Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സൂര്യയും നസ്രിയയും നസ്‌ലിനും ഒന്നിച്ചെത്തിയ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആഗോള ബോക്സ് ഓഫീസിൽ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ

  • ‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസവും തുടരുന്നു,ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദൈനംദിന ജോലികൾ താളംതെറ്റി

  • വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചു,അമേരിക്കയിൽ വിമാനങ്ങൾ വീണ്ടും പറന്നു തുടങ്ങി

  • എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

  • റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

GeneralHeadlinesTechnology
Home›General›‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസവും തുടരുന്നു,ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദൈനംദിന ജോലികൾ താളംതെറ്റി

‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസവും തുടരുന്നു,ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദൈനംദിന ജോലികൾ താളംതെറ്റി

By Admin
November 14, 2026
32
0

ഉപയോക്താക്കളുടെ ഇമെയിലുകൾ നഷ്ടപ്പെടാതിരിക്കാനും തിരിച്ചുപോകാതിരിക്കാനും മൈക്രോസോഫ്റ്റ് മെയിൽ ടൈംഔട്ട് പരിധി 48 മണിക്കൂറായി നീട്ടി

സന്‍ഫ്രാന്‍സിസ്കോ:ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഓഫീസുകളെയും സർക്കാർ സംവിധാനങ്ങളെയും വൻകിട കമ്പനികളെയും നിശ്ചലമാക്കിക്കൊണ്ട് മൈക്രോസോഫ്റ്റ് 365 സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസവും തുടരുന്നു. മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റ് ടീംസ് , ഷെയർപോയിന്റ് ഓൺലൈൻ , എഐ അസിസ്റ്റന്റായ കോപൈലറ്റ് തുടങ്ങിയ സുപ്രധാന സേവനങ്ങൾ തടസ്സപ്പെട്ടതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദൈനംദിന ജോലികൾ താളംതെറ്റിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്..
നവംബർ 12ന് യുഎസ് ഈസ്റ്റേൺ സമയം രാവിലെ 11:17-ഓടെയാണ് (ഇന്ത്യൻ സമയം രാത്രി 9:47) മൈക്രോസോഫ്റ്റ് എക്സ്ചേഞ്ച് സംവിധാനത്തിൽ Incident EX1550543 എന്ന പേരില്‍ തകരാർ ആരംഭിച്ചതെന്ന് ഫോബ്സ് റിപ്പോർട്ട് ചെയ്തു. തകരാർ റിപ്പോർട്ട് ചെയ്യുന്ന ഡൗൺഡിറ്റക്ടർ വെബ്‌സൈറ്റിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ 1,31,000-ത്തിലധികം ഉപയോക്താക്കൾ പരാതികൾ രേഖപ്പെടുത്തി. പ്രശ്നം പരിഹരിക്കാൻ മൈക്രോസോഫ്റ്റ് എൻജിനീയർമാർ വ്യാഴാഴ്ച രാത്രി തന്നെ അടിയന്തര നടപടികൾ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ വെള്ളിയാഴ്ച രാവിലെ ഇന്ത്യയിലെയും ഏഷ്യയിലെയും യൂറോപ്പിലെയും ഓഫീസുകൾ പ്രവർത്തിച്ചുതുടങ്ങിയപ്പോൾ പ്രതിസന്ധി അതി രൂക്ഷമായി. ഉപയോക്താക്കളുടെ ഇമെയിലുകൾ നഷ്ടപ്പെടാതിരിക്കാനും തിരിച്ചുപോകാതിരിക്കാനും മൈക്രോസോഫ്റ്റ് മെയിൽ ടൈംഔട്ട് പരിധി 48 മണിക്കൂറായി നീട്ടിയതായി ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തു.
ലോകത്താകമാനം 45 കോടിയിലധികം വാണിജ്യ ഉപയോക്താക്കളാണ് മൈക്രോസോഫ്റ്റ് 365 പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ തന്നെ കണക്കുകൾ പ്രകാരം ഒരു ശരാശരി ജീവനക്കാരന് ദിവസം 117 ഇമെയിലുകളാണ് ലഭിക്കുന്നത്. ഔട്ട്‌ലുക്കും ടീംസും ഒരേസമയം നിശ്ചലമായതോടെ ജീവനക്കാർക്ക് പരസ്പരം ആശയവിനിമയം നടത്താൻ പോലും കഴിയാത്ത അവസ്ഥയുണ്ടായി. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ ഇമെയിൽ സംവിധാനങ്ങളെ തകരാർ ഗുരുതരമായി ബാധിച്ചു. പ്രമുഖ യൂറോപ്യൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഓപ്പറേറ്ററായ യൂറോനെക്സ്റ്റ് ലിസ്റ്റഡ് കമ്പനികളോട് ഇമെയിലുകൾക്ക് പകരം ഫോൺ വഴി ബന്ധപ്പെടാൻ ഔദ്യോഗികമായി ആവശ്യപ്പെട്ടു. മൈക്രോസോഫ്റ്റ് ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങളെ ആശ്രയിക്കുന്ന ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ മുൻനിര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികളുടെ സേവനങ്ങളിലും തകരാർ അനുഭവപ്പെട്ടതായി ഫോബ്സ് ചൂണ്ടിക്കാട്ടി.
ഇത് വൻകിട സൈബർ ആക്രമണമോ ഹാക്കിംഗോ ആണോ എന്ന ആശങ്ക തുടക്കത്തിൽ ഉയർന്നു.നിലവിലെ പരിശോധനയിൽ ദുരുദ്ദേശ്യപരമായ ഇടപെടലുകളോ സൈബർ ആക്രമണമോ കണ്ടെത്തിയിട്ടില്ലെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. കമ്പനിയുടെ പ്രാഥമിക വിലയിരുത്തൽ പ്രകാരം അമിതഭാരമാണ് പ്രതിസന്ധിക്ക് കാരണം. മൈക്രോസോഫ്റ്റ് സെർവറുകളിലെ ഒരു പ്രധാന ഉപകരണം തകരാറിലായതോടെ സെർവറുകൾ പ്രവർത്തനരഹിതമായി. ഇതോടെ അവയിലേക്ക് വരേണ്ടിയിരുന്ന കോടിക്കണക്കിന് ഡാറ്റാ ട്രാഫിക് ബാക്കിയുണ്ടായിരുന്ന മറ്റ് സെർവറുകളിലേക്ക് ഇരച്ചുകയറുകയും, ആ അമിതഭാരം താങ്ങാനാവാതെ അവയും ഒന്നിനുപുറകെ ഒന്നായി നിലയ്ക്കുകയുമായിരുന്നുവെന്നാണ് വിവരം.
ലോകത്തിൻ്റെ സാങ്കേതിക മേഖല ഇത്രയധികം ഏതാനും ഭീമന്മാരെ ആശ്രയിക്കുന്നത് ചെറിയൊരു പിഴവിൽ പോലും ‘ഗ്ലോബൽ ഐടി ബ്ലാക്ക്ഔട്ടിന്’ വഴിവെക്കുമെന്ന് സൈബർ സുരക്ഷാ കമ്പനിയായ ഇസെറ്റിന്‍റെ ഗ്ലോബൽ അഡ്വൈസർ ജേക്ക് മൂർ മുന്നറിയിപ്പ് നൽകി.

TagsMicrosoft
Previous Article

വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചു,അമേരിക്കയിൽ വിമാനങ്ങൾ വീണ്ടും ...

Next Article

സൂര്യയും നസ്രിയയും നസ്‌ലിനും ഒന്നിച്ചെത്തിയ ജിത്തു മാധവൻ ചിത്രം ...

Related articles More from author

  • GeneralHeadlinesTechnology

    മൈക്രോസോഫ്റ്റിൽ സാങ്കേതിക തകരാർ: വേഡ്, എക്സൽ, പവർ പോയിൻ്റ്, ഷെയർപോയിൻ്റ് , വൺഡ്രൈവ് , മൈക്രോസോഫ്റ്റ് കോപൈലറ്റ്, മൈക്രോസോഫ്റ്റ് സ്റ്റോർ എന്നിവ ഉൾപ്പെടെ തടസ്സപ്പെട്ടു

    November 13, 2026
    By Admin
  • HeadlinesPolitics

    ചർച്ച ചെയ്യേണ്ടത് പരാജയമോ സെകട്ടറിയുടെ കുറ്റസമ്മത മൊഴിയോ?

    May 15, 2026
    By Admin
  • GeneralHeadlinesHealth

    അടുത്ത വര്‍ഷത്തോടെ 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം;പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

    September 24, 2026
    By Admin
  • HeadlinesMovies

    പൃഥ്വിരാജിൻ്റെ സമ്മാനം കാർ,ദുൽഖറിൻ്റേത്  സ്വീറ്റ്സ്, ചോക്ലേറ്റ് …

    February 4, 2026
    By Admin
  • GeneralHeadlines

    സമകാലിക ഇന്ത്യയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി,ആർ. രാജഗോപാലിൻ്റെ പൗരത്വവും പാസ്പോർട്ടും ഇല്ലാതാക്കി ഭരണകൂടം പകരം വീട്ടുന്നു…!

    June 28, 2026
    By Admin
  • GeneralHeadlinesPolitics

    തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ രണ്ട് എംഎൽഎമാരുടെ വാർഡുകളിൽ എൽഡിഎഫ് ജയം,അഞ്ച് യു.ഡി.എഫ് എംഎൽഎമാർക്ക് തിരിച്ചടി,എൽഡിഎഫ് എംഎൽഎയുടെ ഡിവിഷനിൽ തകർപ്പൻ ഭൂരിപക്ഷം

    September 29, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സൂര്യയും നസ്രിയയും നസ്‌ലിനും ഒന്നിച്ചെത്തിയ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആഗോള ബോക്സ് ഓഫീസിൽ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ
  • ‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസവും തുടരുന്നു,ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദൈനംദിന ജോലികൾ താളംതെറ്റി
  • വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചു,അമേരിക്കയിൽ വിമാനങ്ങൾ വീണ്ടും പറന്നു തുടങ്ങി
  • എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്
  • റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

Timeline

  • November 14, 2026

    സൂര്യയും നസ്രിയയും നസ്‌ലിനും ഒന്നിച്ചെത്തിയ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആഗോള ബോക്സ് ഓഫീസിൽ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തിനുള്ളിൽ 200 കോടി ക്ലബ്ബിൽ

  • November 14, 2026

    ‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളിലുണ്ടായ ആഗോള തകർച്ച രണ്ടാം ദിവസവും തുടരുന്നു,ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദൈനംദിന ജോലികൾ താളംതെറ്റി

  • November 14, 2026

    വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചു,അമേരിക്കയിൽ വിമാനങ്ങൾ വീണ്ടും പറന്നു തുടങ്ങി

  • November 13, 2026

    എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

  • November 13, 2026

    റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions