‘എം എം ഹസ്സന്‍’ ഡോക്യുമെന്‍ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് തുടങ്ങി

നിലവിലെ ദേശീയ സാഹചര്യങ്ങളിലുള്ള പ്രസക്തി കണക്കിലെടുത്താണ് ഇംഗ്ലീഷ് പതിപ്പ് തയ്യാറാക്കിയതെന്ന് സംവിധായകന്‍ മഖ്ബൂല്‍ റഹ്‌മാന്‍
തിരുവനന്തപുരം: വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയും സമരങ്ങളിലൂടെയും ഉയര്‍ന്നു വന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും മുൻ കെപിസിസി പ്രസിഡന്‍റും യുഡിഎഫ് കണ്‍വീനറും ആയിരുന്ന എം എം ഹസ്സന്റെ ജീവിത കഥ അനാവരണം ചെയ്യുന്ന ദി ലെഗസി ഓഫ് ട്രൂത്ത് ഡോക്യുമെന്ററിയുടെ ഇംഗ്ലീഷ് പതിപ്പ് യുട്യൂബില്‍ സ്ട്രീമിംഗ് ആരംഭിച്ചു. MM Hassan എന്ന യുട്യൂബ് ചാനലിലാണ് ഡോക്യുമെന്ററി ലഭ്യമായിരിക്കുന്നത്. നിലവിലെ ദേശീയ സാഹചര്യങ്ങളിലുള്ള പ്രസക്തി കണക്കിലെടുത്താണ് ഇംഗ്ലീഷ് പതിപ്പ് തയ്യാറാക്കിയതെന്ന് സംവിധായകന്‍ മഖ്ബൂല്‍ റഹ്‌മാന്‍ പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശന്‍,മുന്‍മുഖ്യമന്ത്രിമാരായ എ കെ ആന്‍റണി, ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, കെ സി ജോസഫ് തുടങ്ങിയവര്‍ എം എം ഹസ്സന്‍റെ സംഭാവനകള്‍ വിലയിരുത്തിക്കൊണ്ട് സംസാരിക്കുന്നത് ഡോക്യുമെന്‍ററിയുടെ ഭാഗമാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഒരു സര്‍വകലാശാലയുടെ സെനറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ വ്യക്തിയായിരുന്നു എം എം ഹസ്സന്‍. ചുമതലയേറ്റയുടന്‍ വലിയൊരു വിദ്യാര്‍ത്ഥി സമരം നയിച്ചുവെന്നതും എം എം ഹസ്സന്‍റെ സമരോജ്വലമായ യൗവനത്തെ വ്യത്യസ്തമാക്കുന്നു.
ലിങ്ക് https://www.youtube.com/watch?v=7lzPp6qKF8U






