Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

GeneralHeadlines
Home›General›ജൈവ വൈവിധ്യ ഫെസ്റ്റ് സംഘടിപ്പിക്കും,മൃഗങ്ങളുടെ കണക്കിനെ സംബന്ധിച്ച പഠനം അനിവാര്യം : മന്ത്രി ഷിബു ബേബിജോൺ

ജൈവ വൈവിധ്യ ഫെസ്റ്റ് സംഘടിപ്പിക്കും,മൃഗങ്ങളുടെ കണക്കിനെ സംബന്ധിച്ച പഠനം അനിവാര്യം : മന്ത്രി ഷിബു ബേബിജോൺ

By Admin
June 18, 2026
282
0

പ്രകൃതി ദുരന്തങ്ങളെത്തുടർന്ന് തകർന്ന ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിന് മുൻഗണന
തിരുവനന്തപുരം:കേരളത്തിലെ ജൈവവൈവിധ്യങ്ങൾ പരിചയടപ്പെടുത്തുന്നതിനും പുതുതലമുറയിൽ അവബോധം വളർത്തുന്നതിനുമായി വനംവകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജൈവവൈവിധ്യ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരുമായി സെക്രട്ടേറിയറ്റിൽ നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വനനിയമം നടപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും നടത്തുകയില്ലെന്നും ജനങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള വനസംരക്ഷണ പദ്ധതികൾക്കായിരിക്കും സർക്കാർ പ്രാധാന്യം നൽകുകയെന്നും മന്ത്രി പറഞ്ഞു.

കാടുകൾക്ക് ഉൾക്കൊള്ളാവുന്ന മൃഗങ്ങളുടെ കണക്കിനെ സംബന്ധിച്ച പഠനം അനിവാര്യമാണ്. മൂന്നാർ അടക്കമുള്ള വനാതിർത്തി പങ്കിടുന്ന വിനോദസഞ്ചാര മേഖലയിലെ വർധിച്ച തിരക്ക് നിയന്ത്രിക്കപ്പെടണം. ഇവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ വാഹനങ്ങൾക്ക് പാസ് നൽകുന്നത് കാര്യം പരിഗണിക്കേണ്ടതുണ്ട്.
വനസംരക്ഷണത്തിനും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുമായി സമഗ്രമായ പുതിയ വന മാനേജ്‌മെൻ്റ് നയം സർക്കാർ ഉടൻ പ്രഖ്യാപിക്കും. വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനൊപ്പം വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകൾക്കും പ്രാധാന്യം നൽകുന്ന സമീപനമായിരിക്കും സർക്കാർ സ്വീകരിക്കുക. ഉരുൾപൊട്ടലുകൾ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെത്തുടർന്ന് തകർന്ന ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിനും സർക്കാർ മുൻഗണന നൽകും. മേപ്പാടി, നിലമ്പൂർ മേഖലകളിൽ ആനയുമായുള്ള സംഘർഷം വർധിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്നായി ആനത്താരകളുടെ നാശം കണ്ടെത്തിയിട്ടുണ്ട്.

ചക്കയുടെ മണം ആകർഷിച്ച് ആനകൾ ജനവാസ മേഖലകളിലേക്ക് എത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ചക്ക വിളയുന്നതിന് മുൻപുതന്നെ കർഷകരിൽ നിന്ന് വനം വകുപ്പ് വിലകൊടുത്ത് ചക്ക വാങ്ങുന്ന പദ്ധതി നടപ്പാക്കും. കൃഷി വകുപ്പിന്‍റെയും പ്രാദേശിക ജാഗ്രതാ സമിതികളുടെയും സഹകരണത്തോടെയായിരിക്കും പദ്ധതി മുന്നോട്ട് കൊണ്ടുപോകുക.

വനത്തിനകത്തെ അനധികൃത ക്യാമ്പിങും നിയമവിരുദ്ധ പ്രവർത്തനങ്ങളും കർശനമായി തടയും. വനാതിർത്തി മേഖലകളിൽ പ്ലാസ്റ്റിക് നിരോധനം ശക്തമാക്കുന്നതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളിൽ ഗ്ലാസ് ബോട്ടിലുകൾ ഉപയോഗിക്കുന്ന സംവിധാനം നടപ്പാക്കുന്നതും പരിഗണനയിലുണ്ട്.ഇക്കോടൂറിസം വികസനത്തിന്‍റെ ഭാഗമായി ആദിവാസി വിഭാഗങ്ങളിലെ അംഗങ്ങളെ പരിശീലനം നൽകി ഗൈഡുമാരായി നിയമിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. കുട്ടികളിൽ വനസംരക്ഷണ ബോധം വളർത്തുന്നതിനായി സ്‌കൂളുകളിലെ സോഷ്യൽ ഫോറസ്ട്രി ക്ലബ്ബുകളുടെ പ്രവർത്തനവും ശക്തിപ്പെടുത്തും.
യോഗത്തിൽ വനംവകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, പി സി സി എഫ് മാരായ ഡോ പി പുഗഴേന്തി, എൽ ചന്ദ്രശേഖർ, പരിസ്ഥിതി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

TagsBiodiversityForestShibu Baby John
Previous Article

പത്താം ക്ലാസുമുതലളള യോഗ്യതയുള്ളവർക്കുള്ള ജോബ് ഡ്രൈവ് 20ന്,ഒറ്റത്തവണ ഫീസ് ...

Next Article

നിപ- ഒരാൾ കൂടി ആശുപത്രി വിട്ടു; സമ്പർക്ക പട്ടികയിലെ ...

Related articles More from author

  • GeneralHeadlines

    മനുഷ്യ-വന്യജീവി സംഘർഷം 2,000 കിലോമീറ്റർ സൗരോർജ വേലികൾ പ്രവർത്തനക്ഷമമാക്കുന്നതിനൊപ്പം 100 കിലോമീറ്റർ പുതിയ സൗരോർജ വേലി 100 ദിവസത്തിനുള്ളിൽ

    June 5, 2026
    By Admin
  • GeneralHeadlines

    പോറ്റിയെ ശബരിമലയിൽ കേറ്റിയത് യുഡിഎഫെന്ന് ചിത്രങ്ങൾ തെളിവായി  പങ്കുവച്ച് കെ.അനിൽകുമാർ

    December 19, 2025
    By Admin
  • CareerHeadlines

    എല്ലാ ശനിയാഴ്ചകളിലും വെർച്വൽ തൊഴിൽമേള:18 കഴിഞ്ഞ യവാക്കൾക്ക് അവസരമൊരുക്കി കെ-ഡിസ്കും കുടുംബശ്രീ മിഷനും

    March 24, 2026
    By Admin
  • GeneralHeadlines

    നാല് മാസത്തിലേറെയായി ശമ്പളമില്ല,’മാധ്യമം’ ആസ്ഥാനത്ത് ജീവനക്കാരുടെ സമരം തുടങ്ങി

    December 2, 2025
    By Admin
  • HeadlinesTravel

    ആക്കുളം – ചേറ്റുവ ജലപാത ഒന്നാം ഘട്ടം തയ്യാർ, ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    February 20, 2026
    By Admin
  • Headlines

    അർഹരായവർക്കെല്ലാം  വീട്,20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ:എൽ ഡി എഫ് പ്രകടനപത്രിക

    November 17, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ
  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു
  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്
  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

Timeline

  • September 20, 2026

    ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • September 20, 2026

    ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • September 20, 2026

    ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • September 20, 2026

    അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

  • September 19, 2026

    ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions