Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

  • ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ,കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലെ നേട്ടം

  • കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമാർച്ച് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു

  • ശബരിമല അന്നദാന മണ്ഡപത്തിൽ നിന്ന് ചൊവ്വാഴ്ചവരെ ഭക്ഷണം കഴിച്ചവർ 1,35,471

  • കുട്ടികളുടെ ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം

GeneralHeadlines
Home›General›ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ,കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലെ നേട്ടം

ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ,കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലെ നേട്ടം

By Admin
November 26, 2026
53
0

മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 11 വിദേശ രാജ്യങ്ങളിൽ നിന്നുമായി 3,500-ലധികം പ്രദർശകരും 600-ഓളം സ്റ്റാർട്ടപ്പുകളും പങ്കെടുക്കുന്നു

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്നു വരുന്ന നാല്പത്തിയഞ്ചാമത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ. 31 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പങ്കെടുത്ത പ്രദർശന വിഭാഗത്തിലാണ് കേരളത്തിന് വെള്ളി മെഡൽ ലഭിച്ചത്. കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലാണ് കേരളത്തിന്‍റെ നേട്ടം.

ഭാരത് മണ്ഡപം ഓഡിറ്റോറിയത്തിൽ നടന്ന സമ്മാനദാനച്ചടങ്ങിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ സബിൻ സമീദ് ഐറ്റിപിഒ ഡയറക്ടർ ജാവേദ് അഷ്‌റഫിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ഐപിആർഡി അഡിഷണൽ ഡയറക്ടർ കെ.പി.സരിത, ഡെപ്യൂട്ടി ഡയറക്ടർ സി.എഫ്. ദിലീപ് കുമാർ, ഇൻഫർമേഷൻ ഓഫീസർമാരായ ശ്രീകാന്ത് എം. ഗിരിനാഥ്, പി.ആർ. സാബു, പ്രതീഷ് ഡി. മണി, അസിസ്റ്റന്‍റ് എഡിറ്റർ രതീഷ് ജോൺ എന്നിവർ സന്നിഹിതരായിരുന്നു.

ഏറെ ജനശ്രദ്ധയാകർഷിച്ച കൊമ്പനാനയുടെ ചലിക്കുന്ന മാതൃക കേരള പവലിയന്റെ പ്രധാന സവിശേഷതയായിരുന്നു. ഇതിനു പുറമേ കേരളത്തിന്‍റെ തനത് വിഭവങ്ങളും കൈത്തറി, കരകൗശല ഉത്പന്നങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും പ്രദർശിപ്പിച്ച സ്റ്റാളുകളും പവലിയനിലേക്ക് ആളുകളെ ആകർഷിച്ചു.

കുടുംബശ്രീയുടെയും ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫിന്റെയും നേതൃത്വത്തിലുള്ള ഫുഡ് കോർട്ടുകളും സന്ദർശകരുടെ പ്രധാന ആകർഷണമായി. കേരളത്തിന്‍റെ തനത് പലഹാരങ്ങളും വിഭവങ്ങളും ആസ്വദിക്കാൻ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

കേരളത്തിന്റേതായി 23 വ്യത്യസ്തമായ സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്. കൈത്തറി, ടെറാക്കോട്ട കരകൗശല ഉത്പന്നങ്ങൾ, കാപ്പി, തേയില, വെളിച്ചെണ്ണ, കൂൺ കൊണ്ടുള്ള പായസം, സ്മൂത്തി, തേയില, കാപ്പിപ്പൊടി തുടങ്ങിയ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു.

ഭാരത് മണ്ഡപത്തിലെ വിവിധ ഹാളുകളിലായി നടക്കുന്ന മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 11 വിദേശ രാജ്യങ്ങളിൽ നിന്നുമായി 3,500-ലധികം പ്രദർശകരും 600-ഓളം സ്റ്റാർട്ടപ്പുകളും പങ്കെടുക്കുന്നുണ്ട്.

TagsI and PRD
Previous Article

കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ...

Next Article

മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ ...

Related articles More from author

  • Headlines

    തലസ്ഥാനത്ത് വിസ ക്യാമ്പ് : ജര്‍മ്മന്‍ കോണ്‍സല്‍

    November 12, 2025
    By Admin
  • GeneralHeadlines

    വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യരുത്; സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ് മുന്നറിയിപ്പ്

    November 15, 2026
    By Admin
  • BusinessGeneralHeadlines

     തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

    August 20, 2026
    By Admin
  • GeneralHeadlines

    ഇ-ഓട്ടോറിക്ഷകൾക്ക് 30,000 രൂപ സബ്സിഡി: മാർച്ച് 4 മുതൽ അപേക്ഷിക്കാം

    February 27, 2026
    By Admin
  • Headlines

    കമലിൻ്റെ രജനി ചിത്രത്തിൽ നിന്ന് പിന്മാറി സംവിധായകൻ സുന്ദർ.സി

    November 13, 2025
    By Admin
  • HeadlinesMovies

    മുന്നേറ്റം തുടർന്ന് ജയറാം – കാളിദാസ് ചിത്രം ‘ആശകൾ ആയിരം’

    February 11, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ
  • ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ,കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലെ നേട്ടം
  • കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമാർച്ച് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു
  • ശബരിമല അന്നദാന മണ്ഡപത്തിൽ നിന്ന് ചൊവ്വാഴ്ചവരെ ഭക്ഷണം കഴിച്ചവർ 1,35,471
  • കുട്ടികളുടെ ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം

Timeline

  • November 26, 2026

    മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

  • November 26, 2026

    ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ,കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലെ നേട്ടം

  • November 26, 2026

    കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമാർച്ച് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു

  • November 25, 2026

    ശബരിമല അന്നദാന മണ്ഡപത്തിൽ നിന്ന് ചൊവ്വാഴ്ചവരെ ഭക്ഷണം കഴിച്ചവർ 1,35,471

  • November 25, 2026

    കുട്ടികളുടെ ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions