Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എയർടെല്ലിൻ്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ‘പ്രിയതമൻ’,ശ്രീനാഥ് ഭാസി നായകൻ, തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക

  • ‘ആന്‍റോ അഗസ്റ്റിനെതിരെ മുന്‍പ് അബ്ക്കാരി കേസുകളുണ്ടോ’ എന്ന് ഹൈക്കോടതി,’ഇല്ല’എന്ന് സർക്കാർ:’റിപ്പോര്‍ട്ടര്‍’ ടിവി മാനേജിങ് ഡയറക്ടര്‍ ആന്‍റോ അഗസ്റ്റിന് ജാമ്യം

  • ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേൽ ദേശീയ പുരസ്കാരം

  • ‘കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുർആനും ബിരിയാണി ചെമ്പും കൈതപ്പായും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റൽ ഒപ്പു പോലും ആഴ്ചകൾ ഫ്ലോറിലിട്ട് അലക്കിയതൊക്കെ നിങ്ങൾ ഇത്രവേഗം മറന്നോ?’മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് എം.ബി രാജേഷ്

GeneralHeadlines
Home›General›‘തുടക്കം’:അനുജത്തിയുടെ ആദ്യ ചിത്രം കാണാൻ പ്രണവ് മോഹൻലാൽ വിസ്മയയ്ക്കൊപ്പം,പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ടിക്കറ്റ് ബുക്കിങ്ങിൽ കുതിപ്പ്

‘തുടക്കം’:അനുജത്തിയുടെ ആദ്യ ചിത്രം കാണാൻ പ്രണവ് മോഹൻലാൽ വിസ്മയയ്ക്കൊപ്പം,പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ടിക്കറ്റ് ബുക്കിങ്ങിൽ കുതിപ്പ്

By Admin
August 7, 2026
172
0

‘തുടക്ക’ത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് 1.40 കോടി രൂപ
കൊച്ചി:അനുജത്തിയുടെ ആദ്യ ചിത്രം കാണാൻ പ്രണവ് മോഹൻലാൽ വിസ്മയയ്ക്കൊപ്പം എത്തിയ ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുത്തു.കൊച്ചിയിലെ ഒരു മൾട്ടിപ്ലെക്സിൽ നടന്ന ആദ്യ പ്രദർശനത്തിനാണ് വിസ്‌മയയും പ്രണവും എത്തിയത്. തിയേറ്ററിലേക്ക് കയറുമ്പോൾ വിസ്‌മയയുടെ കൈപിടിച്ച് നടക്കുന്ന പ്രണവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിയുടെ മനം കവരുകയാണ്.ഇരുവർക്കുമൊപ്പം അമ്മ സുചിത്ര മോഹൻലാലും ആദ്യ ഷോ കാണാനെത്തി.
ചിത്രത്തിന്‍റെ നിർമാതാവായ ആന്‍ണി പെരുമ്പാവൂരും, അദ്ദേഹത്തിന്‍റെ മകനും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആശിഷ് ജോ ആന്‍റണിയും ആദ്യ പ്രദർശനം കാണാനുണ്ടായിരുന്നു.മലയാള സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന സിനിമകളില്‍ ഒന്നായിരുന്നു വിസ്‌മയ മോഹന്‍ലാല്‍ ആദ്യമായി അരങ്ങേറ്റം കുറിക്കുന്ന തുടക്കം. ജൂഡ് ആന്തണിയുടെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി.
ആദ്യദിനം തന്നെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയത്.
വിസ്‌മയയുടെ അഭിനയ അരങ്ങേറ്റത്തെ കൂടുതൽ സവിശേഷമാക്കുന്നത് ചിത്രത്തിൽ മോഹൻലാലിന്‍റെ അതിഥി വേഷമാണ്. നേരത്തെ മകൻ പ്രണവ് മോഹൻലാലിന്‍റെ ആദ്യ ചിത്രത്തിലും മോഹൻലാൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ ഒരു കുടുംബ പശ്ചാത്തലത്തിലുള്ള വികാരനിർഭരമായ കഥയാണ് അവതരിപ്പിക്കുന്നത്. 139.35 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘എമ്പുരാൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആശിഷിന്റെ ആദ്യ പ്രധാന കഥാപാത്രം കൂടിയാണ് ‘തുടക്കം’.
ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടികളിൽ മോഹൻലാലും സുചിത്രയും സജീവ സാന്നിധ്യമായിരുന്നു. മകളുടെ ആദ്യ സിനിമയ്ക്ക് എല്ലാ പിന്തുണയും കുടുംബം നൽകിയിരുന്നു.
‘ലൈക് ഫാദർ ലൈക് ഡോട്ടർ… പ്രതീക്ഷിച്ചതിനേക്കാൾ അടിപൊളി… ലാലേട്ടൻ വന്നൊരു കലക്ക് കലക്കി, മോൾ അതുക്കും മേലെ… ‘തുടക്കം’ ഒരൊന്നര തുടക്കമായി ‘എന്നിങ്ങനെയാണ് ആദ്യഷോ കഴിഞ്ഞ പ്രേക്ഷകരുടെ പ്രതികരണങ്ങൾ.
പ്രമുഖ ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 8600 ല്‍ അധികം ടിക്കറ്റുകളാണ് ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്. ആദ്യ ഷോ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ബുക്ക് മൈ ഷോയില്‍ മണിക്കൂര്‍ ട്രെന്‍ഡിംഗില്‍ ഉണ്ടായിരുന്നുവെങ്കിലും അതില്‍ വലിയ കുതിപ്പ് ദൃശ്യമായത് ആദ്യ ഷോകള്‍ക്ക് പിന്നാലെ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നപ്പോഴാണ്.ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 86 ലക്ഷം ആണ്. കര്‍ണാടകത്തില്‍ നിന്ന് 8 ലക്ഷവും തമിഴ്നാട്ടില്‍ നിന്ന് 3 ലക്ഷവും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 2.50 ലക്ഷവും ചിത്രം നേടി. അങ്ങനെ ഇന്ത്യയില്‍ നിന്നുള്ള ആകെ നേട്ടം 99.50 ലക്ഷം. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം 40 ലക്ഷമാണ് നേടിയിരിക്കുന്നതെന്നും ട്രാക്കര്‍മാര്‍ അറിയിക്കുന്നു. അങ്ങനെ തുടക്കത്തിന്‍റെ ഫൈനല്‍ അഡ്വാന്‍സ് ബുക്കിംഗ് കണക്ക് എന്നത് 1.40 കോടിയാണ്. ഒരു പുതുമുഖ താരം പ്രധാന കഥാപാത്രമാവുന്ന ചിത്രം എന്ന നിലയില്‍ മികച്ച ബുക്കിംഗ് ആണ് ഇത്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്ന സ്ഥിതിക്ക് ബോക്സ് ഓഫീസില്‍ ചിത്രം കുതിക്കാനാണ് സാധ്യത. ഓപണിംഗ് കണക്കുകളിലും അത് പ്രതിഫലിക്കും. ഈ വാരാന്ത്യത്തിലും മികച്ച നേട്ടമുണ്ടാക്കിയേക്കും.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ . സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ.

 

 

Previous Article

മമ്മൂട്ടിയുടെ പിറന്നാളിന് 40,000 പേർക്ക് രക്തദാനം

Next Article

‘ഓരോ പെൺകുട്ടിയും കാണേണ്ട, ഓരോ മാതാപിതാക്കളും മക്കളെ കാണിക്കേണ്ട ...

Related articles More from author

  • HeadlinesMoviesPolitics

    വി ഡി സതീശൻ  അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ലെന്ന് നടൻ സിദ്ദിഖ്

    May 7, 2026
    By Admin
  • GeneralHeadlines

    56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെ പിണറായിയെന്ന് മേജർ രവി,വ്യാജപ്രചാരണത്തിൽ പരാതി

    June 12, 2026
    By Admin
  • GeneralHeadlines

    വരുമാന പരിധി ബാധകമല്ല,ഇനി സർക്കാർ ആശുപത്രി പേവാർഡ് താല്പര്യമുള്ള രോഗികൾക്കെല്ലാം

    August 7, 2026
    By Admin
  • GeneralHeadlines

    കേരളത്തിന്‍റെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമെന്ന് നൊബേൽ ജേതാവ് അമർത്യ സെൻ

    February 15, 2026
    By Admin
  • HeadlinesHealth

    മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യവകുപ്പ്,ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ രേഖകളും റിപ്പോർട്ടുകളും രോഗിക്ക് നൽകണം

    January 19, 2026
    By Admin
  • HeadlinesTravel

    അറബ് ടൂറിസം മാര്‍ക്കറ്റ് ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റി’ ന് കൊച്ചി വേദി

    June 15, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എയർടെല്ലിൻ്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+
  • റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ‘പ്രിയതമൻ’,ശ്രീനാഥ് ഭാസി നായകൻ, തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക
  • ‘ആന്‍റോ അഗസ്റ്റിനെതിരെ മുന്‍പ് അബ്ക്കാരി കേസുകളുണ്ടോ’ എന്ന് ഹൈക്കോടതി,’ഇല്ല’എന്ന് സർക്കാർ:’റിപ്പോര്‍ട്ടര്‍’ ടിവി മാനേജിങ് ഡയറക്ടര്‍ ആന്‍റോ അഗസ്റ്റിന് ജാമ്യം
  • ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേൽ ദേശീയ പുരസ്കാരം
  • ‘കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുർആനും ബിരിയാണി ചെമ്പും കൈതപ്പായും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റൽ ഒപ്പു പോലും ആഴ്ചകൾ ഫ്ലോറിലിട്ട് അലക്കിയതൊക്കെ നിങ്ങൾ ഇത്രവേഗം മറന്നോ?’മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് എം.ബി രാജേഷ്

Timeline

  • September 22, 2026

    എയർടെല്ലിൻ്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • September 22, 2026

    റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ‘പ്രിയതമൻ’,ശ്രീനാഥ് ഭാസി നായകൻ, തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക

  • September 22, 2026

    ‘ആന്‍റോ അഗസ്റ്റിനെതിരെ മുന്‍പ് അബ്ക്കാരി കേസുകളുണ്ടോ’ എന്ന് ഹൈക്കോടതി,’ഇല്ല’എന്ന് സർക്കാർ:’റിപ്പോര്‍ട്ടര്‍’ ടിവി മാനേജിങ് ഡയറക്ടര്‍ ആന്‍റോ അഗസ്റ്റിന് ജാമ്യം

  • September 21, 2026

    ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേൽ ദേശീയ പുരസ്കാരം

  • September 21, 2026

    ‘കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുർആനും ബിരിയാണി ചെമ്പും കൈതപ്പായും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റൽ ഒപ്പു പോലും ആഴ്ചകൾ ഫ്ലോറിലിട്ട് അലക്കിയതൊക്കെ നിങ്ങൾ ഇത്രവേഗം മറന്നോ?’മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് എം.ബി രാജേഷ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions