Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉടൻ

  • 3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

  • സ്‌കൂളുകളിലെ പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണം: ബാലാവകാശ കമ്മിഷൻ

  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

HeadlinesHealthPolitics
Home›Headlines›മന്ത്രി വീണാജോർജിന് ‘വിപ്ലാഷ് ഇഞ്ചുറി’,വളരെ റിഫ്ലക്സീവായി കഴുത്ത് ചലിപ്പിക്കുമ്പോഴും ഉണ്ടാകാമെന്ന് ഡോ.മനോജ് വെള്ളനാട്

മന്ത്രി വീണാജോർജിന് ‘വിപ്ലാഷ് ഇഞ്ചുറി’,വളരെ റിഫ്ലക്സീവായി കഴുത്ത് ചലിപ്പിക്കുമ്പോഴും ഉണ്ടാകാമെന്ന് ഡോ.മനോജ് വെള്ളനാട്

By Admin
February 26, 2026
366
0

‘പ്രതിഷേധം ഒരു സ്ത്രീയുടെ ശരീരത്തോട് അടുക്കുമ്പോൾ അത് ജനാധിപത്യപരമല്ലാതാവുന്നു എന്ന് ഓർക്കണം’
തിരുവനന്തപുരം:മന്ത്രി വീണാ ജോർജിൻ്റെ കഴുത്തിലെ വേദനയ്ക്ക് കാരണം വിപ്ലാഷ് ഇഞ്ചുറി ആവാമെന്ന് ന്യൂറോ സർജൻ ഡോ.മനോജ് വെള്ളനാട്.തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡോ.മനോജ് വെള്ളനാട് അറിയപ്പെടുന്ന എഴുത്തുകാരനും ഗ്രന്ഥകാരനുമാണ്.
‘ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട്, ഏറ്റവും വൃത്തിയുള്ള ആശുപത്രിയുടെ വരാന്തയിൽ ചിരിച്ചു കൊണ്ട് നിന്ന് ആരോഗ്യകേരളം വെൻ്റിലേറ്ററിൽ എന്ന് എഴുതുന്നത്, ഫേസ്ബുക്കിലൂടെ മാർക്ക് സക്കർബർഗിൻ്റെ പിതാവിന് വിളിക്കുന്നത് പോലൊരു പരിപാടിയാണ് എന്ന് ആരെങ്കിലും അവരോടൊന്ന് പറഞ്ഞു കൊടുത്തെങ്കിൽ…ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട്, ഏറ്റവും വൃത്തിയുള്ള ആശുപത്രിയുടെ വരാന്തയിൽ ചിരിച്ചു കൊണ്ട് നിന്ന് ആരോഗ്യകേരളം വെൻ്റിലേറ്ററിൽ എന്ന് എഴുതുന്നത്, ഫേസ്ബുക്കിലൂടെ മാർക്ക് സക്കർബർഗിൻ്റെ പിതാവിന് വിളിക്കുന്നത് പോലൊരു പരിപാടിയാണ് എന്ന് ആരെങ്കിലും അവരോടൊന്ന് പറഞ്ഞു കൊടുത്തെങ്കിൽ…’-ഡോ.മനോജ് അഭ്യർഥിച്ചു.

ഡോ.മനോജ് വെള്ളനാട്

ഡോ.മനോജ് വെള്ളനാടിൻ്റെ ഫെയ്സ് ബുക് കുറിപ്പിൽ നിന്ന്:
ആരോഗ്യമന്ത്രി വീണാ ജോർജിന് കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന്‍റെ ഇടയിൽ ഉണ്ടായ തള്ളിക്കയറ്റത്തിൽ കഴുത്തിനും വലത് കൈയ്ക്കും പരിക്കേറ്റു എന്നും തുടർന്ന് അവർക്ക് കഴുത്ത് അനക്കാൻ ബുദ്ധിമുട്ടും വേദനയും അനുഭവപ്പെട്ടു എന്നും കണ്ണൂർ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റായി എന്നുമാണ് ഇന്നലെ മുതലേയുള്ള വാർത്തകൾ. ആ വീഡിയോ ദൃശ്യങ്ങൾ കണ്ടപ്പോൾ മുതൽ എന്തായിരിക്കാം കഴുത്തുവേദനയ്ക്ക് കാരണമെന്ന് ചിന്തിക്കുകയും മിക്കവാറും അതൊരു വിപ്ലാഷ് ഇഞ്ചുറി ആവാമെന്ന് തോന്നുകയും ചെയ്തിരുന്നു. അതല്ലാതെ, എതിരാളികൾ പറയുന്നപോലെ അവർ ഇല്ലാത്ത കഴുത്തു വേദന അഭിനയിച്ച് ഒരു അനാവശ്യ സീൻ സൃഷ്ടിക്കാൻ സാധ്യതയില്ലാ എന്നും തോന്നിയിരുന്നു.
വിപ്ലാഷ് ഇഞ്ചുറി എന്നത് കഴുത്തിന്‍റെ പെട്ടെന്നുള്ള പിന്നോട്ടും മുന്നോട്ടുമുള്ള ചലനം മൂലമുണ്ടാകുന്ന ഒരു തരം soft tissue injury ആണ്. ഇത് സാധാരണയായി കാർ അപകടങ്ങളിൽ (rear-end collision) കാണപ്പെടുന്നതാണെങ്കിലും പെട്ടെന്നുള്ള ശക്തമായ push/pull എന്നിവയിലൂടെയും ഉണ്ടാകാം. ഇന്നലെ ഉണ്ടായ പോലുള്ള സാഹചര്യങ്ങളിൽ വളരെ റിഫ്ലക്സീവായിട്ട് കഴുത്ത് ചലിപ്പിക്കുമ്പോഴും ഉണ്ടാകാം.
ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ കഴുത്തിലും തോളിലും ഉണ്ടാവുന്ന കഠിനമായ വേദന, കഴുത്ത് അനക്കുമ്പോഴുള്ള കാഠിന്യം (stiffness), തലവേദന (പലപ്പോഴും തലയുടെ പിൻഭാഗത്ത്), കൈകളിലോ തോളിലോ പെരുപ്പോ മരവിപ്പോ ഒക്കെയാവാം. വിപ്ലാഷ് ഇഞ്ചുറിയുണ്ടായാൽ ഉടനെ അതിൻ്റെ വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ അനുഭവപ്പെടണമെന്നില്ല. ഏതാനും മിനുട്ടുകൾ മുതൽ മണിക്കൂറുകൾക്ക് ശേഷമോ ചിലപ്പോൾ ദിവസങ്ങൾക്ക് ശേഷമോ ആയിരിക്കാം അതിൻ്റെ ലക്ഷണങ്ങൾ പ്രകടമാകുക.
വീണാ ജോർജിൻ്റെ കേസിൽ റിപ്പോർട്ട് ചെയ്ത ലക്ഷണങ്ങൾ പ്രകാരം കഴുത്തിലെ വേദന, കൈയിലെ discomfort/numbness, കഴുത്ത് അനക്കാൻ ബുദ്ധിമുട്ട് എന്നിവ whiplash-ന്റെ ലക്ഷണങ്ങളുമായി ഏറെക്കുറെ യോജിക്കുന്നുണ്ട്. പ്രതിഷേധത്തിനിടെ ഉണ്ടായ തള്ളലിൽ കഴുത്തിൽ പെട്ടെന്നുള്ള ചലനം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. MRI സ്കാനിൽ ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയില്ലെന്നും പിന്നീടുള്ള അപ്ഡേറ്റുകളിൽ പറയുന്നുണ്ട്. ഇത് പ്രകാരം Grade 1 അല്ലെങ്കിൽ Grade 2 whiplash ആയിരിക്കാൻ സാധ്യതയുണ്ട്. Grade 0 മുതൽ Grade 4 വരെ 5 ഗ്രേഡാണുള്ളത്.
Grade 1 അല്ലെങ്കിൽ 2 വിപ്ലാഷ് വളരെ സാധാരണമാണ്. പൊതുവെ കുറച്ച് ആഴ്ചകൾക്കുള്ളിൽ സെർവൈക്കൽ കോളറും മരുന്നുകളും കൊണ്ട് മാറുന്നതുമാണ്. എങ്കിലും ചിലരിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന കഴുത്ത് വേദനയായി അത് മാറാറുമുണ്ട്. മന്ത്രിയുടെ പരിക്ക് ഗുരുതരമല്ലാ എന്നത് ആശ്വാസകരമാണ്. വേഗം ആശുപത്രി വിടാൻ അവർക്കാവട്ടെ എന്നാശംസിക്കുന്നു.
പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിൻ്റെ കാതലാണ്. പക്ഷെ ആ പ്രതിഷേധം ഒരാളുടെ, പ്രത്യേകിച്ചും ഒരു സ്ത്രീയുടെ ശരീരത്തോട് അടുക്കുമ്പോൾ അത് ജനാധിപത്യപരമല്ലാതാവുന്നു എന്ന് പ്രതിഷേധക്കാർ ഓർക്കണം എന്നു കൂടി പറയാൻ ആഗ്രഹിക്കുകയാണ്.
എന്തുകൊണ്ട് ആരോഗ്യമന്ത്രി ഇത്രയധികം മാധ്യമ-നവമാധ്യമ ആക്രമണങ്ങൾക്കും പൊതു ഇടങ്ങളിലെ പ്രതിഷേധങ്ങൾക്കും ഇരയാകുന്നു എന്നതിന് ഉത്തരം കെ എസ് യുക്കാർ പോസ്റ്റ് ചെയ്ത ചിത്രം തന്നെ പറയും. അന്താരാഷ്ട്ര എയർപോർട്ടിനോട് ഉപമിക്കാവുന്ന ഒരു ഗവൺമെൻ്റ് ആശുപത്രിയിലെ കാഷ്വാലിറ്റി വാർഡിൻ്റെ ചിത്രം. തങ്ങൾക്ക് ചെയ്യാൻ കഴിയാത്തത്, ചിന്തിക്കാൻ കൂടി കഴിയാത്തത് ചെയ്ത, ചെയ്തു കൊണ്ടിരിക്കുന്ന ഒരാളെ അഴിമതിയോ കഴിവില്ലായ്മയോ മറ്റെന്തെങ്കിലുമോ ആരോപിക്കാൻ കഴിയാതെ വരുമ്പോൾ ഉള്ള ഒരു ഫ്രസ്ട്രേഷൻ.
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട്, ഏറ്റവും വൃത്തിയുള്ള ആശുപത്രിയുടെ വരാന്തയിൽ ചിരിച്ചു കൊണ്ട് നിന്ന് ആരോഗ്യകേരളം വെൻ്റിലേറ്ററിൽ എന്ന് എഴുതുന്നത്, ഫേസ്ബുക്കിലൂടെ മാർക്ക് സക്കർബർഗിൻ്റെ പിതാവിന് വിളിക്കുന്നത് പോലൊരു പരിപാടിയാണ് എന്ന് ആരെങ്കിലും അവരോടൊന്ന് പറഞ്ഞു കൊടുത്തെങ്കിൽ..

TagsDr Manoj VellanadVeena George
Previous Article

ചെറുതോണിയിലും പൈനാവിലും വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൌസ്,സാദാ മുറിക്ക് ...

Next Article

അരിപ്പയിൽ ‘ഇരുളൻ പാറ്റാ പിടിയൻ’,കേരളത്തിൽ കാണുന്നത് ആദ്യം

Related articles More from author

  • HeadlinesHealthPolitics

    ‘പ്രതിപക്ഷനേതാവേ,അങ്ങ് ഇതൊക്കെ അറിയേണ്ടതല്ലേ?’-വി.ഡി സതീശന് ആരോഗ്യമന്ത്രി വീണാജോർജിൻ്റെ മറുപടി

    February 13, 2026
    By Admin
  • GeneralHeadlines

    ‘പൊളിക്കാൻ ഇട്ടിരുന്ന കെട്ടിടം, ഇടിഞ്ഞു വീണപ്പോൾ വീണാ ജോർജ്ജ് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നു…’

    December 24, 2025
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ,അതിജീവിതയുടെ കുറിപ്പ് പങ്കുവച്ച് ആരോഗ്യമന്ത്രി

    January 11, 2026
    By Admin
  • HeadlinesHealth

    അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിൻ്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

    December 29, 2025
    By Admin
  • HeadlinesHealth

    ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരീരത്തിൽ മറന്ന് വയ്ക്കുന്നത് വലിയ പിഴവാണെന്ന് ഡോ.മനോജ് വെള്ളനാട്

    February 20, 2026
    By Admin
  • GeneralHeadlinesHealth

    ‘നീതിബോധമുള്ള സാധാരണ മനുഷ്യർ വീണാ ജോർജിനൊപ്പം; ആക്രമണത്തിൻ്റെ കാരണം അസൂയയും കുശുമ്പും’

    February 26, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉടൻ
  • 3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
  • സ്‌കൂളുകളിലെ പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണം: ബാലാവകാശ കമ്മിഷൻ
  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി
  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

Timeline

  • April 24, 2026

    പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉടൻ

  • April 24, 2026

    3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

  • April 24, 2026

    സ്‌കൂളുകളിലെ പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണം: ബാലാവകാശ കമ്മിഷൻ

  • April 23, 2026

    കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • April 23, 2026

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions