Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു

  • ‘ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പല യാത്രകളും നടത്തിയിട്ടുണ്ട്. ഒരു യാത്രയ്ക്ക് പോലും ചെലവ് വാങ്ങിച്ചിട്ടില്ല,സുഹൃത്തുക്കളോ സംഘടനകളോ ടിക്കറ്റ് എടുത്ത് കൊടുത്തു എന്ന് കരുതി ആകാശം ഇടിഞ്ഞു വീഴില്ല:വി.ഡി സതീശൻ’

  • വിമാനയാത്ര നടത്തിയതില്‍ ഒരു രൂപ പോലും ഗവണ്‍മെന്‍റിന് ചെലവായിട്ടില്ല, അതിൻ്റെ സ്പോണ്‍സര്‍ ആരാണെന്ന് പറയേണ്ട കാര്യമില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

  • സിബിഎല്‍ ആറാം സീസണ്‍ കല്ലടയിലെ രണ്ടാം ലീഗ് മത്സരത്തിലും അരോമ ചുണ്ടന് ജയം

  • സൂര്യ കൃഷ്ണമൂർത്തി(78) അന്തരിച്ചു,വേർപാട് ഒക്ടോബർ 1 ന് സൂര്യ മേളയുടെ 49 ആം എഡിഷൻ തുടങ്ങാനിരിക്കെ

GeneralHeadlinesMovies
Home›General›‘സുഡാനി ഫ്രം നൈജീരിയ’യിൽ ഉമ്മയായി അഭിനയിച്ച നടി സാവിത്രി ശ്രീധരൻ അന്തരിച്ചു,പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധമായി ദേശീയ പുരസ്കാര ചടങ്ങിൽ നിന്ന് വിട്ടുനിന്ന ധീരയായ നടി

‘സുഡാനി ഫ്രം നൈജീരിയ’യിൽ ഉമ്മയായി അഭിനയിച്ച നടി സാവിത്രി ശ്രീധരൻ അന്തരിച്ചു,പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധമായി ദേശീയ പുരസ്കാര ചടങ്ങിൽ നിന്ന് വിട്ടുനിന്ന ധീരയായ നടി

By Admin
September 23, 2026
95
0

വിടവാങ്ങിയത് നാടകവേദയിൽ നാല് പതിറ്റാണ്ട് നിറഞ്ഞുനിന്ന അഭിനേതാവ്

കോഴിക്കോട്:’സുഡാനി ഫ്രം നൈജീരിയ’യിൽ ഉമ്മയായി അഭിനയിച്ച നടി സാവിത്രി ശ്രീധരൻ അന്തരിച്ചു .85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ വസതിയില്‍ സെപ്തംബർ 23ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
40 വർഷത്തിലേറെയായി അരങ്ങില്‍ സജീവമാണ്. 2018-ല്‍ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിൽ ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി സാവിത്രി ശ്രീധരൻ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായത്.ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും നേടി.പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധമായി ദേശീയ പുരസ്കാര ചടങ്ങിൽ നിന്ന് സാവിത്രി ശ്രീധരൻ വിട്ടുനിന്നത് ഏറെ ചർച്ചയായിരുന്നു
കെ.ടി. മുഹമ്മദിന്‍റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടകസമിതികളുടെ നാടകങ്ങളില്‍ സാവിത്രി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1977-ലും 1993-ലും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി.


എം.ടി.യുടെ ‘കടവ്’ എന്ന ചിത്രത്തില്‍ അമ്മവേഷം ചെയ്താണ് സാവിത്രി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, പട, പപ്പൻ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
1961ൽ ആണ് സാവിത്രി നാടകത്തിൽ അഭിനയിക്കുന്നത്. അന്ന് മാങ്കാവും തിരുവണ്ണൂരും മീഞ്ചന്തയിലുമുള്ള ഒട്ടേറെ സമിതികളിലെ അമച്വർ നാടകങ്ങളിൽ നടിച്ചു.വളയനാട് കലാസമിതിയുടെ ‘കറുത്ത വെളിച്ച’മായിരുന്നു ആദ്യ നാടകം.


ആഹ്വാൻ സെബാസ്റ്റ്യന്റെ ‘വഴിയമ്പല’ത്തിലൂടെയാണ് നാടകത്തിൽ സജീവമാകുന്നത്. കെ.ടി. മുഹമ്മദ്, എം.ടി. വാസുദേവൻനായർ, തിക്കോടിയൻ, ടി. ദാമോദരൻ എന്നിവർ ചേർന്നെഴുതിയ നാടകമായിരുന്നു ഇത്. 1984ൽ ആദ്യമായി പ്രഫഷനൽ നാടകത്തിൽ അഭിനയിച്ചു. കെ.ടി. മുഹമ്മദിന്‍റെ ‘കലിംഗ’ തിയറ്ററിന്റെ ‘ഇതു ഭൂമിയാണ്’ ആയിരുന്നു ആദ്യ നാടകം. പിന്നീട് കാഫർ, സൃഷ്ടി, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനും ബാപ്പയും, സാക്ഷാത്ക്കാരം, കുചേലവൃത്തം, സമന്വയം എന്നിങ്ങനെ അക്കാലത്ത് കലിംഗ അവതരിപ്പിച്ച എല്ലാ നാടകത്തിലും മികച്ച വേഷം ചെയ്തു. ‘അണിയറ’ എന്ന നാടകത്തിലെ വേഷത്തിന് സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.


വിത്സൻ സാമുവലിന്റെ ‘സംഗമം’ തിയറ്ററിലായിരുന്നു പിന്നീട് അഭിനയിച്ചത്. ഇനിയും ഉണരാത്തവർ, ക്ഷണിക്കുന്നു കുടുംബസമേതം, അരവിന്ദൻ സാക്ഷിയാണ് എന്നീ നാടകങ്ങളിൽ അഭിനയിച്ചു. അതിനു ശേഷം ഇബ്രാഹിം വെങ്ങരയുടെ ‘ചിരന്തന’ തിയറ്റേഴ്സിലെ പ്രധാന നടിയായി. മാളികവീട്, പകിട പന്ത്രണ്ട്, ഉപഹാരം, ഒടിയൻ, രാജസഭ എന്നീ നാടകങ്ങൾ ചെയ്തു.ഇതിൽ ‘രാജസഭ’യിലെ ഐഷക്കുട്ടിയുടെ വേഷത്തിനാണ് 1993ൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.


വിക്രമൻ നായരുടെ ‘സ്റ്റേജ് ഇന്ത്യ’യുടെ ജപമാല, അഗ്രഹാരം, ആൾമാറാട്ടം, അക്കരപ്പച്ച എന്നീ നാടകങ്ങളിലും നല്ല വേഷം ചെയ്തു. ഈ സമയമാകുമ്പോഴേക്കും കേരളത്തിലെ പ്രഫഷനൽ നാടകട്രൂപ്പുകളെല്ലാം പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്ന അവസ്ഥ വന്നതോടെ നാടകാഭിനയം അവസാനിപ്പിക്കേണ്ടി വന്നു.
കലാ മേഖലയിൽ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമായിരുന്നു സാവിത്രി ശ്രീധരൻ. 1993 ൽ കോഴിക്കോട് കോർപ്പറേഷനിലേക്ക് തിരുവണ്ണൂരിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.
‘സുഡാനി ഫ്രം നൈജീരിയ’ ഈ നടിക്ക് അഭിനയത്തിൽ പുതുജന്മം സമ്മാനിക്കുകയായിരുന്നു.
കോഴിക്കോട് വെസ്റ്റ് മാങ്കാവിൽ ശ്രീധരീയം വീട്ടിൽ സാവിത്രിയുടെ ഭർത്താവ് ശ്രീധരൻ നേരത്തേ നിര്യാതനായി. സുനീഷ്, പ്രസീദ, സബീന എന്നിവരാണ് മക്കൾ.

TagsSavithri Sreedharan
Previous Article

എയർടെല്ലിൻ്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ...

Next Article

ആയുർവേദം നിർമ്മിത ബുദ്ധിയുമായി ചേർത്ത് വ്യക്തിഗത ചികിത്സാ സാധ്യത ...

Related articles More from author

  • GeneralHeadlines

    മൂന്നാഴ്ചയ്ക്കുള്ളിൽ കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന് മൂന്ന് സെക്രട്ടറിമാർ,അഴിമതിയിൽ തെറിച്ച് രണ്ടാം സെക്രട്ടറിയും…

    August 11, 2026
    By Admin
  • BusinessGeneralHeadlines

    ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

    September 7, 2026
    By Admin
  • Headlines

    കോൺഗ്രസ് ലീഗിനെ മൂലക്കിലിരുത്തുമെന്ന് ഡോ:കെ.ടി.ജലീൽ എംഎൽഎ

    November 20, 2025
    By Admin
  • BusinessHeadlines

    കേരളത്തിൽ ആദ്യമായി ഓണം മെനുവുമായി ‘ടാറ്റാ സ്റ്റാർബക്സ്’

    August 18, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനത്ത് കനത്ത മഴ: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 7മരണം; വ്യാപക നാശനഷ്ടം

    August 1, 2026
    By Admin
  • HeadlinesMovies

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

    September 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു
  • ‘ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പല യാത്രകളും നടത്തിയിട്ടുണ്ട്. ഒരു യാത്രയ്ക്ക് പോലും ചെലവ് വാങ്ങിച്ചിട്ടില്ല,സുഹൃത്തുക്കളോ സംഘടനകളോ ടിക്കറ്റ് എടുത്ത് കൊടുത്തു എന്ന് കരുതി ആകാശം ഇടിഞ്ഞു വീഴില്ല:വി.ഡി സതീശൻ’
  • വിമാനയാത്ര നടത്തിയതില്‍ ഒരു രൂപ പോലും ഗവണ്‍മെന്‍റിന് ചെലവായിട്ടില്ല, അതിൻ്റെ സ്പോണ്‍സര്‍ ആരാണെന്ന് പറയേണ്ട കാര്യമില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ
  • സിബിഎല്‍ ആറാം സീസണ്‍ കല്ലടയിലെ രണ്ടാം ലീഗ് മത്സരത്തിലും അരോമ ചുണ്ടന് ജയം
  • സൂര്യ കൃഷ്ണമൂർത്തി(78) അന്തരിച്ചു,വേർപാട് ഒക്ടോബർ 1 ന് സൂര്യ മേളയുടെ 49 ആം എഡിഷൻ തുടങ്ങാനിരിക്കെ

Timeline

  • September 23, 2026

    ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു

  • September 23, 2026

    ‘ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പല യാത്രകളും നടത്തിയിട്ടുണ്ട്. ഒരു യാത്രയ്ക്ക് പോലും ചെലവ് വാങ്ങിച്ചിട്ടില്ല,സുഹൃത്തുക്കളോ സംഘടനകളോ ടിക്കറ്റ് എടുത്ത് കൊടുത്തു എന്ന് കരുതി ആകാശം ഇടിഞ്ഞു വീഴില്ല:വി.ഡി സതീശൻ’

  • September 23, 2026

    വിമാനയാത്ര നടത്തിയതില്‍ ഒരു രൂപ പോലും ഗവണ്‍മെന്‍റിന് ചെലവായിട്ടില്ല, അതിൻ്റെ സ്പോണ്‍സര്‍ ആരാണെന്ന് പറയേണ്ട കാര്യമില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

  • September 23, 2026

    സിബിഎല്‍ ആറാം സീസണ്‍ കല്ലടയിലെ രണ്ടാം ലീഗ് മത്സരത്തിലും അരോമ ചുണ്ടന് ജയം

  • September 23, 2026

    സൂര്യ കൃഷ്ണമൂർത്തി(78) അന്തരിച്ചു,വേർപാട് ഒക്ടോബർ 1 ന് സൂര്യ മേളയുടെ 49 ആം എഡിഷൻ തുടങ്ങാനിരിക്കെ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions