പെട്രോളിൽ മായമുണ്ടോ എന്ന് കണ്ടുപിടിക്കാൻ ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ

പരിശോധയയ്ക്ക് ശുദ്ധമായ പെട്രോള്‍ നല്‍കേണ്ട എന്നാണ് എണ്ണ കമ്പനികള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം
തിരുവനന്തപുരം:സംസ്ഥാനത്തെ പെട്രോളില്‍ എഥനോൾ എത്ര ശതമാനമാണെന്ന് കണ്ടുപിടിക്കാനുള്ള പരിശോധനയ്ക്ക് ശുദ്ധമായ പെട്രൊൾ നൽകാതെ പെട്രൊളിൽ മായം ചേർക്കുന്നവരെ പിന്തുണച്ച് കേന്ദ്രസർക്കാർ.
പരിശോധയയ്ക്ക് ശുദ്ധമായ പെട്രോള്‍ നല്‍കേണ്ട എന്നാണ് എണ്ണ കമ്പനികള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ശേഖരിച്ച സാമ്പിളുകളുടെ കാലാവധി 18 ദിവസത്തിനകം കഴിയുമെന്ന്കണ്ടാണ് കേന്ദ്രം പരിശോധന വഴിമുട്ടിച്ചത്. ശുദ്ധമായ പെട്രോള്‍ ആവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ അയച്ച മെയിലിലാണ് എണ്ണ കമ്പനികളുടെ മറുപടി.
ഗ്യാസ് ക്രോമറ്റോഗ്രഫി പരിശോധനക്കായി കിറ്റുകളടക്കം സർക്കാർ വാങ്ങിയിരുന്നെങ്കിലും ശുദ്ധമായ പെട്രോള്‍ നല്കാൻ ചട്ടമില്ലെന്നാണ് കമ്പനികളുടെ വാദം. ഇതോടെ രാസവസ്തുക്കൾ കലർത്തിയുള്ള പരമ്പരാഗത പരിശോധനയ്ക്കാണ് സർക്കാർ തയ്യാറെടുക്കുന്നത്.
കർണാടക സർക്കാർ നടത്തിയ പരിശോധനയില്‍ പെട്രോളില്‍ 31 ശതമാനം എഥനോൾ കണ്ടെത്തിയിരുന്നു. 20 ശതമാനമാണ് രാജ്യത്ത് അനുവദനീയമായ അളവ് എന്നിരിക്കെ കണ്ടെത്തല്‍ വൻ വിവാദമായി.
ഈ പരിശോധനാ ഫലം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നല്കിയപ്പോള് അത് പൂര്‍ണമായും തള്ളുന്ന സാഹചര്യമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. 100% ശുദ്ധമായ പെട്രോളുമായി യാതൊരു സാമ്യവും നിലവില്‍ വന്നിട്ടുള്ള ഫലത്തിന് ഇല്ല എന്നായിരുന്നു അന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഫലം തള്ളിക്കൊണ്ട് നല്കിയ വിശദീകരണം. അതിന് പിന്നാലെയാണ് കേരളത്തിലും പെട്രോളില്‍ പരിശോധന നടത്തിയത്. രണ്ട് രീതിയിലുള്ള മെത്തേഡ് അവലംബിക്കാനായിരുന്നു സംസ്ഥാന ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നത്. പരമ്പരാഗത രീതിയിലും ഇന്‍സ്ട്രുമെന്റ് രീതിയിലുമാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇതിലാണ് ഇപ്പോള്‍ കേന്ദ്രം വിലങ്ങുതടിയായി മാറിയിരിക്കുന്നത്.
സംസ്ഥാനത്തെ റിഫൈനറികളില്‍ നിന്ന് ശുദ്ധമായ പെട്രോള്‍ ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് കത്ത് നല്‍കിയിരുന്നു.ആദ്യം ഇതിന് മറുപടി നല്‍കിയിരുന്നില്ല. എന്നാല്‍ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കൊടുവിലാണ് എണ്ണ കമ്പനികള്‍ 100% പെട്രോള്‍ നല്കുന്നതില് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു എന്ന് മറുപടി ന്ല്കുന്നത്. ഇതുമൂലം ഇനി പരമ്പരാഗത രീതിയില്‍ മാത്രമേ ലാബുകളില്‍ എത്തിയിരിക്കുന്ന പെട്രോള്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധിക്കൂ എന്നാണ് ഭക്ഷ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.
എഥനോൾ അളവ് കൂടുതല്‍ ആണെങ്കില്‍ കോടതിയെ സമീപിച്ച് ശുദ്ധമായ പെട്രോള്‍ കമ്പനികളില്‍ നിന്ന് ലഭ്യമാക്കാനുള്ള നീക്കവും സർക്കാർ നടത്തിയേക്കും.






