Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്

  • ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്

  • ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’

  • ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ

  • വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

GeneralHeadlinesPolitics
Home›General›തിരുവനന്തപുരം കോർപ്പറേഷനിലെ 20  ബിജെപി കൌൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി  അസാധുവാക്കി,നാലാഴ്ചകം പുതിയ സത്യപ്രതിജ്ഞ,അതുവരെ കൗൺസിലർമാർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് അനുമതിയില്ല

തിരുവനന്തപുരം കോർപ്പറേഷനിലെ 20  ബിജെപി കൌൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി  അസാധുവാക്കി,നാലാഴ്ചകം പുതിയ സത്യപ്രതിജ്ഞ,അതുവരെ കൗൺസിലർമാർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് അനുമതിയില്ല

By Admin
June 24, 2026
61
0
അസാധുവാക്കിയത്  ബലിദാനി, കാവിലമ്മ, പരശുരാമൻ,ആറ്റുകാലമ്മ, ഭാരതാംബ അടക്കമുള്ള   പേരിലെ സത്യപ്രതിജ്ഞ  
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ 20  ബിജെപി കൌൺസിലർമാരുടെ  ബലിദാനി, കാവിലമ്മ, പരശുരാമൻ,ആറ്റുകാലമ്മ, ഭാരതാംബ അടക്കമുള്ള   പേരിലെ സത്യപ്രതിജ്ഞ ഹൈക്കോടതി  അസാധുവാക്കി . ഈ  കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയ കോടതി, അം​ഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ഉത്തരവിട്ടു. നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് ഉത്തരവ്. സിപിഎം പാര്‍ലമെൻ്ററി പാര്‍ട്ടി ലീഡർ എസ് പി ദീപക്ക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് അം​ഗങ്ങളെ അയോ​ഗ്യരാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദൈവനാമത്തിലോ സഗൗരവമോ സത്യപ്രതിജ്ഞ ചെയ്യണമെന്ന് ചട്ടം വ്യവസ്ഥ ചെയ്യുന്നുവെന്ന് കോടതി പറഞ്ഞു. ദൈവം എന്ന പദത്തിന്‍റെ വിപുലീകരണം ചട്ടത്തിൽ ഇല്ല. ഏത് ആചാരം പിന്തുടർന്നാലും എല്ലാവരും ഒരേ ദൈവത്തെയാണ് കാണുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
കൗൺസിലർമാർ എന്ന നിലയിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾക്ക് മുൻസിപ്പാലിറ്റി നിയമപ്രകാരം സംരക്ഷണമുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. അതേസമയം, പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ കൗൺസിലർമാർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി.
കോടതി തീരുമാനം അംഗീകരിക്കുമെന്നാണ് മേയര്‍ വി വി രാജേഷ് പ്രതികരിച്ചത്. കോടതി വിധി അനുസരിച്ച് കൗണ്‍സില്‍ അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ജയിലില്‍ കഴിയുന്ന കൗണ്‍സിലര്‍ സുഗതന്‍ അടക്കം സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തുമെന്നും വി വി രാജേഷ് പറഞ്ഞു.
സത്യപ്രതിജ്ഞയിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി  എസ് പി ദീപക് മേയര്‍ തെരഞ്ഞെടുപ്പിന് മുമ്പ് ചട്ടംലംഘിച്ച് വോട്ടു ചെയ്തവരുടെ വോട്ടുകള്‍ അസാധുവാക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അംഗങ്ങളായി മാറിയതിനാല്‍ കോടതിയെ സമീപിക്കാമെന്നാണ് കലക്ടര്‍ അറിയിച്ചത്. നേരത്തേ തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി എടുത്തിരുന്നില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 21ന് ശ്രീപത്മനാഭക്ഷേത്രത്തില്‍നിന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം റാലിയായെത്തിയാണ് സത്യപ്രതിജ്ഞ ചെയ്തത്.
TagsCorporation of Thiruvananthapuram
Previous Article

2023 ഫെബ്രുവരി 2ന് തുടങ്ങിയ ‘ബക്കാർഡി ഫയല്‍’,എൽഡിഎഫ് കാലത്ത് ...

Next Article

പിഎം ശ്രീ:നിഗൂഢമായ പ്രവർത്തനങ്ങളൊന്നും യുഡിഎഫ് നടത്തുന്നില്ലെന്ന് മന്ത്രി എൻ. ...

Related articles More from author

  • HeadlinesHealth

    ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരീരത്തിൽ മറന്ന് വയ്ക്കുന്നത് വലിയ പിഴവാണെന്ന് ഡോ.മനോജ് വെള്ളനാട്

    February 20, 2026
    By Admin
  • GeneralHeadlines

    നിയമസഭ സമ്മേളനം ജനുവരി 20 മുതൽ

    January 14, 2026
    By Admin
  • GeneralHeadlinesHealth

    സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി

    June 11, 2026
    By Admin
  • BusinessHeadlines

    പുതിയ കൊഡിയാക് ആർ‌എസ് എസ്‌യുവിയുടെ ലോഞ്ച് പ്രഖ്യാപിച്ചു

    June 22, 2026
    By Admin
  • BusinessHeadlinesTechnology

    വിഴിഞ്ഞം:അടുത്ത ഘട്ട നിർമ്മാണം ജനുവരിയിൽ തുടക്കമാകുമെന്നു മന്ത്രി വി.എൻ.വാസവൻ

    December 16, 2025
    By Admin
  • HeadlinesPolitics

    മൂന്നുതവണ തുടർച്ചയായി എൽഡിഎഫ് ജയിച്ചത് 60 സീറ്റ്,യുഡിഎഫിന് 30. ഇത്തവണ ഇടത് മുന്നണി 80- 85 സീറ്റുകൾ നേടാമെന്ന് ടി.സി രാജേഷ് സിന്ധു

    March 24, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്
  • ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്
  • ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’
  • ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ
  • വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

Timeline

  • August 10, 2026

    ‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്

  • August 10, 2026

    ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്

  • August 10, 2026

    ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’

  • August 9, 2026

    ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ

  • August 9, 2026

    വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions