ഇന്ധന നികുതിയിലും സെസിലും പ്രതിപക്ഷത്തിരുന്ന് പറഞ്ഞതിൽനിന്ന് മുങ്ങിയോ മുഖ്യമന്ത്രി വി.ഡി സതീശനെന്ന ചോദ്യമുയർത്തി ‘ഏഷ്യാനെറ്റ് ന്യൂസ്’ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ

‘ഒരു ലിറ്ററിന് ഏകദേശേം 5 രൂപ 70 പൈസ വരെ കുറയ്ക്കാൻ കഴിയും’
തിരുവനന്തപുരം:ഇന്ധന നികുതിയിലും സെസിലും പ്രതിപക്ഷത്തിരുന്ന് പറഞ്ഞതിൽനിന്ന് മുങ്ങിയോ മുഖ്യമന്ത്രി വി.ഡി സതീശനെന്ന ചോദ്യമുയർത്തി മാധ്യമങ്ങൾ.വി.ഡി സതീശനെ കഴിഞ്ഞ അഞ്ചുവർഷമായി കണ്ണടച്ച് പിന്തുണച്ച ‘ഏഷ്യാനെറ്റ് ന്യൂസ്’ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് പഠിയ്ക്കുകയാണ് എന്നു പറഞ്ഞൊഴിഞ്ഞ മുഖ്യമന്ത്രിയെ ശക്തമായി വിമർശിക്കാൻ നിർബന്ധിതമായത്.
ഇന്ധന വില കൂടുമ്പോള്‍ അധികം കിട്ടുന്ന നികുതി വേണ്ടെന്ന് ഉമ്മൻചാണ്ടി തീരുമാനിച്ചത് പോലെ പിണറായി വിജയൻ ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ വി ഡി സതീശൻ വിമർശിച്ചത്. ഈ നിലപാടില്‍ നിന്ന് വി ഡി സതീശൻ പിന്നോട്ട് പോയോ എന്നാണ് ആദ്യത്തെ ചോദ്യം.
കൂട്ടിയ ഇന്ധന വിലയുടെ നികുതി പിൻവലിക്കുന്നതിൽ ഒളിച്ചുകളി തുടരുകയാണ് മുഖ്യമന്ത്രി വി ഡി സതീശനെന്നാണ് ഏഷ്യാനെറ്റ് വിമർശനം. സാമ്പത്തിക സ്ഥിതി പരിശോധിച്ച ശേഷം തീരുമാനം എന്ന പ്രഖ്യാപനത്തിൽ ഇനിയും നടപടിയായില്ല. സാമൂഹ്യക്ഷേമ, കിഫ്ബി സെസുകൾ പിൻവലിക്കുന്നതിലും തീരുമാനം നീളുകയാണ്. ബജറ്റിൽ പ്രഖ്യാപിക്കുമെന്ന നിലപാടിൽ നിന്നുമാണ് മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിൽ.
ക്ഷേമ പെൻഷൻ മുടങ്ങാതിരിക്കാനാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തിയതെന്ന് പറഞ്ഞ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച സതീശൻ നിലപാടില്‍ നിന്ന് പിന്നോട്ട് പോയോ, കിഫ്ബിയുടെ തിരിച്ചടവിന് ഇന്ധന സെസ് ഏര്‍പ്പെടുത്തിയത് ശരിയല്ല എന്ന നിലപാടും ഭരണത്തിൽ എത്തിയപ്പോള്‍ വിഴുങ്ങിയോ എന്നാണ് മറ്റു രണ്ട് ചോദ്യങ്ങൾ.
പ്രതിപക്ഷ നേതാവായിരുന്നപ്പോഴുള്ള നിലപാട്
“സാമൂഹ്യ സുരക്ഷാ പെൻഷൻ ഒരു രൂപ പോലും കൂട്ടാതെ പെൻഷന്‍റെ പേരു പറഞ്ഞ് ഇന്ധന നികുതിയും മദ്യ നികുതിയും കൂട്ടിയിരിക്കുകയാണ്. ഒരു ലിറ്റർ പെട്രോളിനും ഡീസലിനുമെല്ലാം രണ്ട് രൂപ സെസ് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്ധന വില വർദ്ധനവിനെതിരെ സമരം ചെയ്യുന്നവർ തന്നെയാണ് ഇത് ചെയ്തിരിക്കുന്നത്”
മുഖ്യമന്ത്രിയായ ശേഷംഇന്ധന സെസ് പിൻവലിക്കുമോ എന്ന ചോദ്യത്തിന് അത് പരിശോധിക്കുകയാണ്, സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് എന്നെല്ലാമാണ് മുഖ്യമന്ത്രിയായ ശേഷം വി ഡി സതീശന്‍റെ ആവർത്തിച്ചുള്ള മറുപടി. എത്ര തവണയാണ് ഇന്ധന വില കൂട്ടുന്നത്, ഓരോ തവണയും കൂട്ടുമ്പോൾ സർക്കാരിന് തീരുമാനമെടുക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
സെസ് കുറച്ചാല്‍ ഇന്ധന വില ലിറ്ററിന് എത്ര കുറയും?
സാമൂഹിക സുരക്ഷാ പെന്‍ഷനായി പെട്രോളിനും ഡീസിലിനും ലിറ്ററിന് 2 രൂപയാണ് സെസ്.
2023-24 സാമ്പത്തിക വര്‍ഷം ഇന്ധനത്തിൽ നിന്ന് കിട്ടിയ സെസ് 954.32 കോടി
2024-25 സാമ്പത്തിക വർഷത്തിൽ 1014.53 കോടി
2025-26 വർഷത്തിൽ 1160 കോടി
ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 1346.06 കോടി
ഒന്നര മാസത്തിനിടെ പത്തു രൂപയുടെ വർദ്ധനയാണ്പെട്രോളിനും ഡീസലിനുമുണ്ടായത്. സെസ് കുറച്ചാല്‍ ഒരു ലിറ്ററിന് ഏകദേശേം 5 രൂപ മുതല്‍ 5 രൂപ 70 പൈസ വരെ കുറയ്ക്കാൻ കഴിയും. ബജറ്റ് അവതരണവും ചർച്ചയും മറുപടിയും കഴിഞ്ഞിട്ടും ഇതൊന്നും നടപ്പിലായിട്ടില്ലെന്നാണ് വിമർശനം.






