Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • 2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

  • പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ:ഉഷ്ണതരംഗ ഉന്നതതല യോഗ തീരുമാനങ്ങൾ

  • ഗുരു മുനി നാരായണപ്രസാദ് ഇനി ഓർമകളിൽ

  • പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉടൻ

  • 3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

GeneralHeadlines
Home›General›കുംഭമേളയിലെ വൈറൽ താരം മൊണാലിസയ്ക്ക് കേരളത്തൽ ‘വൈറൽ’ വിവാഹം!

കുംഭമേളയിലെ വൈറൽ താരം മൊണാലിസയ്ക്ക് കേരളത്തൽ ‘വൈറൽ’ വിവാഹം!

By Admin
March 11, 2026
146
0

‘ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാൽ സുരക്ഷിതമായ ഇടമെന്ന നിലയിൽ കേരളത്തിൽ എത്തി’
തിരുവനന്തപുരം:കഴിഞ്ഞ കുംഭമേളയിലെ വൈറൽ താരത്തിന് അതിനെക്കാൾ വൈറലായി വിവാഹം.പ്രയാ​ഗ് രാജ്കുംഭമേളയിലാണ് മൊണാലിസ ഭോസ്ലേ താരമായത്.അതിനെത്തുടർന്ന് സിനിമകളിലേക്കുൾപ്പെടെ ക്ഷണം ലഭിച്ചവൾക്ക് സഹനായകൻ പ്രണയവും സമ്മാനിച്ചു.എന്നാൽ, അന്യമതസ്ഥനെ വിവാഹം കഴിക്കുന്നത് വീട്ടുകാർ എതിർത്തു.മൊണാലിസ ഭോസ്‌ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.അതോടെ,സുരക്ഷിത വിവാഹത്തിന് അവസരം തേടി കേരളത്തിലെത്തുകയായിരുന്നു.

മൊണാലിസ ഭോസ്‌ലെയെ ഫര്‍മാന്‍ ഖാൻ താലി ചാർത്തുന്നു

മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് വധു മൊണലിസ. മഹാരാഷ്ട്ര സ്വദേശിയാണ് വരൻ ഫര്‍മാന്‍ ഖാന്‍.
തമ്പാനൂർ പൊലീസിലെത്തിയാണ് നായികയും നായകനും വിവരം പറയുന്നത്.പൊലീസ് ഇടപെട്ടിട്ടും വധുവിൻ്റെ അച്ഛൻ അയഞ്ഞില്ല.തുടർന്ന് തിരുവനന്തപുരം പൂവാർ നൈനാർ അരുമാനൂർ നൈനാർ ക്ഷേത്രത്തൽ വിവാഹ ഒരുക്കങ്ങൾ നടന്നു.ഗുരുദേവ പ്രതിഷ്ഠക്ക് മുമ്പില്‍ നടന്ന ചടങ്ങിൽ മേൽശാന്തി കണ്ണൻ പോറ്റിയാണ് കാർമികത്വം വഹിച്ചത്.മന്ത്രി വി.ശിവൻകുട്ടി,സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ,ജില്ലാ സെക്രട്ടറി എ.എ റഹിം എന്നിവരും വധൂവരൻമാരെ ആശംസിക്കാനെത്തിയിരുന്നു.

മൊണാലിസ ഭോസ്‌ലെയും ഫര്‍മാന്‍ ഖാനും വിവാഹിതരായ ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഹസ്തദാനം നൽകുന്നു.മന്ത്രി വി.ശിവൻകുട്ടി,ജില്ലാ സെക്രട്ടറി എ.എ റഹിം എന്നിവർ സമീപം.

നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ അച്ഛൻ ശ്രമിക്കുന്നു എന്ന പരാതിയുമായി മൊണാലിസ പ്രണയിയോടൊപ്പം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. പൂവാറിലെ ഷൂട്ടിം​ഗ് സ്ഥലത്ത് നിന്നാണ് മൊണാലിസയും ഫർമാനും എത്തിയത്.പ്രായപൂർത്തയായതിനാൽ പൊലീസ് മൊണാലിസയെ ഫർമാനൊപ്പം അയച്ചു. രാജ്യത്തെ പലയിടങ്ങളിലും തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ കേരളത്തിൽ എത്തിയത് എന്നാണ് ഇരുവരും പറഞ്ഞത്.


മൊണാലിസ ഭോസ്‌ലെയും ഫര്‍മാന്‍ ഖാനും

താനും സിനിമാ നടന്‍ ആണെന്നും ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് പ്രണയം മൊട്ടിട്ടതെന്നും ഫര്‍മാന്‍ പറഞ്ഞു.മൊണാലിസയാണ് ആദ്യം പ്രണയം അറിയിച്ചത്.തുട
ക്കത്തിൽ അനുകൂലിച്ചില്ലെങ്കിലും പിന്നീട് പ്രണയത്തിലാവുകയയിരുന്നെന്നും ഫര്‍മാന്‍ വിശദീകരിച്ചു.
കേരളം അതീവസുന്ദരമാണെന്നും വലിയ പിന്തുണയാണ് ഇവിടുത്തെ ആളുകള്‍ നല്‍കുന്നതെന്നും അതിന് നന്ദിയുണ്ടെന്നും മൊണാലിസ അറിയിച്ചു.ഗ്രാമത്തില്‍ ഒരാളെ വിവാഹം കഴിക്കാനാണ് കുടുംബം നിര്‍ദേശിച്ചത്. അത് ഇഷ്ടമല്ലാതിരുന്നതുകൊണ്ടാണ് പറ്റില്ലെന്നു പറഞ്ഞതെന്നും അവർ വ്യക്തമാക്കി.
‘മധ്യപ്രദേശിലെ യുവതിയും മഹാരാഷ്ട്രയിലെ യുവാവും വിവാഹിതരാകാന്‍ തീരുമാനമെടുത്തു, ആ തീരുമാനത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ ഇന്ത്യയില്‍ തന്നെ സുരക്ഷിതമായി അവര്‍ക്ക് തോന്നിയ ഇടം കേരളമാണ്. അങ്ങനെ അവര്‍ കേരളത്തില്‍ എത്തി. ശ്രീനാരായണ ഗുരു സ്ഥാപിച്ച അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചു, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നതാണ് ശ്രീനാരായണ ഗുരുവിന്‍റെ ആപ്തവാക്യം.ഇതാണ് യഥാര്‍ഥ കേരളാ സ്റ്റോറി. മതനിരപേക്ഷതയുടെ അങ്ങേയറ്റം.’-സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.


മൊണാലിസ ഭോസ്‌ലെയും ഫര്‍മാന്‍ ഖാനും

കേരളം മാനവ സൌഹൃദത്തിൻ്റെ ഇടമാണെന്നും ഏത് മതത്തില്‍ പെട്ടവരെയും വിവാഹം കഴിക്കാനുള്ള അവകാശം ഈ രാജ്യത്തുണ്ടെന്നും എ എ റഹിം പറഞ്ഞു. ‘ ഭരണഘടന നല്‍കുന്ന അവകാശമാണത്. എന്നാലത് പലയിടത്തും സാധ്യമാകുന്നില്ല. അത് നിര്‍ഭയം സാധ്യമാകുന്ന ഏക ഇന്ത്യന്‍ സംസ്ഥാനത്തിന്‍റെ പേരാണ് കേരളം. വിവാഹം സ്വര്‍ഗത്തിലാണ്. അതെ, ആ സ്വര്‍ഗത്തിന്‍റെ പേരാണ് കേരളം’- അദ്ദേഹം പറഞ്ഞു.


മൊണാലിസ ഭോസ്‌ലെ

പ്രയാഗ്‌രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വിൽക്കുന്ന വീഡിയോ വൈറലായതോടെയാണ് മൊണാലിസ ലോകശ്രദ്ധ നേടിയത്.സുന്ദരിയെ കാണാൻ വൻ ജനക്കൂട്ടം എത്തിയതോടെ കുംഭമേളയിലെ കച്ചവടം നിർത്തേണ്ടി വരികയും അച്ഛൻ മൊണാലിസയെ വീട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു.സോഷ്യൽ മീഡിയയിൽ തരംഗമായതോടെ താരത്തെ തേടി സിനിമാ അവസരങ്ങളുമെത്തി.സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദ ഡയറി ഓഫ് മണിപ്പൂർ’ എന്ന ചിത്രത്തിലൂടെയാണ് മൊണാലിസ സിനിമയിൽ അരങ്ങേറിയത്.പ്രമുഖ നടൻ രാജ്കുമാർ റാവുവിൻ്റെ സഹോദരൻ അമിത് റാവുവാണ് ചിത്രത്തിലെ നായകൻ.
മൊണാലിസ ഭോസ്‌ലെ അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറില്‍ വെച്ച് നടന്നിരുന്നു.

TagsViral Wedding
Previous Article

നോര്‍ക്ക കെയറില്‍ ഇതുവരെ ക്ലെയിമിനത്തില്‍ നല്‍കിയത് 88 കോടി ...

Next Article

മോഹൻലാലിൻ്റെയും അമൽ നീരദിൻ്റെയും ചിത്രങ്ങൾ ബോക്‌സോഫീസിൽ നേർക്കുനേർ

Related articles More from author

  • GeneralHeadlines

    സ്‌കൂൾ ബാഗിന് ഭാരം കുറയ്ക്കും, ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറി: കരട് റിപ്പോർട്ട് അംഗീകരിച്ചതായി മന്ത്രി വി ശിവൻകുട്ടി

    January 8, 2026
    By Admin
  • GeneralHeadlines

    ‘നടൻ ദിലീപിനെതിരെ അതിജീവിത മൊഴി നൽകിയിട്ടില്ല’

    December 14, 2025
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂട്ടത്തോടെ കോൺ​ഗ്രസ് നേതാക്കൾ

    December 3, 2025
    By Admin
  • HeadlinesHealth

    ആൻ്റിബയോട്ടിക് സ്മാർട്ട് ആയി83 ആശുപത്രികൾ, 5 ആൻ്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകൾ

    March 14, 2026
    By Admin
  • HeadlinesHealth

    ആഗോള ആയുര്‍വേദ, വെല്‍നസ് ദ്വിദിന കോണ്‍ക്ലേവ് കോഴിക്കോട്ട് ഫെബ്രുവരി 2 മുതൽ

    January 21, 2026
    By Admin
  • HeadlinesPolitics

    15 വർഷം ടെക്നോപാർക്കിലും പിന്നീടു സ്വിറ്റ്‌സർലൻഡിലും ജോലി ചെയ്ത അപു ജോണ്‍ ജോസഫ് തൊടുപുഴയിൽ അച്ഛൻ്റെ കോട്ടകാക്കാനെത്തുന്ന മകൻ

    March 17, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • 2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ
  • പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ:ഉഷ്ണതരംഗ ഉന്നതതല യോഗ തീരുമാനങ്ങൾ
  • ഗുരു മുനി നാരായണപ്രസാദ് ഇനി ഓർമകളിൽ
  • പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉടൻ
  • 3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

Timeline

  • April 25, 2026

    2027 സെൻസസ് ഡിജിറ്റൽ രീതിയിൽ രണ്ടുഘട്ടമായി; ജൂൺ 16 മുതൽ സെൽഫ് എന്യുമറേഷൻ

  • April 25, 2026

    പൊതു ഇടങ്ങളിൽ തണ്ണീർ പന്തലുകൾ, ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ:ഉഷ്ണതരംഗ ഉന്നതതല യോഗ തീരുമാനങ്ങൾ

  • April 25, 2026

    ഗുരു മുനി നാരായണപ്രസാദ് ഇനി ഓർമകളിൽ

  • April 24, 2026

    പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉടൻ

  • April 24, 2026

    3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions