Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എക്സൈസ് മന്ത്രി എം.ലിജുവിനെ അഭിനന്ദിച്ച് മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷ്

  • വരുമാന പരിധി ബാധകമല്ല,ഇനി സർക്കാർ ആശുപത്രി പേവാർഡ് താല്പര്യമുള്ള രോഗികൾക്കെല്ലാം

  • ക്ഷേമ പെൻഷൻ പടിപടിയായി ഇല്ലാതാക്കാൻ സർക്കാർ ശ്രമം:കെ എൻ ബാലഗോപാൽ

  • ‘ഓരോ പെൺകുട്ടിയും കാണേണ്ട, ഓരോ മാതാപിതാക്കളും മക്കളെ കാണിക്കേണ്ട ഒരു സിനിമായാണ് തുടക്കം’

  • ‘തുടക്കം’:അനുജത്തിയുടെ ആദ്യ ചിത്രം കാണാൻ പ്രണവ് മോഹൻലാൽ വിസ്മയയ്ക്കൊപ്പം,പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ടിക്കറ്റ് ബുക്കിങ്ങിൽ കുതിപ്പ്

HeadlinesMovies
Home›Headlines›‘ഓരോ പെൺകുട്ടിയും കാണേണ്ട, ഓരോ മാതാപിതാക്കളും മക്കളെ കാണിക്കേണ്ട ഒരു സിനിമായാണ് തുടക്കം’

‘ഓരോ പെൺകുട്ടിയും കാണേണ്ട, ഓരോ മാതാപിതാക്കളും മക്കളെ കാണിക്കേണ്ട ഒരു സിനിമായാണ് തുടക്കം’

By Admin
August 7, 2026
113
0

‘തുടക്കം’ ഒരു സാധാരണ സിനിമയല്ല,മലയാള സിനിമയിലെ നായികാസങ്കൽപ്പത്തിന് ഒരു പുതിയ തുടക്കമാണ്

താര ടോജോ അലക്സ്

താര ടോജോ അലക്സ്
‘തുടക്കം’ കണ്ടു.
സിനിമ നല്ലതായാലും മോശമായാലും,
സംഘികൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്ന ഏത് സിനിമയും തീയറ്ററിൽ പോയി തന്നെ കാണുക എന്നത് നിലപാടായത് കൊണ്ട് ‘തുടക്കം’ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ തന്നെ കണ്ടു.
സിനിമകൾ കഥകൾ പറയാറുണ്ട്.
അപൂർവം ചില സിനിമകൾ ജീവിതത്തോട് സംസാരിക്കും…
ധൈര്യത്തെക്കുറിച്ചും, ആത്മാഭിമാനത്തെക്കുറിച്ചും, ഭയത്തെ തോൽപ്പിക്കുന്ന മനക്കരുത്തിനെക്കുറിച്ചും, അനീതിക്ക് മുന്നിൽ തലകുനിക്കാതെ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നതിനെക്കുറിച്ചും.
തുടക്കം അത്തരത്തിലൊരു സിനിമയാണ്.
സ്പോയിലറുകളൊന്നും പറയുന്നില്ല.
പക്ഷേ ഇത്രമാത്രം പറയാം,
ഓരോ പെൺകുട്ടിയും കാണേണ്ട, ഓരോ മാതാപിതാക്കളും മക്കളെ കാണിക്കേണ്ട ഒരു സിനിമായാണ് തുടക്കം.
കഴിഞ്ഞ കുറെയേറെ വർഷങ്ങളായി മലയാള സിനിമയിൽ ഒട്ടുമിക്ക എല്ലാ പുതുമുഖ നായികമാരെയും കാണുമ്പോൾ നിർവികാരതയാണ് തോന്നുന്നത്.

വിസ്മയ മോഹൻലാൽ

നായകന്റെ ചുറ്റും കറങ്ങുന്ന കഥാപാത്രങ്ങൾ, പ്ലാസ്റ്റിക് പോലെ തോന്നുന്ന പ്രകടനങ്ങൾ. കഥാപാത്രത്തേക്കാൾ സൗന്ദര്യം മാത്രം ആഘോഷിക്കുന്ന പതിവ് പ്രവണതയെ “തുടക്കം” പൊളിച്ചെഴുതുന്നുണ്ട്.
വിസ്മയ മോഹൻലാൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ, ഒരു “സ്റ്റാർ കിഡ്” ൻ്റെ എൻട്രിയായി തോന്നിയതേയില്ല.
നമ്മുടെയൊക്കെ വീട്ടിലെ ഒരു സാധാരണ പെൺകുട്ടിയെ പോലെ, സ്വാഭാവികത നിറഞ്ഞ ഒരു സാന്നിധ്യം.
അവരുടെ പ്രസരിപ്പാർന്ന മുഖവും, അഭിനയത്തിലെ അനായാസതയും,
ബിഗ് സ്ക്രീനിൽ ഒരു fresh breath of air ആണ്.
ഒട്ടും കൃത്രിമത്വമില്ലാതെ, കഥാപാത്രത്തെ ജീവിച്ചുകാണിച്ച പ്രകടനം.
വിസ്മയയുടെ കഥാപാത്രത്തിന് തിരശ്ശീലയ്ക്ക് പുറത്തുള്ള വിസ്മയയുടെ ധൈര്യവുമായി ഒരു അപൂർവമായ സാമ്യമുണ്ട്…

മോഹനലാലിനും സുചിത്രയ്ക്കുമൊപ്പം വിസ്മ.

ഡല്‍ഹി ജന്തർമന്തറില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിന് ആദ്യം പിന്തുണയുമായെത്തിയ മലയാളം സെലിബ്രിറ്റികളില്‍ ഒരാളാണ് വിസ്മയ മോഹന്‍ലാല്‍.
സ്വന്തം നിലപാടിന്റെ പേരിൽ സംഘികളുടെ കടുത്ത സൈബർ ആക്രമണത്തിന് വിസ്മയ ഇരയാകേണ്ടി വന്നത് നമ്മളെല്ലാവരും കണ്ടതാണ്. വിദ്യാർത്ഥികൾക്കൊപ്പമുള്ള അവരുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാൻ സംഘപരിവാർ സൈബർസേന ട്രോളുകളുമായി എത്തി. ഭീഷണിപ്പെടുത്തി. വ്യക്തിപരമായി അധിക്ഷേപിച്ചു.
രാജ്യദ്രോഹി എന്നു വരെ വിളിച്ചു.
പക്ഷേ, ഒരു ഘട്ടത്തിലും അവർ സ്വന്തം നിലപാടിൽ നിന്ന് ഒരടി പിന്മാറിയില്ല.
അതാണ് യഥാർത്ഥ ധൈര്യം.
ജനക്കൂട്ടത്തെ പിന്തുടരുന്നതല്ല,
ശരിയെന്ന് വിശ്വസിക്കുന്നതിനൊപ്പം ഉറച്ചുനിൽക്കുന്നതാണ്.
‘തുടക്കം’ കാണുന്ന ഓരോ പെൺകുട്ടിയും ഒരു കാര്യം മനസ്സിലാക്കും.
സ്ത്രീയുടെ ശക്തി ആരും താലത്തിൽ വച്ച് സമ്മാനിക്കുന്നതല്ല. അത് അവൾ തന്റെ ആത്മവിശ്വാസത്താലും അധ്വാനത്താലും ആത്മാഭിമാനത്താലും സ്വയം നേടിയെടുക്കുന്നതാണ്.
ഇനി, ഫോണിന്റെ കീബോർഡിന് പിന്നിൽ ഒളിച്ചിരുന്ന് സ്ത്രീകളെ തെറി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സൈബർ-സംഘി കീടങ്ങളോട് രണ്ട് വാക്ക്…
സ്നേഹം കൊണ്ട് പറയുന്നതാ…

വിസ്മയ ചേട്ടൻ പ്രണവിനൊപ്പം ‘തുടക്കം’ കാണാനെത്തിയപ്പോൾ

പുഴുക്കൾ ഞെരിപിരി കൊള്ളുന്നതുപോലെ
കമന്റ് ബോക്സിൽ കിടന്ന് ഞെരിപിരി കൊണ്ട് ജീവിതം ജീവിച്ചു തീർക്കുന്നത് തന്നെയാണ് നിനക്കൊക്കെ നല്ലത്.
“രാജ്യദ്രോഹി” എന്നൊക്കെ വിളിച്ച് ആ പെങ്കൊച്ചിന്റെ മുന്നിൽ എങ്ങാനും ചെന്ന് പെട്ടാൽ…
നിൻ്റെയൊക്കെ പല്ലിൻ്റെ എണ്ണം കുറയുകയും എല്ലിന്റെ എണ്ണം കൂടുകയും ചെയ്യും.
എന്താ വിശ്വസിക്കാൻ പറ്റുന്നില്ലേ?
‘തുടക്കം’ പോയി കാണൂ…
അപ്പോൾ മനസ്സിലാകും..😇
വിസ്മയ മോഹൻലാലിന് മുന്നിൽ വലിയ സാധ്യതകൾ ഉണ്ട്.
അഭിനയത്തിൽ സ്വാഭാവികതയും ലാളിത്യവും കൈവിടാതെ മുന്നോട്ട് പോയാൽ, മലയാള സിനിമയ്ക്ക് ഒരു മികച്ച നടിയെ മാത്രമല്ല, സ്വന്തം വ്യക്തിത്വം കൊണ്ടും അഭിനയമികവ് കൊണ്ടും എന്നും ഓർമ്മിക്കപ്പെടുന്ന മികച്ച ഒരു അഭിനേത്രിയെ തന്നെ ലഭിക്കും.
‘തുടക്കം’ ഒരു സാധാരണ സിനിമയല്ല…
മലയാള സിനിമയിലെ നായികാസങ്കൽപ്പത്തിന് ഒരു പുതിയ തുടക്കമാണ്.

(ഫെയ്സ് ബുക് കുറിപ്പ്)

TagsVismaya Mohanlal
Previous Article

‘തുടക്കം’:അനുജത്തിയുടെ ആദ്യ ചിത്രം കാണാൻ പ്രണവ് മോഹൻലാൽ വിസ്മയയ്ക്കൊപ്പം,പോസിറ്റീവ് ...

Next Article

ക്ഷേമ പെൻഷൻ പടിപടിയായി ഇല്ലാതാക്കാൻ സർക്കാർ ശ്രമം:കെ എൻ ...

Related articles More from author

  • Movies

    നടിയായി മോഹൻലാലിൻ്റെ മകളും

    October 30, 2025
    By Admin
  • GeneralHeadlinesPolitics

    തിരുവനന്തപുരം കോർപ്പറേഷനിലെ 20  ബിജെപി കൌൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി  അസാധുവാക്കി,നാലാഴ്ചകം പുതിയ സത്യപ്രതിജ്ഞ,അതുവരെ കൗൺസിലർമാർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് അനുമതിയില്ല

    June 24, 2026
    By Admin
  • HeadlinesMovies

    കല്ല്യാണി പ്രിയദർശൻ രൺവീർ സിംഗിൻ്റെ നായികയായി ബോളിവുഡിലേക്ക്

    January 5, 2026
    By Admin
  • GeneralHeadlines

    ‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് പൂർത്തിയായി , സംസ്ഥാനമൊട്ടാകെ പൈതൃക രേഖപ്പെടുത്തലിന് ചരിത്ര നേട്ടം

    May 6, 2026
    By Admin
  • CareerHeadlines

    യുവാക്കൾക്ക് മാസ 1000 രൂപ:’മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

    December 26, 2025
    By Admin
  • HeadlinesPolitics

    ഒന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി,രണ്ടാം കേസിൽ അറസ്റ്റിന് തടസ്സമില്ല

    December 6, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എക്സൈസ് മന്ത്രി എം.ലിജുവിനെ അഭിനന്ദിച്ച് മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷ്
  • വരുമാന പരിധി ബാധകമല്ല,ഇനി സർക്കാർ ആശുപത്രി പേവാർഡ് താല്പര്യമുള്ള രോഗികൾക്കെല്ലാം
  • ക്ഷേമ പെൻഷൻ പടിപടിയായി ഇല്ലാതാക്കാൻ സർക്കാർ ശ്രമം:കെ എൻ ബാലഗോപാൽ
  • ‘ഓരോ പെൺകുട്ടിയും കാണേണ്ട, ഓരോ മാതാപിതാക്കളും മക്കളെ കാണിക്കേണ്ട ഒരു സിനിമായാണ് തുടക്കം’
  • ‘തുടക്കം’:അനുജത്തിയുടെ ആദ്യ ചിത്രം കാണാൻ പ്രണവ് മോഹൻലാൽ വിസ്മയയ്ക്കൊപ്പം,പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ടിക്കറ്റ് ബുക്കിങ്ങിൽ കുതിപ്പ്

Timeline

  • August 7, 2026

    എക്സൈസ് മന്ത്രി എം.ലിജുവിനെ അഭിനന്ദിച്ച് മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷ്

  • August 7, 2026

    വരുമാന പരിധി ബാധകമല്ല,ഇനി സർക്കാർ ആശുപത്രി പേവാർഡ് താല്പര്യമുള്ള രോഗികൾക്കെല്ലാം

  • August 7, 2026

    ക്ഷേമ പെൻഷൻ പടിപടിയായി ഇല്ലാതാക്കാൻ സർക്കാർ ശ്രമം:കെ എൻ ബാലഗോപാൽ

  • August 7, 2026

    ‘ഓരോ പെൺകുട്ടിയും കാണേണ്ട, ഓരോ മാതാപിതാക്കളും മക്കളെ കാണിക്കേണ്ട ഒരു സിനിമായാണ് തുടക്കം’

  • August 7, 2026

    ‘തുടക്കം’:അനുജത്തിയുടെ ആദ്യ ചിത്രം കാണാൻ പ്രണവ് മോഹൻലാൽ വിസ്മയയ്ക്കൊപ്പം,പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ടിക്കറ്റ് ബുക്കിങ്ങിൽ കുതിപ്പ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions