ഇഞ്ചുകളുടെ വ്യത്യാസത്തില്‍ റണ്ണൗട്ടായി മടങ്ങുമ്പോള്‍ ധോണിയുടെ കണ്ണുകളിലെ വികാരം എന്തായിരുന്നിരിക്കും? അത് ക്യാമറകള്‍ക്ക് കാണാവുന്നതിനും അപ്പുറമായിരിക്കും. 2011-ലെ ലോകകപ്പ് ഫൈനലില്‍ ലോംഗ് ഓണിലേക്ക് പന്തടിച്ചു കയറ്റിയതിന് ശേഷം അതിന്റെ ഗതി നോക്കാതെ ലോകകപ്പിലേക്ക് നടന്നടുക്കുന്ന ധോണിയായിരുന്നു അപ്പോള്‍ എന്റെ മനസില്‍.
ന്യൂസിലന്റിനോട് തോറ്റ അതേ കളിയില്‍ സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത ധോണിയുടെ ഒരു സംഭാഷണമുണ്ട്. ഇടത് കൈ കൊണ്ട് പന്ത് തടഞ്ഞ ഫീല്‍ഡറെ ശ്രദ്ധിച്ച്, രണ്ടാം റണ്ണിനായി ഓടാന്‍ തുടങ്ങിയ ജഡേജയെ തടഞ്ഞ് ധോണി പറഞ്ഞു;’നില്‍ക്കൂ അയാള്‍ ഇടം കയ്യനാണ്.’
അതായിരുന്നു ഘടികാരം പോലെ ചലിക്കുന്ന ധോണിയുടെ ക്രിക്കറ്റ് ബുദ്ധി. ആ കളിയില്‍ ഒരോവറില്‍ തീര്‍ക്കാവുന്ന കണക്കേയുള്ളൂവെന്ന് മറ്റാരേക്കാളും ധോണിക്കറിയാം. ധോണി അവിടെ നില്‍ക്കുന്നിടത്തോളം വിജയം അസാധ്യമെന്ന് ന്യൂസിലാന്റിനുമറിയാം. പക്ഷേ അതിനിടയിലാണ് ഇഞ്ചുകളുടെ വ്യത്യസത്തിലുള്ള റണ്ണൗട്ട്.
ഒരു ജനതയെ മുഴുവന്‍ സ്വാധീനിച്ച, അവരുടെ ഭാവനയെ കീഴടക്കിയ ചുരുക്കം ആളുകളെ ഉണ്ടായിട്ടുള്ളൂ. അവരില്‍ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. അതു കൊണ്ടാണ് തോല്‍ക്കുമ്പോഴും ധോണി തലപ്പൊക്കത്തോടെ നിന്നത്. ഓരോ കളിയിലും അസാധ്യമായതൊന്ന് ധോണി കരുതി വച്ചിട്ടുണ്ടാകുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നതും അതുകൊണ്ടാണ്.
ന്യൂസിലാന്റിനോട് തോല്‍ക്കുമ്പോഴും തല ഉയര്‍ത്തി മടങ്ങിയ ധോണിയെ കണ്ട് എന്‍. എസ് മാധവന്‍ ഇങ്ങനെ എഴുതി; ‘ധോണി ആരാധകര്‍ക്ക് നല്‍കിയ ആനന്ദം ഒരു ഭാഗത്ത്, തലമുറകള്‍ക്ക് ധോണി നല്‍കിയ ജീവിത പാഠം മറുഭാഗത്ത്. വെറുമൊരു കളിക്കാരനായി ധോണിയെ കാണാനാകില്ല’.

 

മഹേന്ദ്ര സിങ്ധോണി

തീര്‍ച്ചയായും ഒരു ക്രിക്കറ്ററായി മാത്രം ധോണിയെ ചരിത്രം അടയാളപ്പെടുത്തില്ല. അയാള്‍ ഒരു പ്രചോദനമാണ്, സ്വാധീന ശക്തിയാണ്, ഊര്‍ജ്ജ പ്രവാഹമാണ്. വിജയത്തിനുള്ള സാധ്യത എപ്പോഴും ബാക്കിയുണ്ടെന്ന പാഠമാണ്. തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.
2011 ല്‍ ധോണി ലോകകിരീടം ഏറ്റുവാങ്ങുമ്പോള്‍ കഴിഞ്ഞ ഐ.പി.എല്ലിലെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിക്ക് ഏഴ് ദിവസമാണ് പ്രായം. ചെന്നെയുടെ പുതിയ ഓപ്പണര്‍ ആയുഷ് മാത്രെയ്ക്ക് നാല് വയസും. യുവ താരങ്ങള്‍ അരങ്ങ് വാഴുന്ന ആ കളിക്കളത്തിലാണ് IPL ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാര ജേതാവായി ധോണി മാറിയത്. സമ്മര്‍ദം കൂടുമ്പോഴാണ് ധോണിയിലെ ക്രിക്കറ്റര്‍ തന്റെ ഉഗ്രരൂപം കാണിക്കുക. ഒരു ക്രിക്കറ്റ് അക്കാദമിക്കും പഠിപ്പിച്ചു കൊടുക്കാനാകാത്തതാണ് ധോണിയുടെ മനസാന്നിധ്യം .
നാല്‍പ്പത്തിനാലാം വയസിലും ധോണി ശാന്തനായി ക്രീസില്‍ നില്‍ക്കുമ്പോള്‍ എതിരാളികള്‍ക്ക് ഭയവും ആശങ്കയുമായിരുന്നു. നമുക്ക് വിശ്വാസവും. അതാണ് ധോണിയുടെ ലെഗസി. ഡഗൗട്ടില്‍ നിന്ന് ബാറ്റും കറക്കി ക്രീസിലേക്ക് നടന്നടുക്കുന്ന ധോണിയെ ഇനി കാണാന്‍ കഴിയില്ലായിരിക്കും. എങ്കിലും സ്റ്റമ്പിന് മുന്നിലും പിന്നിലുമുള്ള ധോണി മാജിക്ക് മനസില്‍ നിന്ന് മായുന്നതെങ്ങനെ? അപ്പോഴും ഞാന്‍ ആദ്യം ചോദിച്ച ചോദ്യം അവിടെ നില്‍ക്കുന്നു; എങ്ങനെയാണ് നിങ്ങള്‍ അക്ഷോഭ്യനായി നില്‍ക്കുന്നത്? എന്നെങ്കിലുമൊരിക്കല്‍ നേരിട്ട് കാണുമ്പോള്‍ ഈ ചോദ്യം ഞാന്‍ ചോദിക്കും.

TagsM S DhoniV D Satheesan
Previous Article

 സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിലായി പരിശീലനത്തിന് 2,000 ഒഴിവുകൾ,അപ്രൻ്റീസ് തിരഞ്ഞെടുപ്പ് ...

Next Article

‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത്  ...

Related articles More from author

  • GeneralHeadlines

    സർക്കാർ പദ്ധതികളിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം ഉറപ്പാക്കും: മുഖ്യമന്ത്രി വി. ഡി. സതീശൻ

    June 5, 2026
    By Admin
  • GeneralHeadlines

    കെ എം ബഷീര്‍ കൊലപാതകം:’സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അട്ടിമറിച്ചത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടെന്ന് ആരോപണം’

    October 2, 2026
    By Admin
  • GeneralHeadlinesPolitics

    ‘ഇ ഡിയുടെ ‘പട്ടി ഷോ’യ്ക്ക് കയ്യടിച്ച ഓരോ കോൺഗ്രസ് പ്രവർത്തകനും അധികം വൈകാതെ ക്ലിഫ് ഹൗസിൻ്റെ വാതിലിൽ ഇ ഡി മുട്ടുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശം സ്വയം അടിയറ ...

    May 27, 2026
    By Admin
  • General

    ക്ലിഫ് ഹൗസ് അറ്റകുറ്റപണി : പിണറായി 10 വർഷംകൊണ്ട് ചെലവിട്ടത് 2 കോടി ,ആദ്യ ദിവസം തന്നെ വി.ഡി. സതീശൻ അനുമതി നൽകിയത് 73 ലക്ഷം രൂപ

    May 17, 2026
    By Admin
  • GeneralHeadlines

    വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

    August 13, 2026
    By Admin
  • GeneralHeadlinesPolitics

    ‘മുഖ്യമന്ത്രി ഉച്ചഭക്ഷണം കഴിച്ചതിൽ ആരാണ് വിമർശനം ഉന്നയിച്ചത്? പ്രളയ ഘട്ടത്തിൽ വിരുന്നിലും സൽക്കാരത്തിലും പങ്കെടുത്തതിലാണല്ലോ വിമർശനം’:എം.ബി രാജേഷ്

    August 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി
  • സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്
  • ‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു
  • ‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത്  15,627 സമൂഹമാധ്യമ പോസ്റ്റുകൾ’: സിപിഎം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ നിയമസഭ ചോദ്യത്തിന്  സമ്മേളനം അവസാനിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി
  • മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

Timeline

  • November 18, 2026

    ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

  • November 18, 2026

    സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്

  • November 18, 2026

    ‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു

  • November 18, 2026

    ‘വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം നീക്കം ചെയ്തത്  15,627 സമൂഹമാധ്യമ പോസ്റ്റുകൾ’: സിപിഎം അംഗം സേവ്യർ ചിറ്റിലപ്പള്ളിയുടെ നിയമസഭ ചോദ്യത്തിന്  സമ്മേളനം അവസാനിച്ചശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി

  • November 17, 2026

    മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions