Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

GeneralHeadlines
Home›General›യു.ഡി.എഫിന് 102 സീറ്റുവരെ പ്രവചിച്ച സി.പി റാഷിദ്,ബിജെപിക്ക് 3 സീറ്റുവരെയെന്നും കണക്കുകൂട്ടി

യു.ഡി.എഫിന് 102 സീറ്റുവരെ പ്രവചിച്ച സി.പി റാഷിദ്,ബിജെപിക്ക് 3 സീറ്റുവരെയെന്നും കണക്കുകൂട്ടി

By Admin
May 5, 2026
155
0

എൽഡിഎഫിൻ്റെ തകർച്ച 38മുതലെന്നായിരുന്നു റാഷിദ് പ്രവചിച്ചത്

തിരുവനന്തപുരം:വമ്പൻ സൌകര്യങ്ങളുമായി നടത്തിയ സർവേ ഫലങ്ങൾ പൊളിഞ്ഞുപാളീസാകുമ്പോൾ കൈയടി നേടുകയാണ് സി.പി റാഷിദ്.കോഴിക്കോട് സ്വദേശിയായ പ്രവാസിയാണ് സി.പി റാഷിദ് .എൽഡിഎഫിൻ്റെ സീറ്റുകളുടെ കാര്യത്തിലാണ് റാഷിദിൻ്റെ പ്രവചനത്തിൽ ചെറിയ പാളിച്ച സംഭവിച്ചത് .ഇതുവരെ 17 തെരഞ്ഞെടുപ്പുകൾ പ്രവചിച്ചതിൽ രണ്ടെണ്ണം തെറ്റിയ അനുഭവവും ഇദ്ദേഹത്തിനുണ്ട്.
ഏപ്രിൽ 9 ന് റാഷിദിൻ്റെ പ്രവചനം:
യു ഡി എഫ് 91 – 102 ( 41.5 % – 45. % )
എൽ ഡി എഫ് 38 – 48 ( 36.5% – 39.5 % )
എൻ ഡി എ 1 – 3 ( 14 % – 17 % )
രണ്ടായിരത്തി ഒന്നിനു ശേഷം, ഇടത് പക്ഷത്തേക്ക് അടുത്ത ന്യുന പക്ഷ വോട്ടിന്‍റെ പരിപ്പൂർണ്ണമായ റിവേഴ്‌സ് സ്വീപ്.
സ്വജനപക്ഷ പാതം കൂടുതൽ പ്രകടമായി. അത്, ഇടത് അടിസ്ഥാന – അനുഭാവ വോട്ടർമാരെ ഒരേ പോലെ നിരാശപ്പെടുത്തി.
രാഷ്ട്രീയ നിലപാടിലെ തുടർച്ചയായ അസ്ഥിരത ഇടത് രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യരെ ആകെ നിരാശപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വ്യക്തി ഗത ഗ്രാഫിൽ സമാനതകൾ ഇല്ലാത്ത കുറവ് സംഭവിച്ചു.
ഏപ്രിൽ 5ന് സി.പി റാഷിദ് ഫെയ്സ്ബുക്കിൽ കുറിച്ചത്:
ചില വിഷയങ്ങൾ ജനം ഗൗരവത്തിൽ പരിഗണിക്കും. അതിൽ പ്രധാനപ്പെട്ടത് വികസനവും, മതേതരത്വവുമാണ്.
ഇടത് പക്ഷം പ്രചാരണത്തിൽ മുന്നോട്ട് നീക്കിയത് വികസനമാണ്. അതിൽ പ്രശ്നമായി വന്നത് പൊതുകടത്തിൽ വന്ന ക്രമാതീതമായ വളർച്ചയാണ്. ഒപ്പം പരമാവധി, നികുതികളും ഫീസുകളും ഉയർത്തി എന്നതും കൂടിയാണ്.
എന്നാൽ, സ്വിങ് വോട്ടേഴ്‌സിലെ മേജർ ഷെയർ പരിഗണിക്കുന്നത്, മതേതരത്വ സ്വഭാവം നില നിർത്തുക എന്നത് തന്നെയാണ്. മനുഷ്യന്‍റെ നില നിൽപ്പ് ഇല്ലാതെ, വികസനം ഉണ്ടായിട്ടെന്ത്‌ കാര്യമാണെന്ന ചോദ്യത്തിനുള്ള ഉത്തരമാവണം അവരെ അലട്ടുന്നത്. അതിൽ പ്രതിപക്ഷ നേതാവിന്‍റെ ചില ചോദ്യങ്ങളും ഏറ്റിട്ടുണ്ട്.

വി.ഡി സതീശനൊപ്പം റാഷിദ്

“പിണറായി വിജയനും, ഞാനും കാലത്തിനു കീഴടങ്ങും. അപ്പോഴും, ഈ നാട് ഇങ്ങനെ തന്നെ നില നിൽക്കണം. ഇവിടെ മനുഷ്യർ ഒന്നായി നടക്കണം.!” ഒരു കാലത്ത് പിണറായി വിജയന് കയ്യടി നേടി കൊടുത്ത അതേ വിഷയത്തിൽ വി ഡി സതീശൻ, കയ്യടി നേടുന്നതാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളം കണ്ടത്. സൗഹാർദ്ദ അന്തരീക്ഷം ഭാവി തലമുറയ്ക്കും കൈ മാറുക, എന്നതിനപ്പുറം മലയാളി പൊതു ബോധത്തെ ആവേശ ഭരിതമാക്കുന്ന മറ്റൊന്നുമുണ്ടാവാനും തരമില്ല. അത് കൃത്യമായി തിരിച്ചറിയുന്നതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിജയിച്ചിട്ടുമുണ്ട്.
വരുന്ന സർവ്വേകൾ പറയും പോലെ, ഒരു ടൈറ്റ് മത്സരവും കേരളത്തിൽ ഇല്ല.
തെരഞ്ഞെടുപ്പുഫലം വന്നശേഷം റാഷിദ് ഫെയ്സ് ബുക്കിലെഴുതിയത്:
നേടിയതിനേക്കാൾ വീണു പോയതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. അതിൽ പ്രധാനം വ്യക്തിപരമായ രാഷ്ട്രീയം കടന്ന് വരുന്നുണ്ടോ? എന്ന ആദി തന്നെയായിരുന്നു. ഒപ്പം, നമ്മൾ കാണുന്ന അതേ അളവിൽ ജനം സർക്കാർ വിരുദ്ധമാണോ എന്നതും കൂടിയായിരുന്നു. വ്യക്തത വരുത്താൻ സംസാരിച്ചത് നിരവധി മനുഷ്യരോടാണ്. അതിൽ ഏറെ അടുപ്പം കാണിക്കുന്ന കുറെയേറെ മാധ്യമ പ്രവർത്തകരോടാണ്. പലരും ആത്മാർഥമായി സഹായിച്ചിട്ടുണ്ട്. അവർ കാണുന്ന, സംസാരിച്ച നിരവധി മനുഷ്യരുടെ അഭിപ്രായങ്ങൾ പങ്കു വെച്ചിട്ടുമുണ്ട്. അതിൽ അപ്പുറം ഇവിടെ നമ്മൾ തമ്മിൽ തല്ലു കൂടിയതും, അതിൽ വിളിച്ച തെറികൾ പോലും എനിക്ക് ഉപകാരപ്പെട്ടിണ്ടാവും.
എന്താണ് നിന്റെ മെത്തേർഡ്..? ”
പലരും ചോദിക്കുന്ന ചോദ്യമാണ്.
ഒരു ഘട്ടം വരെ ഇതിൽ കണക്കുണ്ട്. അതിനാൽ തന്നെ ശാസ്ത്രീയവുമാണ്. എന്നാൽ ആ ഘട്ടം കഴിഞ്ഞാൽ ഒരു ശൂന്യതയാണ്. അവിടെ നമ്മുടെ ബോധ്യങ്ങളാണ്. നമ്മൾ തന്നെ ഫിൽറ്റർ ചെയ്തു കണ്ടെത്തുന്ന നിഗമനങ്ങളാണ്. ആ വഴിയിൽ സ്വന്തമായ ഒരു പോയിന്റ്/കണക്ക് നമ്മൾ കണ്ടെത്തും. അതാണ് സീറ്റ് എണ്ണമായും, ശതമാനമായും പറഞ്ഞു വെക്കുന്നത്. ആ ശൂന്യതയുടെ വഴി മറ്റു മനുഷ്യരെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നതും അസാധ്യമാണ്. അപ്പോഴും സ്വ ബോധ്യം പരമ പ്രധാനമാണ്. ആ ബോധ്യം ഒരു തരത്തിലുള്ള ആത്മ വിശ്വാസമാണ്.
ആ, ആത്മ വിശ്വാസം ഉള്ള കാലത്തോളം നമ്മൾ ഒരുമിച്ചു ഈ ഏർപ്പാട് തുടരും. സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി

TagsC P RashidPoll Prediction
Previous Article

വാഗ്ദാനം നടപ്പാക്കിയില്ലെങ്കിൽ ജനം പരിഹസിക്കും,നടപ്പാക്കേണ്ടത് ബാധ്യതയാണെന്നും വിഡി സതീശൻ

Next Article

‘ടാസിറ്റി’യെ ഏറ്റെടുത്ത് യു എസ് ടി

Related articles More from author

  • GeneralHeadlines

    നിയമസഭ സമ്മേളനം ജനുവരി 20 മുതൽ

    January 14, 2026
    By Admin
  • HeadlinesPolitics

    ‘ഡാഷ് മോനെ എന്നൊക്കെ വിളിച്ച് ആളാവാൻ ശ്രമിക്കുമ്പോൾ ഇക്കാണുന്നതൊന്നും നിങ്ങളുടെ ക്രിയേഷൻ അല്ല എന്ന് മാത്രമോർക്കുക’

    April 8, 2026
    By Admin
  • GeneralHeadlinesMovies

    നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ,പ്രിയങ്കാ നായർ വൈസ് ചെയർമാൻ

    September 25, 2026
    By Admin
  • GeneralHeadlines

    നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയം:270 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തു, 288 ഇന്ത്യക്കാരെ കാണാതായി

    August 27, 2026
    By Admin
  • BusinessGeneralHeadlines

    സപ്ലൈകോ ഓണക്കിറ്റ്:21 ഇനം അത്തം  കിറ്റ് ആയിരം രൂപയ്ക്ക്,25 ഇനം ഉത്രാടം കിറ്റ് 1500 രൂപ,30 ഇന തിരുവോണം കിറ്റിന്  2000 രൂപ

    August 12, 2026
    By Admin
  • GeneralHeadlines

    നിയമസഭാ സാഹിത്യ പുരസ്‌കാരം എൻ.എസ്. മാധവന്

    December 30, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി
  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’
  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര
  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Timeline

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • September 27, 2026

    ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • September 27, 2026

    ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • September 27, 2026

    പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • September 27, 2026

    പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions