Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ

  • ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്

  • “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ

  • ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

  • ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

GeneralHeadlines
Home›General›രോഗികളെ വലയ്ക്കാനാകില്ല, 108 ആംബുലൻസ് സമരത്തിനെതിരെ ‘എസ്മ’ ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി ആരോഗ്യ മന്ത്രി കെ.മുരളീധരൻ

രോഗികളെ വലയ്ക്കാനാകില്ല, 108 ആംബുലൻസ് സമരത്തിനെതിരെ ‘എസ്മ’ ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി ആരോഗ്യ മന്ത്രി കെ.മുരളീധരൻ

By Admin
September 12, 2026
73
0

108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപനത്തിന് പിന്നിൽ 2025–26 വർഷത്തെ ബോണസ് സംബന്ധിച്ച തർക്കം

തിരുവനന്തപുരം : സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസിൻ്റെ പ്രവർത്തനം തടസപ്പെടുത്തുന്ന സമരങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്. പണിമുടക്കുകൾ ഒഴിവാക്കാൻ എസൻഷ്യൽ സർവീസസ് മെയിന്റനൻസ് ആക്ട് (എസ്മ) പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. 108 ആംബുലൻസ് ജീവനക്കാരുടെ യൂണിയൻ സെപ്റ്റംബർ 17 മുതൽ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്കിന്‍റെ പശ്ചാത്തലത്തിലാണിത്.
പണിമുടക്ക് തടയുന്നതിനും സംസ്ഥാനത്തെ അടിയന്തര ആംബുലൻസ് സേവനം തടസമില്ലാതെ തുടരുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ. മുരളീധരൻ കത്തിൽ ആവശ്യപ്പെട്ടു.
2025–26 വർഷത്തെ ബോണസ് സംബന്ധിച്ച തർക്കമാണ് 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപനത്തിന് പിന്നിൽ. കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ ഈമാസം ഈമാസം 17ന് രാവിലെ 8 മുതൽ 18ന് രാവിലെ 8 വരെ 24 മണിക്കൂർ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന 108 ആംബുലൻസ് സംവിധാനം സംസ്ഥാനത്തെ അടിയന്തര ആരോഗ്യ സംവിധാനത്തിന്‍റെ പ്രധാനഘടകമാണ്. അപകടങ്ങൾ, ഗുരുതര രോഗാവസ്ഥകൾ, പ്രസവ അടിയന്തര സാഹചര്യങ്ങൾ തുടങ്ങിയ ഘട്ടങ്ങളിൽ രോഗികളെ ആശുപത്രികളിലെത്തിക്കുന്നതിൽ 108 ആംബുലൻസുകൾക്ക് നിർണായക പങ്കുണ്ട്. പണിമുടക്ക് മൂലം സേവനം തടസ്സപ്പെട്ടാൽ അടിയന്തര ചികിത്സ ആവശ്യമായ രോഗികൾക്ക് വലിയ പ്രതിസന്ധിയുണ്ടാകുകയും ചികിത്സ വൈകുന്നത് ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യമുണ്ടാകും. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിഷയത്തെ സാധാരണ തൊഴിൽ തർക്കത്തിന് അപ്പുറം ഗൗരവമായ വിഷയമായി ആരോഗ്യവകുപ്പ് കാണുന്നത്.

Tags108 AmbulanceK Muraleedharan
Previous Article

ആല്‍ഫ പാലിയേറ്റീവ് കെയറിൻ്റെ സംസ്ഥാന വാക്കത്തോണിന് തിരുവനന്തപുരത്ത് സെപ്തം ...

Next Article

‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് ...

Related articles More from author

  • GeneralHeadlines

    ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ

    June 1, 2026
    By Admin
  • HeadlinesHealth

    കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തും; 152 തസ്തികകൾ അനുവദിച്ച് ഉത്തരവ്

    June 26, 2026
    By Admin
  • GeneralHeadlinesHealth

    ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം : മന്ത്രി കെ.മുരളീധരൻ

    August 22, 2026
    By Admin
  • GeneralHeadlinesHealth

    ആരോഗ്യവകുപ്പിൽ സർവത്ര പേരുമാറ്റം : ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ’ഹൃദയരാഗം’,മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇനി ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്‍ററുകളെന്ന് മന്ത്രി കെ. മുരളീധരൻ

    September 2, 2026
    By Admin
  • GeneralHeadlinesHealth

    ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

    June 7, 2026
    By Admin
  • HeadlinesPolitics

    ബിജെപി രണ്ടുതവണ രണ്ടാമതെത്തിയ വട്ടിയൂർക്കാവിൽ സിറ്റിംഗ് എംഎൽഎയും ആദ്യ എംഎൽഎയും ഏറ്റുമുട്ടമ്പോൾ പോരാട്ടത്തിന്  തീച്ചൂട്

    March 18, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ
  • ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്
  • “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ
  • ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ
  • ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

Timeline

  • September 14, 2026

    പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ

  • September 13, 2026

    ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്

  • September 13, 2026

    “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ

  • September 13, 2026

    ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

  • September 12, 2026

    ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions