Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍

  • ‘പി.എസ് രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് ‘പുരസ്കാരം ഗീതു തമ്പിക്ക്

  • തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി,മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

  • പൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്: ‘ നമ്മുടെ കേരളം 2.0, സി.എക്സ്. ഇൻഡക്‌സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്‌ബോട്ട്, കെ – എഐ’ ഉദ്ഘാടനം 30ന്

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

HeadlinesPolitics
Home›Headlines›അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തു തീര്‍ക്കും;ഇത് ദൈവിക നിയോഗം:വി.ഡി സതീശന്‍

അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തു തീര്‍ക്കും;ഇത് ദൈവിക നിയോഗം:വി.ഡി സതീശന്‍

By Admin
May 14, 2026
139
0

കേരളത്തെ മാറ്റിയെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിക്കാനും കഠിനാധ്വാനം ചെയ്യുമെന്നും വി.ഡി സതീശന്‍

തിരുവനന്തപുരം:രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും പൊതുപ്രവര്‍ത്തനത്തിൻ്റെയും നിര്‍വചനം ജനങ്ങള്‍ക്കു വേണ്ടി അര്‍പ്പണബോധത്തോടെ ചെയ്യുന്ന പ്രവര്‍ത്തിയാണെന്ന് മാറ്റിയെഴുതുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ .
‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വലിയൊരു ഉത്തരവാദിത്തമാണ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തിന് നന്ദി പറയുന്നു. എന്നെ ഇതിന് പ്രാപ്തനാക്കിയത് തെരഞ്ഞെടുപ്പില്‍ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരും ടീം യു.ഡി.എഫായി നിന്ന നേതാക്കളുമാണ്. അവരൊടെല്ലാം കടപ്പാടുണ്ട്. കേരളത്തിലെ ജനങ്ങള്‍ വലിയൊരു ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പത്ത് വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് 102 സീറ്റോടെയാണ് അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തു തീര്‍ക്കും. കഠിനാധ്വാനം ചെയ്ത് പൂര്‍ണമായ അര്‍പ്പണബോധത്തോടെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും കേരളത്തെ മാറ്റിയെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിക്കാനും പുതുയുഗത്തിന് തുടക്കമിടാനും ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കഠിനാധ്വാനം ചെയ്യും.’ – കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായി കിട്ടിയ കാര്യമായിട്ടല്ല, ദൈവിക നിയോഗമായിട്ടാണ് ഇപ്പോള്‍ ലഭിച്ച സ്ഥാനത്തെ കാണുന്നത്. വലിയ വിജയത്തിന് ഞങ്ങളെ ഏറ്റവും കൂടുതല്‍ സഹായിച്ചത് എ.ഐ.സി.സിയാണ്. എ.ഐ.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഏകോപിപ്പിച്ചത് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ്. എല്ലാ കാര്യങ്ങളിലും അദ്ദേഹം പിന്തുണ നല്‍കിയിട്ടുണ്ട്. കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന രമേശ് ചെന്നിത്തലയ്ക്കും വിജയത്തില്‍ പങ്കുണ്ട്. എൻ്റെ നേതാവ് കൂടിയാണ് ചെന്നിത്തല. പ്രിയങ്കരനായ സഹപ്രവര്‍ത്തകനും നേതാവുമാണ് കെ.സി വേണുഗോപാല്‍. അവരെയെല്ലാം പൂര്‍ണവിശ്വാസത്തില്‍ എടുക്കും. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, സംസ്ഥാനത്തിന്‍റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി ഉള്‍പ്പെടെയുള്ളവര്‍ക്ക് വിജയത്തില്‍ പങ്കുണ്ട്. എല്ലാവരോടുമുള്ള നന്ദി മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും വലിയ ഉത്തരവാദിത്തമാണ് ജനങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. കേരളം സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്നു പോകുകയാണ്. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കേരളത്തിന്‍റെ ചിത്രമുണ്ട്. ആ വെല്ലുവിളികളെ നേരിടാന്‍ കേരളം ഒന്നിച്ചു നില്‍ക്കണം. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിപക്ഷത്തിന്‍റെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ കേരളത്തെ രക്ഷിച്ചെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിച്ചെടുക്കാനും എല്ലാവരും ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമെ സാധിക്കൂ. ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. ഒരു ടീമിനാകും അതു ചെയ്യാനാകുക. കേരളത്തെ രക്ഷിക്കാനുള്ള ടീം ബില്‍ഡ് ചെയ്യുകയെന്ന ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു
നടപടിക്രമങ്ങള്‍ പാലിച്ചാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. മറ്റുപല സംസ്ഥാനങ്ങളിലും വിവിധ പാര്‍ട്ടികള്‍ മുഖ്യമന്ത്രിമാരെ കണ്ടെത്താന്‍ എത്രയോ സമയം എടുത്തിട്ടുണ്ട്. ചരിത്രം അറിയാതെ കുറ്റപ്പെടുത്തരുത്. എല്ലാ ഭാഗവും പരിശോധിച്ച്, എം.എല്‍.എമാരുമായും എം.പിമാരുമായും സീനിയര്‍ നേതാക്കളുമായും നടത്തിയ ആശയവിനിമയത്തിനു ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. കഴിവുള്ള നിരവധി നേതാക്കളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുകയെന്ന ജോലി നേതൃത്വം ഭംഗിയായി നിര്‍വഹിച്ചുവെന്ന് സതീശൻ വിശദീകരിച്ചു.

TagsV D Satheesan
Previous Article

“പട നയിച്ചവൻ സർക്കാരിനെ നയിക്കട്ടെ ‘ എന്നാണെങ്കിൽ ‘മനോരമ’ ...

Next Article

‘നിഷി’ലെ രോഗികൾക്ക് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്ത് ...

Related articles More from author

  • GeneralHeadlines

    തങ്ങള്‍ കൂടി ഉന്നയിച്ച ആരോപണമാണ് ഇ ഡിയുടെ കേസ് എന്ന് മുഖ്യമന്ത്രി ,പുറത്തിറങ്ങുമ്പോള്‍ ഒരു മൈക്ക് മുഖത്ത് വന്നിടിച്ചുവെന്നും വി ഡി സതീശൻ

    May 29, 2026
    By Admin
  • GeneralHeadlines

    സർക്കാർ പദ്ധതികളിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം ഉറപ്പാക്കും: മുഖ്യമന്ത്രി വി. ഡി. സതീശൻ

    June 5, 2026
    By Admin
  • GeneralHeadlines

    മെഡിക്കൽ കോളജുകൾ, നഴ്സിംഗ് കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാനാവുമെന്ന് മുഖ്യമന്ത്രി

    September 17, 2026
    By Admin
  • GeneralHeadlines

    പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

    July 29, 2026
    By Admin
  • GeneralHeadlines

    കേരളത്തിന്‍റെ കടലോരങ്ങളിലൂടെ ക്രൂയിസ് ടെര്‍മിനലുകളും ക്രൂയിസ് ഷിപ്പുകളും കായലുകളിലൂടെ റിവര്‍ ക്രൂയിസുകളും സാധ്യമാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍

    August 24, 2026
    By Admin
  • GeneralHeadlines

    പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ

    September 14, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍
  • ‘പി.എസ് രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് ‘പുരസ്കാരം ഗീതു തമ്പിക്ക്
  • തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി,മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു
  • പൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്: ‘ നമ്മുടെ കേരളം 2.0, സി.എക്സ്. ഇൻഡക്‌സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്‌ബോട്ട്, കെ – എഐ’ ഉദ്ഘാടനം 30ന്
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

Timeline

  • September 28, 2026

    കടുവയെ ‘കിടുവ’ പടിച്ചു:അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ച കേരളാ പൊലീസിന് പിഴയിട്ട് തിരുവനന്തപുരം കോര്‍പറേഷന്‍

  • September 28, 2026

    ‘പി.എസ് രശ്മി മെമ്മോറിയല്‍ യംഗ് ജേര്‍ണലിസ്റ്റ് ‘പുരസ്കാരം ഗീതു തമ്പിക്ക്

  • September 28, 2026

    തമിഴ്നാട്ടിൽ’തായ്‌മാമൻ തങ്ക മോതിരം’തുടങ്ങി,മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

  • September 28, 2026

    പൗരകേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങൾക്ക് പുതിയ ചുവടുവയ്പ്പ്: ‘ നമ്മുടെ കേരളം 2.0, സി.എക്സ്. ഇൻഡക്‌സ്, വാട്സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്‌ബോട്ട്, കെ – എഐ’ ഉദ്ഘാടനം 30ന്

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions