Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

GeneralHeadlines
Home›General›സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

By Admin
June 8, 2026
48
0

വിവരങ്ങൾ ജനങ്ങൾക്ക് സ്വയം രേഖപ്പെടുത്താം

തിരുവനന്തപുരം:സെൻസസ് 2027ൻ്റെ ഭാഗമായി ജനങ്ങൾക്ക് കുടുംബവിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള ‘സെൽഫ് എനുമറേഷൻ’ സൗകര്യം ജൂൺ 16 മുതൽ 30 വരെ ലഭ്യമാകും. മൊബൈൽ ഫോണിന്‍റെ സഹായത്തോടെ തന്നെ സെൽഫ് എനുമറേഷൻ പൂർത്തിയാക്കാം. രണ്ട് ഘട്ടങ്ങളിലായുള്ള സെൻസസ് നടപടിക്രമത്തിൽ, ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ് നടത്തുക. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്ത് 2026 ജൂലൈ 1 മുതൽ ജൂലൈ 30 വരെയാണ് ഒന്നാംഘട്ട സെൻസസ് നടപടികൾ നടക്കുക. ഈ ഘട്ടത്തിൽ എനുമറേറ്റർമാർ ഓരോ ‘വീടുപട്ടിക ബ്ലോക്കി’ലെയും കെട്ടിടങ്ങളും പ്രധാന ലാൻഡ്മാർക്കുകളും ഉൾപ്പെടുത്തി ഒരു ലേഔട്ട് മാപ്പ് തയ്യാറാക്കുകയും, മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ഒരു വീടുപട്ടിക ബ്ലോക്ക് എന്നത് 700 മുതൽ 800 വരെ ജനസംഖ്യയുള്ള ഒരു പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി വാർഡിൻ്റെ ഭാഗമാണ്. വരിനമ്പർ ഉൾപ്പെടെ ആകെ 34 ചോദ്യങ്ങളാണ് ഒന്നാം ഘട്ട സെൻസസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.എനുമറേറ്റർമാർ വീടുകളിൽ എത്തുന്നതിന് മുൻപ് തന്നെ കുടുംബനാഥനോ പ്രായപൂർത്തിയായ മറ്റ് അംഗങ്ങൾക്കോ ഓൺലൈൻ പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിക്കാം.

‘സെൽഫ് എനുമറേഷൻ’ ചെയ്യുന്ന വിധം

സെൽഫ് എനുമറേഷൻ ചെയ്യുന്നതിനായി ആദ്യം https://se.census.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് സംസ്ഥാനം തെരഞ്ഞെടുക്കണം. അടുത്ത സ്‌ക്രീനിൽ കുടുംബനാഥന്‍റെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തിയ ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നൽകി സ്ഥിരീകരിക്കണം. തുടർന്ന് ജില്ലയുടെ പേരും വീടുള്ള സ്ഥലവും നൽകി , മാപ്പിൽ സ്വന്തം വീട് കണ്ടെത്തി ‘റെഡ് മാർക്കർ’ അതിന് മുകളിൽ സ്ഥാപിച്ച് ലൊക്കേഷൻ സേവ് ചെയ്യണം. ലൊക്കേഷൻ സ്ഥിരീകരിച്ച ശേഷം സ്‌ക്രീനിൽ വരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യാം.

അതിനുശേഷം 11 അക്കങ്ങളുള്ള ഒരു എസ്.ഇ. ഐഡി എസ്എംഎസ് വഴിയും ഇ-മെയിൽ വഴിയും ലഭ്യമാകും. എനുമറേറ്റർ വീട് സന്ദർശിക്കുന്ന സമയത്ത് ഈ ഐഡി അവർക്ക് കൈമാറണം.

കെട്ടിട നമ്പർ, സെൻസസ് ഹൗസ് നമ്പർ, സെൻസസ് വീടിന്‍റെ ഉപയോഗം, കുടുംബനമ്പർ തുടങ്ങിയ വിവരങ്ങൾ സെൽഫ് എനുമറേഷനിൽ നൽകേണ്ടതില്ല. ഈ വിവരങ്ങൾ എനുമറേറ്റർമാർ നേരിട്ടെത്തിയാണ് രേഖപ്പെടുത്തുക. എന്തെങ്കിലും തിരുത്തലുകൾ വരുത്താനുണ്ടെങ്കിൽ എനുമറേറ്റർ വീട്ടിൽ വരുമ്പോൾ ചെയ്യാവുന്നതുമാണ്.

ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 34 ചോദ്യങ്ങൾ

1.വരിനമ്പർ
2.കെട്ടിട നമ്പർ
3.സെൻസസ് വീടിന്‍റെ നമ്പർ
4.സെൻസസ് വീടിന്‍റെ നിലത്തിനുപയോഗിച്ച പ്രധാന സാമഗ്രി
5.സെൻസസ് വീടിന്‍റെ ഭിത്തിക്കുപയോഗിച്ച പ്രധാന സാമഗ്രി
6.സെൻസസ് വീടിന്‍റെ മേൽക്കൂരക്കുപയോഗിച്ച പ്രധാന സാമഗ്രി
7.സെൻസസ് വീടിന്‍റെ ഉപയോഗം
8.ഈ സെൻസസ് വീടിന്‍റെ അവസ്ഥ
9.കുടുംബത്തിന്റെ നമ്പർ
10.ഈ കുടുംബത്തിൽ പതിവായി താമസിക്കുന്നവരുടെ ആകെ എണ്ണം
11.കുടുംബനാഥന്റെ/നാഥയുടെ പേര്
12.കുടുംബനാഥന്റെ/നാഥയുടെ ലിംഗഭേദം
13.കുടുംബനാഥൻ/നാഥ പട്ടികജാതിയോ പട്ടികവർഗമോ മറ്റുള്ളവരോ
14.ഈ വീടിന്‍റെ ഉടമസ്ഥത
15.താമസിക്കുവാൻ ഈ കുടുംബത്തിനു മാത്രമായി കൈവശമുള്ള മുറികളുടെ എണ്ണം
16.ഈ കുടുംബത്തിൽ താമസിക്കുന്ന ദമ്പതികളുടെ എണ്ണം
17.കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സ്
18.കുടിവെള്ള സ്രോതസ്സിന്റെ ലഭ്യത
19.വെളിച്ചത്തിന്റെ പ്രധാന സ്രോതസ്സ്
20.കക്കൂസിന്റെ ലഭ്യത
21.കക്കൂസിന്റെ തരം
22.അഴുക്കുവെള്ളക്കുഴൽ ബന്ധിപ്പിച്ചിട്ടുള്ളത്
23.പരിസരത്ത് ലഭ്യമായ കുളിക്കുവാനുള്ള സൗകര്യങ്ങൾ
24.അടുക്കളയുടെയും എൽ.പി.ജി / പി.എൻ.ജി കണക്ഷന്‍റെയും ലഭ്യത
25.പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം
26.റേഡിയോ / ട്രാൻസിസ്റ്റർ ലഭ്യത
27.ടെലിവിഷൻ ലഭ്യത
28.ഇൻറർനെറ്റിന്റെ ലഭ്യത
29.ലാപ്‌ടോപ്പ് / കമ്പ്യൂട്ടർ ലഭ്യത
30.ടെലിഫോൺ, മൊബൈൽ ഫോൺ / സ്മാർട്ട്‌ഫോൺ ലഭ്യത
31.സൈക്കിൾ, സ്‌കൂട്ടർ / മോട്ടോർസൈക്കിൾ / മോപ്പഡ് ലഭ്യത
32.കാർ/ജീപ്പ്/വാൻ ലഭ്യത
33.കുടുംബത്തിൽ പ്രധാനമായി ഉപയോഗിക്കുന്ന ധാന്യം
34.മൊബൈൽ നമ്പർ

TagsCensus 2027
Previous Article

ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

Next Article

സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

Related articles More from author

  • Headlines

    ജസ്റ്റിസ് സിറിയക് ജോസഫിനെ വീണ്ടും വെല്ലുവിളിച്ച് കെ.ടി ജലീൽ

    November 12, 2025
    By Admin
  • AtheethamGeneralHeadlines

    ജനകീയ വിഷയങ്ങളിൽനിന്ന് നിയമസഭയിൽ ഒളിച്ചോടി പ്രതിപക്ഷം,കാട്ടിയത് ‘കോമാളിക്കളി’യെന്ന് വിമർശനം

    February 24, 2026
    By Admin
  • BusinessCareerGeneralHeadlines

     നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക :മന്ത്രി വി. ശിവൻകുട്ടി

    November 4, 2025
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി

    December 4, 2025
    By Admin
  • Headlines

    ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

    November 24, 2025
    By Admin
  • GeneralHeadlines

    ‘വീക്ഷണം’ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 16ന്എ.കെ ആൻ്റണി തിരിതെളിക്കും

    February 15, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം
  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ
  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …
  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Timeline

  • June 8, 2026

    സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • June 8, 2026

    സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • June 8, 2026

    ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • June 8, 2026

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • June 7, 2026

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions