Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘സ്വാമി നിർമ്മലാനന്ദഗിരി മരിച്ചിട്ട് 9 വർഷവും 4 മാസവും കഴിഞ്ഞിട്ടാണ് സലിം കുമാറിൻ്റെ മരണം ‘:’തല അലങ്കാരമായി കൊണ്ടു നടന്നാൽ മാത്രം പോരാ’ എന്നും പ്രൊഫസർ കവിതാ രാമൻ്റെ പരിഹാസം

  • തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവൽ ‘ചെമ്മീൻ്റെ’ പ്രേരണ പി.ആർ ശ്യാമളയുടെ ‘മൂന്നാമത്തെ പൗർണമി’എന്നാരോപിച്ച് കെ. മോഹൻദാസ്

  • സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി

  • കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യത: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

  • ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായതിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ

GeneralHeadlinesHealth
Home›General›സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി

സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി

By Admin
June 11, 2026
83
0

ആർസിസിയുടെ അഞ്ചാം നിലയിലെ കീമോ വാർഡുകളിലും ആറാം നിലയിലെ രോഗികളുടെ കാത്തിരിപ്പ് കേന്ദ്രത്തിലുമായിരുന്നു പ്രവൃത്തികൾ

തിരുവനന്തപുരം: പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർ സി സി) നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കി.
ആർസിസിയുടെ അഞ്ചാം നിലയിലെ കീമോ വാർഡുകളിലും ആറാം നിലയിലെ രോഗികളുടെ കാത്തിരിപ്പ് കേന്ദ്രത്തിലുമുള്ള സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളും മറ്റു അടിസ്ഥാന സൗകര്യമെച്ചപ്പെടുത്തൽ പ്രവർത്തനങ്ങളുമാണ് യു എസ് ടി യുടെ സിഎസ്ആർ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ഏറ്റെടുത്തു നടപ്പാക്കിയത്.
കേരളത്തിലെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രോഗീ പരിചരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായുള്ള യുഎസ് ടിയുടെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇവ നടപ്പാക്കിയത്. സമൂഹ ക്ഷേമത്തിനായി ഗുണപരമായ ഇടപെടലുകൾക്ക് കമ്പനി സ്ഥിരമായ പിന്തുണ നൽകി വരുന്നു. സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സമൂഹത്തിന്റെ ക്ഷേമം ഉറപ്പിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള കമ്പനിയുടെ പ്രതിബദ്ധതയും ആർ സി സി യിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങൾ അടിവരയിടുന്നു.
“യുഎസ് ടിയുടെ സിഎസ്ആർ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ആർസിസിയിൽ നടത്തിയ നവീകരണ, വികസന പ്രവർത്തനങ്ങൾ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നമുക്ക് ചുറ്റുമുള്ള സമൂഹത്തിന്‍റെ ക്ഷേമത്തിനുമായുള്ള ഞങ്ങളുടെ തുടരുന്ന പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്. ആർ സി സിയിലെത്തുന്ന രോഗികൾക്കും അവിടെയുള്ള ആരോഗ്യ പ്രവർത്തകർക്കും കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ സാധിക്കുന്നു എന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്,” -യുഎസ് ടി പ്രസിഡന്‍റ് അലക്സാണ്ടർ വർഗീസ് പറഞ്ഞു.
‘’ആർസിസിയിലെ അടിസ്ഥാന സൗകര്യ നവീകരണവും വികസന പ്രവർത്തനങ്ങൾക്കും വലിയ സഹായമാണ് യു എസ് ടിയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഈ വിലയേറിയ പിന്തുണ നൽകിയതിന് യു എസ് ടിയോടുള്ള നന്ദി അറിയിക്കുന്നു.’’ റീജിയണൽ കാൻസർ സെന്റർ ഡയറക്ടറും അഡ്മിനിസ്ട്രേറ്റീവ് മേധാവിയുമായ ഡോ. രജനീഷ് കുമാർ ആർ പറഞ്ഞു.
ആർസിസിയിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ യുഎസ് ടി പ്രസിഡന്‍റ് അലക്സാണ്ടർ വർഗീസിനെ കൂടാതെ ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്‍റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ, സിഎസ്ആർ ലീഡ് വിനീത് മോഹനൻ, സിഎസ്ആർ അംബാസഡർ നന്ദ് സുന്ദരം, പി.ആർ ആൻഡ് മാർക്കറ്റിംഗ് കേരള സീനിയർ ലീഡ് റോഷ്നി ദാസ് കെ എന്നിവർ പങ്കെടുത്തു. ആർസിസിയിൽ നിന്നും ഡോ. രജനീഷ് കുമാർ ആർ നൊപ്പം എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രമോദ് പി.ബി, അസിസ്റ്റന്‍റ് എഞ്ചിനീയർ അഞ്ജു അജിത് എ, അസിസ്റ്റന്റ് എഞ്ചിനീയർ അനിൽ ജെ എന്നിവരും സന്നിഹിതരായിരുന്നു. യു എസ് ടി വർക്ക്പ്ലേസ് മാനേജ്മെന്‍റ് സീനിയർ ഡയറക്ടറും തിരുവനന്തപുരത്തെ സി എസ് ആർ അംബാസഡറുമായ ഹരികൃഷ്ണൻ മോഹൻകുമാറാണ് യു എസ് ടിയുടെ ഈ സി എസ് ആർ പ്രവർത്തനം നയിച്ചത്.

TagsRCCUST
Previous Article

കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യത: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ...

Next Article

തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവൽ ‘ചെമ്മീൻ്റെ’ പ്രേരണ പി.ആർ ...

Related articles More from author

  • BusinessHeadlines

    മുത്തൂറ്റ് ഫിൻകോർപ്പുൾപ്പെടെയുള്ള കമ്പനികളുമായി  500 കോടിയുടെ  കരാർ ഒപ്പുവച്ച് യു‌എസ്‌ടി

    January 27, 2026
    By Admin
  • BusinessHeadlinesTechnology

    ‘ടാസിറ്റി’യെ ഏറ്റെടുത്ത് യു എസ് ടി

    May 5, 2026
    By Admin
  • GeneralHealth

    ‘നിഷി’ലെ രോഗികൾക്ക് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി

    May 14, 2026
    By Admin
  • HeadlinesHealth

    ആര്‍സിസിയിലെ 14 നില കെട്ടിടം ഫെബ്രുവരി ആദ്യവാരത്തോടെ

    December 18, 2025
    By Admin
  • HeadlinesHealth

    242 കോടി ചെലവില്‍ ആർസിസിക്ക് 14 നില മന്ദിരം,ഉദ്ഘാടനം ഫെബ്രുവരി 23ന് മുഖ്യമന്ത്രി

    February 21, 2026
    By Admin
  • BusinessHeadlines

    മഹാത്മാ പുരസ്ക്കാരം തുടർച്ചയായ നാലാം വർഷവും യു എസ് ടി ക്ക്

    December 4, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘സ്വാമി നിർമ്മലാനന്ദഗിരി മരിച്ചിട്ട് 9 വർഷവും 4 മാസവും കഴിഞ്ഞിട്ടാണ് സലിം കുമാറിൻ്റെ മരണം ‘:’തല അലങ്കാരമായി കൊണ്ടു നടന്നാൽ മാത്രം പോരാ’ എന്നും പ്രൊഫസർ കവിതാ രാമൻ്റെ പരിഹാസം
  • തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവൽ ‘ചെമ്മീൻ്റെ’ പ്രേരണ പി.ആർ ശ്യാമളയുടെ ‘മൂന്നാമത്തെ പൗർണമി’എന്നാരോപിച്ച് കെ. മോഹൻദാസ്
  • സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി
  • കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യത: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം
  • ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായതിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ

Timeline

  • June 11, 2026

    ‘സ്വാമി നിർമ്മലാനന്ദഗിരി മരിച്ചിട്ട് 9 വർഷവും 4 മാസവും കഴിഞ്ഞിട്ടാണ് സലിം കുമാറിൻ്റെ മരണം ‘:’തല അലങ്കാരമായി കൊണ്ടു നടന്നാൽ മാത്രം പോരാ’ എന്നും പ്രൊഫസർ കവിതാ രാമൻ്റെ പരിഹാസം

  • June 11, 2026

    തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവൽ ‘ചെമ്മീൻ്റെ’ പ്രേരണ പി.ആർ ശ്യാമളയുടെ ‘മൂന്നാമത്തെ പൗർണമി’എന്നാരോപിച്ച് കെ. മോഹൻദാസ്

  • June 11, 2026

    സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി

  • June 11, 2026

    കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യത: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

  • June 10, 2026

    ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായതിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions