Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

  • അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ ഹൈസ്‌കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രം ‘ഒഴിയാതെ’സെപ്റ്റംബർ 11ന്

  • കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ

  • യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ

  • 60 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും അഭിമുഖ രൂപത്തിലാണ് സർവേ:വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

GeneralHeadlines
Home›General›ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ മെൻസ്ട്രുവൽ കപ്പും ഇൻസിനറേറ്ററുകളും വിതരണം ചെയ്യൽ ഉദ്ഘാടനം ജനുവരി 20ന്

ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ മെൻസ്ട്രുവൽ കപ്പും ഇൻസിനറേറ്ററുകളും വിതരണം ചെയ്യൽ ഉദ്ഘാടനം ജനുവരി 20ന്

By Admin
January 18, 2026
338
0

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം:പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്ട്രുവൽ കപ്പും നാപ്കിൻ സംസ്‌കരണത്തിനുള്ള ഇൻസിനറേറ്ററും വിതരണം ചെയ്യുന്നു. ആർത്തവ ശുചിത്വ ഉത്പന്നങ്ങളുടെ പ്രചാരണവും ആർത്തവ ആരോഗ്യവും ഇതുസംബന്ധിച്ച ബോധവൽക്കരണവും ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 20ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.
കൊല്ലം ജില്ലയിൽ വെളിയംഗ്രാമപഞ്ചായത്തിലെ മുട്ടറ ഗവ. ഹയർ സെക്കൻഡറി & വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആർ. ലതാദേവി അധ്യക്ഷയാകും. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി. എൻ. സീമ പദ്ധതി വിശദീകരണവും കൊല്ലം ജില്ലാ കളക്ടർ എൻ. ദേവീദാസ് മുഖ്യപ്രഭാഷണവും നടത്തും. വെളിയം ഗ്രാമപഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.എസ്. ഷിജുകുമാർ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു എസ്., ബ്ലോക്ക് ഡിവിഷൻ മെമ്പർ പത്മാവതിയമ്മ, മുട്ടറ ജി.എച്ച്.എച്ച്.എസ്. പ്രിൻസിപ്പാൾ എസ്. ശ്രീനിവാസൻ എന്നിവർ പങ്കെടുക്കും.

2025-26 ലെ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുക ഉപയോഗിച്ച് എച്ച്.എൽ.എൽ.ലൈഫ് കെയറുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആർത്തവകാല ഉപയോഗ ശേഷമുള്ള സാനിറ്ററി നാപ്കിനുകളുടെ ശാസ്ത്രീയ സംസ്‌കരണത്തിന് വിദ്യാർത്ഥിനികൾ കൂടുതലുള്ള സ്‌കൂളുകളിലും കോളേജുകളിലുമായി 322 ഇടങ്ങളിലാണ് ഇൻസിനറേറ്റർ സ്ഥാപിക്കുന്നത്. ഹരിതകേരളം മിഷൻ നടത്തിയ സർവേ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുത്ത സ്‌കൂളുകളിലും കോളേജുകളിലും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലുമായി 1.69 ലക്ഷം മെൻസ്ട്രുവൽ കപ്പുകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഒരു ജില്ലയിലെ അഞ്ച് ഹയർ സെക്കൻഡറി സ്‌കൂളുകളും എല്ലാ കേളേജുകളും നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിൻ ഏറ്റെടുത്ത 152 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുമാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. സ്‌കൂളുകളിലും കോളേജുകളിലും മതിയായ ആർത്തവ ശുചിത്വ സംവിധാനങ്ങൾ സജ്ജമാക്കുക, പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപകരണങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പദ്ധതി ഗുണഭോക്താക്കൾക്ക് ബോധവൽക്കരണം നൽകുന്നതിനായി പ്രത്യേക ക്ലാസുകളും ശിൽപശാലകളും ഇതോടൊപ്പം സംഘടിപ്പിക്കും.

TagsHarithaKeralamMenstral Cup
Previous Article

കോഴിക്കോട് അതിരാത്രം ഏപ്രില്‍ 17 മുതൽ

Next Article

കേരള ടൂറിസത്തിന്‍റെ അഖിലേന്ത്യാ ഫോട്ടോപ്രദര്‍ശനത്തിന് ജനുവരി 20 ന് ...

Related articles More from author

  • HeadlinesHealth

    ആർത്തവ കപ്പുകളുടെ ഉൽപ്പാദനശേഷി 50 ലക്ഷമായി ഉയർത്തി എച്ച്എൽഎൽ

    May 26, 2026
    By Admin
  • GeneralHeadlines

    ഒറ്റമഴപ്പെയ്ത്തിൽ വീണ്ടും മുങ്ങി ബെം​ഗളൂരു ,പിന്നാലെ ആലിപ്പഴ വർഷം

    May 1, 2026
    By Admin
  • CareerHeadlines

    കനാൽ ക്രൂയിസ് ബോട്ടുകളിൽ ക്രൂ ആയി ജോലി ആഗ്രഹിക്കുന്നവർക്ക് ‘ക്രൂ – കനാൽ ക്രൂയിസ് ബോട്ട്സ്’ കോഴ്സ്,മാർച്ച് 16 മുതൽ

    March 4, 2026
    By Admin
  • AstrologyHeadlines

    ഡിസംബർ 1 മുതൽ 31 വരെ മാസഫലം

    December 1, 2025
    By Admin
  • HeadlinesHealth

    ട്രാൻസ്പ്ലാൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആദ്യഘട്ടം ഉടൻ  

    December 17, 2025
    By Admin
  • General

    അപേക്ഷിച്ചാലുടൻ പെർമിറ്റ് :കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഭേദഗതികളും, ഇളവുകളും നിലവിൽ വന്നു

    October 30, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ
  • അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ ഹൈസ്‌കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രം ‘ഒഴിയാതെ’സെപ്റ്റംബർ 11ന്
  • കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ
  • യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ
  • 60 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും അഭിമുഖ രൂപത്തിലാണ് സർവേ:വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

Timeline

  • September 10, 2026

    അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

  • September 10, 2026

    അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ ഹൈസ്‌കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രം ‘ഒഴിയാതെ’സെപ്റ്റംബർ 11ന്

  • September 10, 2026

    കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ

  • September 9, 2026

    യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ

  • September 9, 2026

    60 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും അഭിമുഖ രൂപത്തിലാണ് സർവേ:വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions