Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സലിം കുമാർ ഇല്ലാത്ത ‘ലാഫിങ് വില്ല ‘യിൽ പോയ അനുഭവം പങ്കുവച്ച് ബാലചന്ദ്രമേനോൻ

  • സ്ഥലംമാറ്റം,സ്ഥാനമാറ്റം: ഐപിഎസ് തലപ്പത്തുള്ള നീരസം ഡിജിപി പൊലീസ് ഉപദേഷ്ടാവിനെ അറിയിച്ചു, മുന്നറിയിപ്പുമില്ലാതെ സ്ഥലംമാറ്റിയതിൽ ആരോഗ്യ ഡയറക്ടർ ഡോ.കെ ജെ റീന അതൃപ്തി പരസ്യമാക്കി

  • ശിവഗിരി തീർഥാടകർക്കായി ആറേക്കർ വേണം; നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

  • 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെ പിണറായിയെന്ന് മേജർ രവി,വ്യാജപ്രചാരണത്തിൽ പരാതി

  • ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ വക്കീലിനെ ദേവസ്വം വകുപ്പിന്‍റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സര്‍ക്കാര്‍

BusinessHeadlines
Home›Business›ഇന്റിക്രൗഡ് ‘ ഏറ്റെടുത്ത് യു എസ് ടി

ഇന്റിക്രൗഡ് ‘ ഏറ്റെടുത്ത് യു എസ് ടി

By Admin
April 7, 2026
97
0

എ ഐ അധിഷ്ഠിത സേവനങ്ങൾ മെച്ചപ്പെടുത്തലും ഏറ്റെടുക്കലിൻ്റെ ലക്ഷ്യം

തിരുവനന്തപുരം: പ്രമുഖ എ ഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, ഇന്റിക്രൗഡ് എൽ എൽ സി എന്ന കമ്പനിയെ ഏറ്റെടുത്തു. വർക്ക്ഡേ എന്ന കമ്പനിയുടെ പങ്കാളിയായ ഇന്റിക്രൗഡ്, അവരുടെ സൊല്യൂഷനുകൾക്കായുള്ള തന്ത്രപരമായ വിന്യാസങ്ങളിലും പ്രവർത്തന പിന്തുണയിലും വൈദഗ്ദ്ധ്യം നേടിയ സ്ഥാപനമാണ്. ഈ തന്ത്രപരമായ ഏറ്റെടുക്കലിലൂടെ ആഗോള ഉപഭോക്തൃ സ്ഥാപനങ്ങളുടെ വർക്ക്ഡേ മാനദണ്ഡങ്ങൾ പ്രകാരമുള്ള ആവശ്യങ്ങൾ നിറവേറ്റാനുള്ള യു എസ് ടി യുടെ ഉദ്യമങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഓഫീസ് കാര്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. ഇന്റിക്രൗഡ് എന്ന കമ്പനിയുടെ ഏറ്റെടുക്കലിലൂടെ വർക്ക്ഡേ പ്ലാറ്റുഫോമുകൾ ഉപയോഗിച്ചുകൊണ്ടുള്ള നൂതനവും എ ഐ അടിസ്ഥാനപ്പെടുത്തിയുള്ളവയുമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും യു എസ് ടിക്കു കഴിയും.

ഗ്ലോബൽ 2000-ലടങ്ങിയ ഉപഭോക്തൃ സ്ഥാപനങ്ങൾക്കായി ‘സാസ് പ്ലസ് പ്ലസ്’ മൂല്യ നിർദേശങ്ങൾ നൽകുന്നതിനും എന്റർപ്രൈസ് ആപ്ലിക്കേഷൻ സാദ്ധ്യതകൾ വികസിപ്പിക്കുന്നതിനുമായി യു എസ് ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഏറ്റെടുക്കൽ. ഈ ഏറ്റെടുക്കലിലൂടെ ഇരുകമ്പനികളും ചേർന്ന് എ ഐ അധിഷ്ഠിത ഡാറ്റ സംവിധാനങ്ങൾ, ഓട്ടോമേഷൻ, തുടങ്ങിയവ സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പരിശ്രമിക്കും.

അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ലേക്ക് വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റിക്രൗഡ് 2014ൽ സ്ഥാപിതമായ സ്ഥാപനമാണ്. അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ്, പോളണ്ട്, ജർമ്മനി, യുകെ എന്നിവിടങ്ങളിലായി 250ലധികം ജീവനക്കാരുള്ള സ്ഥാപനമാണ് ഇന്റിക്രൗഡ്. വർക്ക് ഡേ സേവന മേഖലയിൽ ആഗോളതലത്തിൽ അംഗീകാരം നേടിയ ഇന്റിക്രൗഡ്, മികവുറ്റ പ്രവർത്തനരീതി, മികച്ച സേവന ഗുണമേന്മ, സ്ഥിരമായ ഉപഭോക്തൃ കമ്പനികൾ, ഉയർന്ന നിലവാരത്തിലുള്ള സേവന ഫലങ്ങൾ എന്നിവയിലൂടെ പ്രശസ്തമാണ്.

വർക്ക് ഡേ ഹ്യുമൻ കാപിറ്റൽ മാനേജ്‌മെന്റ്റ്, വർക്ക് ഡേ ഫിനാൻഷ്യൽ മാനേജ്‌മെന്റ്, വർക്ക് ഡേ എക്സ്റ്റെൻഡ് എന്നീ സമഗ്ര സേവനങ്ങളാണ് ഇന്റി ക്രൗഡ് പ്രദാനം ചെയ്യുന്നത്. വർക്ക് ഡേ എക്സ്റ്റെൻഡ് ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ അനുമതി ലഭിച്ച ആദ്യ കമ്പനികളിൽ ഒന്നാണ് ഇന്റി ക്രൗഡ്. കമ്പനി വികസിപ്പിച്ച നവീന പരിഹാരങ്ങൾ രണ്ടു തവണ വർക്ക് ഡേ ഹാക്കത്തോൺ വിജയി ആയിട്ടുണ്ട്. എ ഐ മികവിനുള്ള 2026 ലെ വർക്ക് ഡേ പാർട്ണർ ഓഫ് ദി ഇയർ പുരസ്കാരവും ലഭിക്കുകയുണ്ടായി. എ ഐ അധിഷ്ഠിത ഡെപ്ലോയ്മെന്റ് ആക്സിലറേറ്ററുകൾ, അഡ്വാൻസ്ഡ് അനലിറ്റിക്സ്, സ്വന്തം ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ ഇന്റി ക്രൗഡ് ഉപഭോക്താക്കൾക്ക് മികച്ച ഫലങ്ങൾ നൽകി വരുന്നു. നടപ്പാക്കൽ സമയം കുറയ്ക്കുകയും ചെലവ് കുറയ്ക്കുകയും ഉപയോഗപ്രദമായ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്യുന്നു.

“സുപ്രധാനങ്ങളായ സേവന മേഖലകളിൽ മികവു പുലർത്താനുള്ള യു എസ് ടി യുടെ ശ്രമങ്ങളുമായി ഇന്റി ക്രൗഡിന്റെ ഏറ്റെടുക്കൽ പൊരുത്തപ്പെടുന്നുണ്ട്. സേവന മികവ് ശക്തിപ്പെടുത്തുന്നത് ഡൊമെയിൻ അധിഷ്ഠിത എ ഐ പരിഹാരങ്ങളും നൂതന സാങ്കേതികത്വവും വികസിപ്പിക്കുന്നതിൽ ഇത് ഞങ്ങൾക്ക് ശക്തിയേകും. ഈ വൈദഗ്ധ്യം യു എസ് ടി യുടെ ആഗോള പ്രവർത്തന മേഖലയിലേക്കു കൊണ്ടുവരുന്നതിലൂടെ, കാര്യക്ഷമമായ വളർച്ചക്കും ദീർഘകാല മൂല്യ സൃഷ്ടിക്കും ശക്തി പകരുന്ന വളർച്ചയിലധിഷ്ഠിതവുമായ ഒരു പ്ലാറ്റ് ഫോം നമുക്ക് സൃഷ്ടിക്കാനാകുന്നുണ്ട്,” യു എസ് ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിജയ് പത്മനാഭൻ പറഞ്ഞു.

“വർക്ക് ഡേ സേവനങ്ങളിൽ വൈദഗ്ധ്യമുള്ള ഇന്റിക്രൗഡിന്റെ പ്രവർത്തനങ്ങൾ കമ്പനിയെ മുൻ നിരയിലെത്തിച്ചിട്ടുണ്ട്. യു എസ് ടി യുടെ ബിസിനസ് അപ്ലിക്കേഷൻ സംവിധാനത്തിൽ ഇന്റി ക്രൗഡിന്റെ വർക്ക് ഡേ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നത് വഴി, വളരുന്ന വിപണിയിൽ, പ്രത്യേകിച്ച് എ ഐ മേഖലയിൽ, ഈ ഏറ്റെടുക്കൽ നിർണ്ണായകമാകുകയാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക രംഗത്ത് ആഗോള ഉപഭോക്തൃ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ കൂടുതൽ ഫലപ്രദമായി നിറവേറ്റാൻ യു എസ് ടി യെ അത് സഹായിക്കും,” യു എസ് ടി ചീഫ് സൊല്യൂഷൻസ് ഓഫീസർ കൈലാഷ് അട്ടാൽ പറഞ്ഞു.

TagsUST Global
Previous Article

‘ഒരുമാസം പിരിവ് നടത്തിയ മുസ്ലിം ലീഗിന് 44 കോടി ...

Next Article

യു ഡി എഫിൻ്റെ പേര് ഐക്യജനാധിപത്യ മുന്നണിയെന്ന് ആയിരിക്കെ, ...

Related articles More from author

  • Headlines

    നിക്ഷയ് മിത്രയുമായി കൈകോർത്ത് യു എസ് ടി;ക്ഷയരോഗ ബാധിതർക്ക് ഭക്ഷണ കിറ്റുകൾ

    November 20, 2025
    By Admin
  • HeadlinesscienceTechnology

    എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി ധാരണ

    April 28, 2026
    By Admin
  • GeneralHeadlines

    ‘ആകാശത്തെ കൈനീട്ടി തൊടുന്നത് പോലെ…’

    January 26, 2026
    By Admin
  • GeneralHeadlines

    ജൂൺ 9 മുതൽ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം

    May 30, 2026
    By Admin
  • Headlines

    വിഴിഞ്ഞം അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ

    November 21, 2025
    By Admin
  • AtheethamHeadlines

    നിയമസഭയിൽ പതറി പ്രതിപക്ഷം

    January 22, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സലിം കുമാർ ഇല്ലാത്ത ‘ലാഫിങ് വില്ല ‘യിൽ പോയ അനുഭവം പങ്കുവച്ച് ബാലചന്ദ്രമേനോൻ
  • സ്ഥലംമാറ്റം,സ്ഥാനമാറ്റം: ഐപിഎസ് തലപ്പത്തുള്ള നീരസം ഡിജിപി പൊലീസ് ഉപദേഷ്ടാവിനെ അറിയിച്ചു, മുന്നറിയിപ്പുമില്ലാതെ സ്ഥലംമാറ്റിയതിൽ ആരോഗ്യ ഡയറക്ടർ ഡോ.കെ ജെ റീന അതൃപ്തി പരസ്യമാക്കി
  • ശിവഗിരി തീർഥാടകർക്കായി ആറേക്കർ വേണം; നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
  • 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെ പിണറായിയെന്ന് മേജർ രവി,വ്യാജപ്രചാരണത്തിൽ പരാതി
  • ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ വക്കീലിനെ ദേവസ്വം വകുപ്പിന്‍റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സര്‍ക്കാര്‍

Timeline

  • June 13, 2026

    സലിം കുമാർ ഇല്ലാത്ത ‘ലാഫിങ് വില്ല ‘യിൽ പോയ അനുഭവം പങ്കുവച്ച് ബാലചന്ദ്രമേനോൻ

  • June 13, 2026

    സ്ഥലംമാറ്റം,സ്ഥാനമാറ്റം: ഐപിഎസ് തലപ്പത്തുള്ള നീരസം ഡിജിപി പൊലീസ് ഉപദേഷ്ടാവിനെ അറിയിച്ചു, മുന്നറിയിപ്പുമില്ലാതെ സ്ഥലംമാറ്റിയതിൽ ആരോഗ്യ ഡയറക്ടർ ഡോ.കെ ജെ റീന അതൃപ്തി പരസ്യമാക്കി

  • June 13, 2026

    ശിവഗിരി തീർഥാടകർക്കായി ആറേക്കർ വേണം; നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

  • June 12, 2026

    56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെ പിണറായിയെന്ന് മേജർ രവി,വ്യാജപ്രചാരണത്തിൽ പരാതി

  • June 12, 2026

    ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ വക്കീലിനെ ദേവസ്വം വകുപ്പിന്‍റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സര്‍ക്കാര്‍

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions