Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

  • വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

  • ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

  • ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

GeneralHeadlinesPolitics
Home›General›ജന്തർ മന്തർ:കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്ന 5000 പേർക്കെതിരെ കേരളത്തിൽ കേസ്,പിൻവലിക്കണമെന്ന് പിണറായി

ജന്തർ മന്തർ:കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്ന 5000 പേർക്കെതിരെ കേരളത്തിൽ കേസ്,പിൻവലിക്കണമെന്ന് പിണറായി

By Admin
July 28, 2026
75
0

‘ഡല്‍ഹിയില്‍ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി ലോക്സഭാ പ്രതിപക്ഷ നേതാവിനൊപ്പം പ്രതിഷേധസമരത്തിനോട് അവിടെ ഐക്യപ്പെട്ടെങ്കിലും അങ്ങ് നേതൃത്വം നല്‍കുന്ന കേരളത്തിലെ സര്‍ക്കാര്‍, ഡല്‍ഹി സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഒത്തുചേര്‍ന്നവര്‍ക്കെതിരെ വ്യാപകമായി കേസ്സെടുത്തത് ഔചിത്യപരമല്ല ‘
തിരുവനന്തപുരം:ജന്തർ മന്തർ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിൽ ചാർജ് ചെയ്ത എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. വിദ്യാർത്ഥികളും യുവജനങ്ങളും സാംസ്കാരിക പ്രവർത്തകരും അടക്കമുള്ള പൊതുസമൂഹം കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്നിരുന്നു. ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേർക്കെതിരെ കേരളാ പോലീസ് കേസെടുത്തതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. സമരം ഒത്തുതീർക്കുന്നതിൻ്റെ ഭാഗമായി എല്ലാ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും കേരളത്തിൽ അത്തരമൊരു തീരുമാനം യുഡിഎഫ് സർക്കാർ കൈകൊണ്ടിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
കത്തിന്‍റെ പൂർണരൂപം :
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
NEET പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികളും യുവാക്കളും നടത്തിയ ഐതിഹാസികമായ പ്രക്ഷോഭം രാജ്യത്തിന്‍റെ പൊതു മനഃസാക്ഷിയുടെയാകെ പിന്തുണ ആര്‍ജിച്ച ഒന്നായിരുന്നുവല്ലോ. കേരളവും ഒറ്റക്കെട്ടായാണ് ആ സമരത്തിന് പിന്തുണ നല്‍കുകയും അതിന്‍റെ ഭാഗമാവുകയും ചെയ്തത്. സമരം ഒത്തുതീര്‍ന്നപ്പോള്‍ മറ്റ് ആവശ്യങ്ങള്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. സമരത്തിന്‍റെ പേരില്‍ മറ്റ് പീഡനങ്ങള്‍ ഉണ്ടാവില്ല എന്നും ഉറപ്പ് നല്‍കി. എന്നാല്‍, ആ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പല ജില്ലകളിലും പോലിസ് കേസെടുത്തിട്ടുണ്ട്. ഈ കേസുകള്‍ പിന്‍വലിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സമാധാനപരമായി സമരത്തില്‍ ഭാഗഭാക്കായ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും യുവാക്കള്‍ക്കെതിരെയും ഡല്‍ഹിയിലേതിന് സമാനമായി സംസ്ഥാനത്ത് ജലപീരങ്കികളും ലാത്തിച്ചാര്‍ജ്ജും ഉണ്ടായി. അതിന്‍റെ തുടര്‍ച്ചയായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിന്‍റെ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധമായിപ്പോയി.
ഡല്‍ഹിയില്‍ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി ലോക്സഭാ പ്രതിപക്ഷ നേതാവിനൊപ്പം പ്രതിഷേധസമരത്തിനോട് അവിടെ ഐക്യപ്പെട്ടെങ്കിലും അങ്ങ് നേതൃത്വം നല്‍കുന്ന കേരളത്തിലെ സര്‍ക്കാര്‍, ഡല്‍ഹി സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഒത്തുചേര്‍ന്നവര്‍ക്കെതിരെ വ്യാപകമായി കേസ്സെടുത്തത് ഔചിത്യപരമല്ല എന്ന് സൂചിപ്പിക്കുകയാണ്. സമാധാനപരമായി നടന്ന പ്രതിഷേധങ്ങളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും ഭാഗമായവര്‍ക്ക് എതിരെ പോലും കള്ളക്കേസുകള്‍ വന്നിരിക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ്. എറണാകുളത്ത് പ്രതിഷേധവുമായി ഒത്തുകൂടിയ റാപ്പര്‍ വേടനും സംഘത്തിനുമെതിരെ കേസെടുത്തതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പോലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായ സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ പ്രതികളാക്കി കേരളത്തില്‍ എടുത്ത കേസുകള്‍ തുടരുന്നത് ഉചിതമല്ല. വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ കേരള പോലീസ് ചുമത്തിയിട്ടുള്ള മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഡല്‍ഹിയില്‍ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി ലോക്സഭാ പ്രതിപക്ഷ നേതാവിനൊപ്പം പ്രതിഷേധസമരത്തിനോട് അവിടെ ഐക്യപ്പെട്ടെങ്കിലും അങ്ങ് നേതൃത്വം നല്‍കുന്ന കേരളത്തിലെ സര്‍ക്കാര്‍, ഡല്‍ഹി സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഒത്തുചേര്‍ന്നവര്‍ക്കെതിരെ വ്യാപകമായി കേസ്സെടുത്തത് ഔചിത്യപരമല്ല ഡല്‍ഹിയില്‍ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി ലോക്സഭാ പ്രതിപക്ഷ നേതാവിനൊപ്പം പ്രതിഷേധസമരത്തിനോട് അവിടെ ഐക്യപ്പെട്ടെങ്കിലും അങ്ങ് നേതൃത്വം നല്‍കുന്ന കേരളത്തിലെ സര്‍ക്കാര്‍, ഡല്‍ഹി സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഒത്തുചേര്‍ന്നവര്‍ക്കെതിരെ വ്യാപകമായി കേസ്സെടുത്തത് ഔചിത്യപരമല്ല ‘

TagsPinarayi VijayanV D Satheesan
Previous Article

‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ...

Next Article

വഖഫ് ബോർഡ് രൂപീകരണം തന്നെ നിയമവിരുദ്ധമെന്ന് എങ്ങനെയെങ്കിലും കോടതി ...

Related articles More from author

  • HeadlinesPolitics

    സി.പി.എമ്മും സർക്കാരും ‘സർവം പിണറായി’ , തെരഞ്ഞെടുപ്പുയോഗത്തിൽ’വീട്ടിൽ പോയി ചോദിക്ക്’എന്ന ധിക്കാരം പറഞ്ഞ പിണറായിയെ വീട്ടിലിരുത്തി ജനം

    May 4, 2026
    By Admin
  • HeadlinesPolitics

    ‘കേവലം പ്രത്യയശാസ്ത്ര ഗുണ്ടും നൂലും വച്ച് അളന്ന് കണകുണ പറയരുത്…രാജീവ് ,സ്വരാജ് , ബാലഗോപാൽ പോലുള്ള പുതിയ ആളുകൾക്ക് ബാറ്റൺ കൈമാറാനുള്ള ‘സുവർണ്ണാവസരമാണ്’ ജനം സമ്മാനിച്ചിരിക്കുന്നത്’

    May 4, 2026
    By Admin
  • GeneralHeadlines

    ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി വച്ചുപൊറുപ്പിക്കുകയില്ലെന്നും വി.ഡി സതീശൻ

    June 14, 2026
    By Admin
  • GeneralHeadlines

    ശിവഗിരി തീർഥാടകർക്കായി ആറേക്കർ വേണം; നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

    June 13, 2026
    By Admin
  • General

    ക്ലിഫ് ഹൗസ് അറ്റകുറ്റപണി : പിണറായി 10 വർഷംകൊണ്ട് ചെലവിട്ടത് 2 കോടി ,ആദ്യ ദിവസം തന്നെ വി.ഡി. സതീശൻ അനുമതി നൽകിയത് 73 ലക്ഷം രൂപ

    May 17, 2026
    By Admin
  • HeadlinesPolitics

    ‘പത്തുകൊല്ലം -ഒരു സർക്കാർ ജനങ്ങൾക്ക് താങ്ങാവുന്നത് കണ്ടും അനുഭവിച്ചതുമായ നാളുകൾ…’സിപിഎം സഹയാത്രികൻ ബിനുകവറടി എഴുതുന്നു

    May 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’
  • വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ
  • ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’
  • ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു
  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

Timeline

  • September 11, 2026

    വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

  • September 11, 2026

    വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

  • September 11, 2026

    ശബരിമല:’പൊതുമരാമത്ത് 551 കോടി രൂപയുടെ റോഡ് നിർമാണ പ്രവൃത്തികൾ ഏറ്റെടുക്കും,കെഎസ്ആർടിസി ഇത്തവണ 500 ബസുകൾ ലീസിനെടുത്ത് അധികമായി സർവീസ് നടത്തും,300 അധിക ട്രെയിൻ സർവീസ്’

  • September 11, 2026

    ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

  • September 10, 2026

    അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions