Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

GeneralHeadlinesMovies
Home›General›ലോക സിനിമയുടെ ബോക്സോഫീസിൽ ഐതിഹാസിക വിജയത്തിന്‍റെ പുതു ചരിത്രമെഴുതി ‘സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ’

ലോക സിനിമയുടെ ബോക്സോഫീസിൽ ഐതിഹാസിക വിജയത്തിന്‍റെ പുതു ചരിത്രമെഴുതി ‘സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ’

By Admin
August 5, 2026
139
0

ബുക്ക് മൈ ഷോയില്‍ ‘സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ’ വിറ്റുകൊണ്ടിരിക്കുന്നത് മണിക്കൂറില്‍ 46,000 ലേറെ ടിക്കറ്റ്

ന്യൂഡൽഹി :റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമായി 10,925 കോടി കളക്ഷൻ നേടി ലോക സിനിമയുടെ ബോക്സോഫീസിൽ ഐതിഹാസിക വിജയത്തിന്‍റെ പുതു ചരിത്രമെഴുതി സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ.1 ബില്യൺ ഡോളർ കളക്ഷൻ നേടുന്ന എക്കാലത്തെയും രണ്ടാമത്തെ വേഗമേറിയ ചിത്രമായി ഇത് മാറി. ഒന്നാം സ്ഥാനത്ത് അവഞ്ചേഴ്സ് എൻഡ് ഗെയിമാണ്.
ഇന്ത്യയിലും സ്പൈഡർമാൻ വമ്പൻ കുതിപ്പ് തുടരുകയാണ്. 6 ദിവസങ്ങൾക്കുള്ളിൽ 303.25 കോടി നെറ്റ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം, ഏകദേശം 362.61 കോടി ഗ്രോസ് നേടി. 1,00,000-ത്തിലധികം ഷോകളിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. വരും ദിവസങ്ങളിൽ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 400 കോടിക്ക് മേൽ കളക്ട് ചെയ്യുമെന്നാണ് ട്രേഡ് ട്രാക്കർമാരുടെ വിലയിരുത്തൽ.


2026 ജൂലൈ 31-ന് തിയേറ്ററുകളിലെത്തിയ മാർവെൽ സൂപ്പർഹീറോ ചിത്രമാണ് ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’.ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൺ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടോം ഹോളണ്ടാണ് പീറ്റർ പാർക്കറായി വേഷമിട്ടിരിക്കുന്നത്. സെൻഡായ, സാഡി സിങ്ക്, മാർക്ക് റുഫല്ലോ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
‘സ്പൈഡർമാൻ: നോ വേ ഹോം’ എന്ന ചിത്രത്തിലെ സംഭവങ്ങൾക്ക് ശേഷമുള്ള കഥയാണ് ചിത്രം പറയുന്നത്.ഡോക്ടർ സ്ട്രേഞ്ചിൻ്റെ മന്ത്രവാദത്തെ തുടർന്ന് ലോകം മുഴുവൻ പീറ്റർ പാർക്കറെപ്പറ്റിയുള്ള ഓർമ്മകൾ മറന്നുപോയിരുന്നു.ആരും തിരിച്ചറിയാത്ത ഒരാളായി തനിയെ ജീവിക്കുന്ന പീറ്റർ പാർക്കറുടെ അതിജീവനവും പുതിയ വെല്ലുവിളികളുമാണ് ചിത്രത്തിന്‍റെ പ്രമേയം.
സക്‌നിൽക് റിപ്പോർട്ട് പ്രകാരം, ചിത്രത്തിന്‍റെ ഓപ്പണിങ് വീക്കെൻഡ് അഡ്വാൻസ് ബുക്കിങ് 85 കോടി രൂപയിലധികം ഗ്രോസ് നേടിയിട്ടുണ്ട്.റിലീസിന് മുമ്പ് തന്നെ ‘അവഞ്ചേഴ്‌സ്: എൻഡ് ഗെയിം’ തീർത്ത 90 കോടിയുടെ ഓപ്പണിങ് വീക്കെൻഡ് അഡ്വാൻസ് ബുക്കിങ് റെക്കോർഡ് ഈ ചിത്രം മറികടന്നു.
ചിത്രത്തിന്‍റെ വിതരണക്കാരായ സോണി പിക്ചേഴ്സ് ആണ് ഇന്ത്യയില്‍ ചിത്രം ആദ്യ ദിനം നേടിയ കളക്ഷന്‍ പുറത്തുവിട്ടു. 73 കോടിയാണ് സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ ഇന്ത്യയില്‍ നിന്ന് നേടിയ ഓപണിംഗ് ഗ്രോസ്. ഇത് ഒരു റെക്കോര്‍ഡ് ആണ്. ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടുന്ന എക്കാലത്തെയും വലിയ ഓപണിംഗ് കളക്ഷനാണ് ഇത്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.


കൊളംബിയ പിക്ചേഴ്സും മാര്‍വെല്‍ സ്റ്റുഡിയോസും പാസ്കല്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാങ് ചി ആന്‍ഡ് ദി ലെജന്‍ഡ് ഓഫ് ദി ടെന്‍ റിംഗ്സ് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ് മക്കെന്നയും എറിക് സോമേഴ്സും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സ്പൈഡര്‍മാനായി ടോം ഹോളണ്ട് എത്തുന്ന ചിത്രത്തില്‍ സെന്‍‍ഡയ, സാഡി സിങ്ക്, ജേക്കബ് ബറ്റാലണ്‍, ജോണ്‍ ബേണ്‍താല്‍, ഫ്ലോറന്‍സ് പ്യൂ, ട്രമെല്‍ ടില്‍മാന്‍, മരീസ ടൊമെയ്, മാര്‍ക് റുഫാലോ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഇന്ത്യയിലെ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ നിലവില്‍ മണിക്കൂറില്‍ 46,000 ന് മുകളില്‍ ടിക്കറ്റുകളാണ് ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്.

 

TagsSpiderman:Brand new day
Previous Article

ആരോഗ്യ, പൈതൃക സംരക്ഷണ സന്ദേശവുമായി മുത്തൂറ്റ് ബ്ലൂ’ ട്രിവാൻഡ്രം ...

Next Article

‘ഇൻവെസ്റ്ററെ കണ്ടു. പക്ഷെ അതാരാ എന്ന് ഞാൻ പറയില്ല. ...

Related articles More from author

  • GeneralHeadlines

    താരിഖ് റഹ്മാനെയും മോട്ട്ലിയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

    February 13, 2026
    By Admin
  • GeneralHeadlines

    ക്ഷേമ പെൻഷൻ പടിപടിയായി ഇല്ലാതാക്കാൻ സർക്കാർ ശ്രമം:കെ എൻ ബാലഗോപാൽ

    August 7, 2026
    By Admin
  • GeneralHeadlines

    ‘ചോദിക്കേണ്ടത് “മൃഗശാല തിരുവനന്തപുരം നഗരത്തിൽ നിന്ന് മാറ്റാമോ?” എന്നു മാത്രമല്ല, “ഇത് നഗരത്തിൽ തന്നെ കൂടുതൽ മികച്ചതാക്കാൻ കഴിയുമോ?” എന്നു കൂടിയാണ് ‘

    September 18, 2026
    By Admin
  • GeneralHeadlines

    കെ.എം മാണിയെ അനുസ്മരിച്ച് മകൻ ജോസ് കെ മാണി:’ ഒരു ചിരി കൊണ്ടും ചുമ കൊണ്ടും എല്ലാവരുടെയും ഹൃദയത്തിൽ ഇരിപ്പിടം നേടി’

    April 11, 2026
    By Admin
  • GeneralHeadlines

    അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ ‘കെ-ടെറ്റ്’ പാസാകണം; ശമ്പള തടസ്സമില്ല: മന്ത്രി വി. ശിവൻകുട്ടി

    February 18, 2026
    By Admin
  • GeneralHeadlines

    ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് സാധ്യത,ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം

    August 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ
  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു
  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്
  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

Timeline

  • September 20, 2026

    ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • September 20, 2026

    ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • September 20, 2026

    ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • September 20, 2026

    അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

  • September 19, 2026

    ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions