Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി ഗുജറാത്ത് ചാമ്പ്യന്മാർ

  • അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും

  • ഏപ്രിലിയ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു,ജിടി 125-ൻ്റെ വില: 1,09,999 രൂപ. ജിടി 175ൻ്റേത് 1,29,999 രൂപ

  • ടെക്നോപാര്‍ക്കില്&#x200d സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു

  • ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

BusinessHeadlines
Home›Business›പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

By Admin
October 7, 2026
32
0
  • യു എസ് ടിയുടെ തിരുവനന്തപുരം കാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സമ്മാനം കൈമാറിയത്
  • തിരുവനന്തപുരം : ദേശീയ പാരാ ഷൂട്ടിംഗ് താരം അഖിൽ സാമിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായി പ്രമുഖ എഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി അൾട്രാ-ലൈറ്റ് വീൽചെയർ സമ്മാനിച്ചു. അഖിൽ സാമിനെ ആദരിക്കുന്നതിനായി യുഎസ് ടി യുടെ തിരുവനന്തപുരം ക്യാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വീൽചെയർ കൈമാറിയത്.

വിദ്യാഭ്യാസം, തൊഴിൽ, സ്വതന്ത്ര ജീവിതം എന്നീ മേഖലകളിലെ തടസ്സങ്ങൾ നീക്കിക്കൊണ്ട് ജീവിതനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യുഎസ്‌ടിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതിയുടെ ഏറ്റവും പുതിയ സംരംഭമാണിത്. പ്രാദേശിക സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സഹായ ഉപകരണങ്ങൾ, സ്കോളർഷിപ്പുകൾ, തൊഴിലധിഷ്ഠിത പരിശീലനം എന്നിവ നൽകിക്കൊണ്ട് ഭിന്നശേഷിക്കാരുടെ ഉന്നമനം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഈ പദ്ധതി മുൻഗണന നൽകുന്നത്.

നട്ടെല്ലിനേറ്റ പരിക്കിനെത്തുടർന്ന് കഴിഞ്ഞ 10 വർഷമായി സാം വീൽചെയർ ഉപയോഗിച്ചാണ് ജീവിതം നയിക്കുന്നത്. പരിക്കിനുശേഷം ഷൂട്ടിംഗ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ഇപ്പോൾ ഇന്ത്യയിലുടനീളം നടക്കുന്ന പാരാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പുകളിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. 2004-ലെ കേരള സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും പൂനെയിൽ നടന്ന സോണൽ പാരാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയ അദ്ദേഹം, ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി.

എന്നാൽ, അദ്ദേഹം ഉപയോഗിച്ചിരുന്ന വീൽചെയർ ഭാരമേറിയതും കൈകാര്യം ചെയ്യാൻ പ്രയാസമുള്ളതുമായിരുന്നു. ഇത് യാത്രയെയും പരിശീലനത്തെയും ദുഷ്കരമാക്കി. ഓരോ യാത്രയ്ക്കും മുൻപായി വീൽചെയർ അഴിച്ചുവെക്കുന്നതും പിന്നീട് കൂട്ടിയോജിപ്പിക്കുന്നതും വലിയൊരു ബുദ്ധിമുട്ടാണെന്ന് സാം തിരിച്ചറിഞ്ഞു. തന്റെ സഞ്ചാരസ്വാതന്ത്ര്യവും സ്വയംപര്യാപ്തതയും വർദ്ധിപ്പിക്കുന്നതിനും, ഒപ്പം പരിശീലനം മെച്ചപ്പെടുത്തി മത്സരങ്ങളിൽ പങ്കെടുക്കാനുള്ള കഴിവ് വളർത്തുന്നതിനുമായി ഭാരം കുറഞ്ഞ ഒരു വീൽചെയറിനായുള്ള സ്പോൺസർഷിപ്പ് സാം തേടുകയായിരുന്നു.

കൊണ്ടുപോകാൻ എളുപ്പമുള്ളതും മത്സരവേളയിൽ ഉപയോഗിക്കുമ്പോൾ ശാരീരികമായി അധികം ആയാസം ആവശ്യമില്ലാത്തതുമായ അതിഭാരം കുറഞ്ഞ ഒരു വീൽചെയർ യുഎസ് ടിയുടെ സിഎസ്ആർ വിഭാഗം അദ്ദേഹത്തിന് സംഭാവന ചെയ്തു. മുൻപ് യു എസ് ടി സംഘടിപ്പിച്ച രണ്ടു ട്രിവാൻഡ്രം മാരത്തണുകളിലും പങ്കെടുത്ത സാം, കമ്പനിയുമായി ദീർഘകാലത്തെ ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ്.

TagsAkhil SamUST
Previous Article

ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് ...

Next Article

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി ...

Related articles More from author

  • BusinessHeadlinesTechnology

    ‘ആന്ത്രോപിക്കു’മായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് ‘യു‌എസ്‌ടി’

    July 8, 2026
    By Admin
  • GeneralHeadlinesHealth

    സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി

    June 11, 2026
    By Admin
  • BusinessHeadlines

    മഹാത്മാ പുരസ്ക്കാരം തുടർച്ചയായ നാലാം വർഷവും യു എസ് ടി ക്ക്

    December 4, 2025
    By Admin
  • BusinessHeadlinesHealth

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി

    February 19, 2026
    By Admin
  • BusinessGeneralHeadlines

    ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

    September 7, 2026
    By Admin
  • BusinessHeadlinesTechnology

    ‘ടാസിറ്റി’യെ ഏറ്റെടുത്ത് യു എസ് ടി

    May 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി ഗുജറാത്ത് ചാമ്പ്യന്മാർ
  • അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും
  • ഏപ്രിലിയ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു,ജിടി 125-ൻ്റെ വില: 1,09,999 രൂപ. ജിടി 175ൻ്റേത് 1,29,999 രൂപ
  • ടെക്നോപാര്‍ക്കില്&#x200d സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു
  • ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

Timeline

  • October 8, 2026

    എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി ഗുജറാത്ത് ചാമ്പ്യന്മാർ

  • October 8, 2026

    അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും

  • October 8, 2026

    ഏപ്രിലിയ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു,ജിടി 125-ൻ്റെ വില: 1,09,999 രൂപ. ജിടി 175ൻ്റേത് 1,29,999 രൂപ

  • October 8, 2026

    ടെക്നോപാര്‍ക്കില്&#x200d സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു

  • October 8, 2026

    ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions