Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ

  • ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്

  • “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ

  • ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

  • ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

GeneralHeadlines
Home›General›പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

By Admin
July 29, 2026
74
0

‘സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമിതികൾ, റോഡുകൾ, പാലങ്ങൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങിയ എല്ലാ ആസ്തികളുടെയും സമഗ്രമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന പോർട്ടലായ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം രൂപീകരിക്കും’

തിരുവനന്തപുരം:ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി പദ്ധതികൾ വൈകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പൂർണമായും ഒഴിവാക്കുന്നതിന് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അസറ്റ് മാനേജ്മെന്‍റ് പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2 രജിസ്റ്റർ, സർക്കാർ സ്ഥാപനങ്ങളുടെ രജിസ്ട്രി, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി ഉൾപ്പെടെ അഞ്ച് പ്രധാന പരിഷ്‌കാരങ്ങൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായും മന്ത്രിസഭായോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമിതികൾ, റോഡുകൾ, പാലങ്ങൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങിയ എല്ലാ ആസ്തികളുടെയും സമഗ്രമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന പോർട്ടലായ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം രൂപീകരിക്കും. പ്ലാൻ സ്പേസ് 2 രജിസ്റ്ററിലൂടെ എല്ലാ വകുപ്പുകളുടെയും മൂലധന പദ്ധതികൾ ജിയോ ടാഗ് ചെയ്യുകയും ജി ഐ എസ് അധിഷ്ഠിതമായി ട്രാക്ക് ചെയ്യുകയും ചെയ്യും. നിലവിൽ രണ്ടായിരത്തോളം പദ്ധതികളുടെ പുരോഗതി ട്രാക്ക് ചെയ്യുന്നുണ്ടെങ്കിലും പുതിയ സംവിധാനത്തിൽ ലൊക്കേഷൻ കോർഡിനേറ്റുകൾ, ഫണ്ട് സ്രോതസ്സുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി ഇത് വിപുലീകരിക്കും. സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന 591 സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പ്രത്യേക രജിസ്ട്രി തയ്യാറാക്കും. ഈ സ്ഥാപനങ്ങളിലെ ശമ്പളാവശ്യങ്ങൾക്കായി മാത്രം നിലവിൽ ഏകദേശം 19,000 കോടി രൂപ ചെലവാകുന്നുണ്ടെന്നും കാലഹരണപ്പെട്ടതും ഒരേ സ്വഭാവമുള്ളതുമായ സ്ഥാപനങ്ങളെ സംയോജിപ്പിക്കാനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ വരുത്തുമ്പോൾ ഡാറ്റാ സുരക്ഷ സുപ്രധാന വിഷയമായതിനാൽ സംസ്ഥാനത്തെ ഏജൻസികൾക്കാണ് മുൻഗണന നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

പദ്ധതികളുടെ നടത്തിപ്പിന് തടസമാകുന്ന നിയമപരമായ പ്രയാസങ്ങൾ ഒഴിവാക്കുന്നതിനായി കാലഹരണപ്പെട്ടതും പരസ്പര വിരുദ്ധവുമായ നിയമങ്ങൾ അവലോകനം ചെയ്തു ഭേദഗതി വരുത്തും. പൊതുജനങ്ങളുടെയും ബിസിനസ് ആവശ്യങ്ങളുടെയും സർക്കാർ ഓഫീസുകളിലെ ഇടപെടലുകൾ ലളിതമാക്കാൻ പ്രോസസ് റീ-എഞ്ചിനീയറിംഗ് നടപ്പിലാക്കും. ഇതിന്‍റെ ഭാഗമായി ധനകാര്യം, നിയമം, നികുതി, വ്യവസായം, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ അനാവശ്യ പരിശോധനാ ഘട്ടങ്ങളും പേപ്പർ സമർപ്പണങ്ങളും ഒഴിവാക്കി നടപടിക്രമങ്ങൾ പൂർണമായും ആധുനികവൽക്കരിക്കും.

മുൻഗണനാ പദ്ധതികളുടെ നിർവഹണത്തിനും വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിനുമായി സെക്രട്ടറിമാരുടെ ഒരു എംപവേർഡ് കമ്മിറ്റി രൂപീകരിക്കും. തിരുവനന്തപുരം ജില്ലയിൽ ബ്രഹ്‌മോസ് ഏറോസ്‌പേസിന് നൽകാനുള്ള ബാക്കി 90 ഏക്കർ ഭൂമി കൂടി ഡി ആർ ഡി ഒ യ്ക്കു വിട്ടുനൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കെൽട്രോണിൻ്റെ അംഗീകൃത ഓഹരി മൂലധനം 35 കോടി രൂപയിൽ നിന്നും 60 കോടി രൂപയായി ഉയർത്താനും തീരുമാനമായി. ജി. ശശീന്ദ്രനെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായും (വിജിലൻസ്) ഡോ. കെ.കെ. രാമചന്ദ്രനെ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായും നിയമിച്ചു. കൂടാതെ, ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തി ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വി ഡി സതീശൻ

സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകളിൽ അധ്യാപകരും ഡോക്ടർമാരും ഉൾപ്പെടെയുള്ളവർ അറസ്റ്റിലായത് ഗൗരവകരമായ കാര്യമാണെന്നും ലഹരിക്കെതിരെയുള്ള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ അതീവ പ്രാധാന്യമുള്ള പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി കേസുകളിലെ അന്വേഷണത്തിനായി ഉദ്യോഗസ്ഥർ ചെലവാക്കുന്ന തുക റീഇംബേഴ്സ് ചെയ്യുന്ന നടപടിക്രമങ്ങൾ ലഘൂകരിക്കും.ഓണക്കാലത്തെ വിലക്കയറ്റം തടയാൻ സർക്കാർ സജീവമായി ഇടപെടൽ നടത്തുന്നുണ്ട്. വിപണി ഇടപെടലിനുള്ള 273 കോടിയും നെല്ല് സംഭരണ ബോണസായ 154 കോടിയും ഉൾപ്പെടെ 448 കോടി രൂപ പൊതുവിതരണ വകുപ്പിന് അനുവദിച്ചിട്ടുണ്ട്. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തവാസികൾക്കുമായി 16 ഇനങ്ങൾ അടങ്ങിയ 6 ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകൾ ആഗസ്റ്റ് 10 മുതൽ 20 വരെ വിതരണം ചെയ്യും. വിപണിയിൽ അരിയുടെയും ഗോതമ്പിന്‍റെയും സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും വിവിധ ജില്ലകളിൽ ഓണം മെഗാ ട്രേഡ് ഫെയറുകളും ഓണം മാർക്കറ്റുകളും സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിന്‍റെ ഒന്നാം ഗഡു നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. കേന്ദ്ര ഗ്രാന്റുകളിലെ കുറവ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും പതിനാറാം ധനകാര്യ കമ്മീഷൻ കേരളത്തിലെ സെൻസസ് ടൗണുകളെ അർബൺ ഏരിയയായി കണക്കാക്കിയതിലെ അപാകത പരിഹരിക്കാൻ കേന്ദ്രവുമായി ചർച്ച നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം കോടതിയുടെ പരിഗണനയിലാണ്. വിധി വന്ന ശേഷം തീരുമാനമെടുക്കും. കുണ്ടറയിലെ സിയാദിന്റെ മരണം ഹെപ്പറ്റൈറ്റിസ് രോഗബാധ മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടെങ്കിലും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

TagsAsset Management PlatformV D Satheesan
Previous Article

കേരളാ ബ്രാൻഡ് കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി ...

Next Article

നിവിൻ പോളി സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ,സഹപ്രവർത്തകരുടെ അഴിമതി ...

Related articles More from author

  • GeneralHeadlines

    യുവതലമുറയെ കൊല്ലുന്ന എംഡിഎംഎ വ്യാപാര കേസിൽ മുഖ്യമന്ത്രിയുടെ അടുത്ത അനുയായി തന്നെ അറസ്റ്റിലാകുന്നത് ജനങ്ങൾ അറിയണ്ടേ എന്ന് പി.ജയരാജൻ

    August 12, 2026
    By Admin
  • GeneralHeadlines

    വരുമാന വർധന,ചെലവ് നിയന്ത്രണം,വികസന നിക്ഷേപങ്ങൾക്ക് മുൻഗണന,സാമ്പത്തിക അച്ചടക്കം എന്നിവ ലക്ഷ്യമിട്ട് സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

    June 4, 2026
    By Admin
  • GeneralHeadlines

    ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിൻ്റേത് വിലമതിക്കാനാവാത്ത സേവനമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ,കാപട്യമെന്ന് കായികസെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്

    June 30, 2026
    By Admin
  • GeneralHeadlines

    സർക്കാർ പദ്ധതികളിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം ഉറപ്പാക്കും: മുഖ്യമന്ത്രി വി. ഡി. സതീശൻ

    June 5, 2026
    By Admin
  • GeneralHeadlinesPolitics

    ‘മുഖ്യമന്ത്രി പറയുന്ന നുണകൾക്ക് ആധികാരിത നിർമ്മിച്ചുനൽകുകയായിരുന്നു ചില മാധ്യമങ്ങൾ എന്നത് ലജ്ജാവഹം’

    August 17, 2026
    By Admin
  • HeadlinesPolitics

    വാഗ്ദാനം നടപ്പാക്കിയില്ലെങ്കിൽ ജനം പരിഹസിക്കും,നടപ്പാക്കേണ്ടത് ബാധ്യതയാണെന്നും വിഡി സതീശൻ

    May 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ
  • ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്
  • “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ
  • ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ
  • ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

Timeline

  • September 14, 2026

    പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ

  • September 13, 2026

    ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്

  • September 13, 2026

    “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ

  • September 13, 2026

    ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

  • September 12, 2026

    ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions