ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി യോഗാ ഡാൻസും കലാപരിപാടികളും ഗാന്ധി പാർക്കിൽ

“ആരോഗ്യമുള്ള നാളേക്കായി ആയുർവേദം”
തിരുവനന്തപുരം: പതിനൊന്നാമത് ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി ഗാന്ധി പാർക്കിൽ വെച്ച് തിരുവനന്തപുരം ഗവൺമെൻ്റ് ആയുർവേദ കോളേജിന്‍റെ നടന്ന കലാ സാംസ്കാരിക പരിപാടികളിൽ വൻ ജനപങ്കാളിത്തം. നാഷണൽ ആയുഷ് മിഷൻ്റെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച കലാ സാംസ്കാരിക പരിപാടി യുടെ ഉദ്ഘാടനം തിരുവനന്തപുരം ഗവ: ആയുർവേദ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ. എൻ. അജിത് കുമാർ നിർവ്വഹിച്ചു.

പതിനൊന്നാമത് ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഗവൺമെൻ്റ് ആയുർവേദ കോളേജിന്‍റെ ആഭിമുഖ്യത്തിൽ, നാഷണൽ ആയുഷ് മിഷൻ്റെ സഹകരണത്തോടെ ഗാന്ധിപാർക്കിൽ വെച്ച് സംഘടിപ്പിച്ച കലാ-സാംസ്കാരിക പരിപാടിയിൽ പങ്കെടുത്ത തിരുവനന്തപുരം ഗവ: ആയുർവേദ കോളേജ് വിദ്യാർത്ഥികൾ ഉദ്ഘാടകനായ വൈസ്പ്രിൻസിപ്പൽ ഡോ. കെ . എൻ.അജിത് കുമാറിനൊപ്പം
ആയുർവേദ കോളേജിലെ ആയുർവേദ ബിരുദ വിദ്യാർത്ഥികളും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും കലാ പരിപാടികളിൽ പങ്കെടുത്തു. യോഗാ ഡാൻസ്, വിവിധ നൃത്തപരിപാടികൾ, സ്ട്രീറ്റ് പ്ലേ എന്നിവയ്ക്ക് വലിയ കൈയടിയാണ് ലഭിച്ചത്.

കലാപരിപാടികളിൽനിന്ന്
ആയുർവേദത്തിന്റെ ആരോഗ്യസംരക്ഷണ പ്രാധാന്യവും “ആരോഗ്യമുള്ള നാളേക്കായി ആയുർവേദം” എന്ന സന്ദേശവും പൊതുജനങ്ങളിലേക്ക് ലളിതമായി എത്തിക്കാനും, വിദ്യാർത്ഥികളുടെ കലാപരിപാടികളിലൂടെ ആരോഗ്യപരിപാലന സന്ദേശങ്ങളും നിർദേശങ്ങളും നൽകാനും സാധിച്ചതായി സംഘാടകർ അറിയിച്ചു.






