Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അശ്വതിക്കും കുഞ്ഞുങ്ങൾക്കും സ്വന്തം കൂരയിൽ അന്തിയുറങ്ങാം; ബാങ്ക് ജപ്തിയിൽ നിന്ന് രക്ഷിച്ച് വീടിന്‍റെ താക്കോൽ കൈമാറി എം.എ യൂസഫലി

  • പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിന്  മറുപടി:’ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിച്ച് ആം ആദ്മി പാർട്ടി’ 

  • കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിൽ സിന്ധു ജോലി ചെയ്യുകയാണ്,അഭിമാനത്തോടെ…

  • കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ

  • യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

GeneralHeadlinesPolitics
Home›General›‘ആന്‍റോ അഗസ്റ്റിനെതിരെ മുന്‍പ് അബ്ക്കാരി കേസുകളുണ്ടോ’ എന്ന് ഹൈക്കോടതി,’ഇല്ല’എന്ന് സർക്കാർ:’റിപ്പോര്‍ട്ടര്‍’ ടിവി മാനേജിങ് ഡയറക്ടര്‍ ആന്‍റോ അഗസ്റ്റിന് ജാമ്യം

‘ആന്‍റോ അഗസ്റ്റിനെതിരെ മുന്‍പ് അബ്ക്കാരി കേസുകളുണ്ടോ’ എന്ന് ഹൈക്കോടതി,’ഇല്ല’എന്ന് സർക്കാർ:’റിപ്പോര്‍ട്ടര്‍’ ടിവി മാനേജിങ് ഡയറക്ടര്‍ ആന്‍റോ അഗസ്റ്റിന് ജാമ്യം

By Admin
September 22, 2026
170
0

ആന്‍റോ അഗസ്റ്റിന്‍ ജയിലില്‍ കിടന്നതിന് ആര് ഉത്തരവാദിയാകുമെന്നും ഹൈക്കോടതി

കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്‍റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി അനുവദിച്ചത്.
ജാമ്യ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ‘ആന്‍റോ അഗസ്റ്റിനെതിരെ മുന്‍പ് അബ്ക്കാരി കേസുകളുണ്ടോ’ എന്ന ചോദ്യം ഹൈക്കോടതി ആരാഞ്ഞു. ‘ഇല്ല’ എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഇതിന് പിന്നാലെ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നേരത്തേ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയെ സമീപിച്ചത്.


വെള്ളിയാഴ്ചയായിരുന്നു ആന്‍റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. തുടര്‍ന്ന് ആന്‍റോ അഗസ്റ്റിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ‘അയാള്‍ക്കെതിരെ ഒരുലക്ഷം കേസ് ഉണ്ടെങ്കിലും ഈ കേസില്‍ പിടിക്കാന്‍ പറ്റുമോ?’ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

ആന്‍റോ അഗസ്റ്റിന്‍ ജയിലില്‍ കിടന്നതിന് ആര് ഉത്തരവാദിയാകുമെന്നും കോടതി ചോദിച്ചു. ഇത് പ്രത്യേകതയുള്ള ഒരു കേസ് അല്ല. വ്യക്തിയുടെ സ്വാതന്ത്ര്യത്തിനാണ് ഹൈക്കോടതിയുടെ മുന്‍ഗണന. സര്‍ക്കാരിന്‍റെ മറുപടിയില്ലാതെ തന്നെ ഇടക്കാല ജാമ്യം നല്‍കും. വസ്തു കൈമാറ്റം ഗ്രാമപഞ്ചായത്തിന്‍റെ രേഖകളില്‍ ഉണ്ടാകണമെന്നില്ല. വസ്തുകൈമാറ്റ രേഖയ്ക്കാണ് മുന്‍ഗണന, അല്ലാതെ മുട്ടില്‍ ഗ്രാമപഞ്ചായത്തിന്‍റെ സര്‍ട്ടിഫിക്കറ്റിനല്ല. ഹര്‍ജിയില്‍ തന്നെ രേഖകളുണ്ടെങ്കില്‍ സര്‍ക്കാരിന്‍റെ മറുപടി ആവശ്യമില്ല. കോടതി ഉത്തരവ് അനുസരിച്ച് കെട്ടിടം കൈമാറ്റം ചെയ്തുവെന്നാണ് സര്‍ക്കാരിന്‍റെ മറുപടിയെങ്കില്‍ മൂന്ന് ദിവസം ജയിലില്‍ കിടന്നതിന് ആര് ഉത്തരവാദം പറയുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

ഉറവിടം കണ്ടെത്താന്‍ കസ്റ്റഡി ആവശ്യമില്ല. സര്‍ക്കാരിന് അതിന് സമയമുണ്ട്. ഐഎംഎഫ്എല്‍ കേസുകളില്‍ ജാമ്യം നല്‍കുന്നതാണ് രീതിയെന്നും ഹൈക്കോടതി പറഞ്ഞു. ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫലി നേരിട്ട് ഹാജരായതിനെയും ഹൈക്കോടതി വിമര്‍ശിച്ചു. കേസില്‍ ഡിജിപി ഹാജരായതെന്തിനാണെന്നും സര്‍ക്കാരിന് ഈ കേസില്‍ എന്താണ് ഇത്ര താത്പര്യമെന്നും ആരാഞ്ഞ ഹൈക്കോടതി അബ്കാരി കേസില്‍ ഡിജിപി ഹാജരാകുന്നത് ആദ്യമാണല്ലോയെന്നും ചോദിച്ചിരുന്നു.

അർജൻ്റീന ടീമിൻ്റെ വരവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ചുമതലപ്പെട്ട എസ്ഐടി നടത്തിയ പരിശോധനയിൽ ആൻ്റോ അ​ഗസ്റ്റിൻ്റെ വയനാട്ടിലെ തറവാട്ട് വീട്ടില്‍ നിന്ന് മദ്യം പിടിച്ചെന്ന ആരോപണത്തിൽ കുറ്റം ചുമത്തിയായിരുന്നു എക്സൈസ് ആൻ്റോ അ​ഗസ്റ്റിനെ വ്യാഴാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാ​ഗമായിരുന്നു അറസ്റ്റെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. അര്‍ജന്റീനയുടെ വരവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെന്ന് പറഞ്ഞ് റിപ്പോര്‍ട്ടര്‍ ഹെഡ് ഓഫീസിലെത്തിയ എസ്ഐടി സംഘത്തിൻ്റെ 21 മണിക്കൂറോളം നീണ്ട പരിശോധനയിൽ കുറ്റകരമായത് ഒന്നും കണ്ടെത്താത്തതിന് പിന്നാലെയായിരുന്നു എക്സൈസിൻ്റെ നീക്കം.

തിരച്ചിൽ പൂർത്തിയാക്കി എസ്ഐടി സംഘം പുലർച്ചെ 2.30ഓടെ മടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘം റിപ്പോർട്ടറിൻ്റെ ഓഫീസിൽ എത്തിയത്. കേസുണ്ട്, അറസ്റ്റ് ചെയ്യണം എന്ന് അറിയിച്ചതല്ലാതെ അനുബന്ധ രേഖകളൊന്നും വയനാട്ടിൽ നിന്നെത്തിയ എക്സൈസ് സംഘത്തിൻ്റെ കൈവശം ഉണ്ടായിരുന്നില്ല. എഫ്ഐആറോ മറ്റ് അനുബന്ധ രേഖകളോ കൈമാറാതെ ഏതാണ്ട് രണ്ടര മണിക്കൂർ നേരമാണ് എക്സൈസ് സംഘം ആൻ്റോ അ​ഗസ്റ്റിനെ റിപ്പോർട്ടർ ഓഫീസിൽ തടഞ്ഞുവെച്ചത്. ഒടുവിൽ പുലർച്ചെ 4.30നായിരുന്നു എക്സൈസ് സംഘം എഫ്ഐആർ കൈമാറിയത്. ഇതിന് പിന്നാലെയായിരുന്നു ആൻ്റോ അ​​ഗസ്റ്റിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആൻ്റോ അ​ഗസ്റ്റിനെ ഹാജരാക്കിയിരുന്നു. കീഴ് കോടതിക്ക് ജാമ്യം അനുവദിക്കാൻ കഴിയാത്ത വകുപ്പുകൾ ചുമത്തിയിരുന്ന കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

 

TagsAnto AugustineReporter TV
Previous Article

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെബാലറാം ശങ്കരന് ഡോ. വി.ജി. ...

Next Article

റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ‘പ്രിയതമൻ’,ശ്രീനാഥ് ഭാസി നായകൻ, ...

Related articles More from author

  • GeneralHeadlinesPolitics

    റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

    September 16, 2026
    By Admin
  • GeneralHeadlinesPolitics

    ‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്

    September 18, 2026
    By Admin
  • GeneralHeadlinesPolitics

    പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

    September 16, 2026
    By Admin
  • GeneralHeadlines

    പെരുമ്പറമ്പ് മഹാശിവക്ഷേത്ര നടയിലെ കൂറ്റൻ നിലവിളക്കിലെ തിരി തെളിയിച്ച വിശിഷ്ടാതിഥി

    February 17, 2026
    By Admin
  • HeadlinesMovies

    മമ്മൂട്ടിയും സിബി മലയിലും വീണ്ടും,32 വർഷങ്ങൾക്ക് ശേഷം…

    February 17, 2026
    By Admin
  • Headlines

    കേന്ദ്രതൊഴിൽ കോഡ് പരിഷ്കരണം:തൊഴിലാളി വിരുദ്ധ നിലപാടുകൾ കൈക്കൊള്ളില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി

    November 22, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അശ്വതിക്കും കുഞ്ഞുങ്ങൾക്കും സ്വന്തം കൂരയിൽ അന്തിയുറങ്ങാം; ബാങ്ക് ജപ്തിയിൽ നിന്ന് രക്ഷിച്ച് വീടിന്‍റെ താക്കോൽ കൈമാറി എം.എ യൂസഫലി
  • പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിന്  മറുപടി:’ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിച്ച് ആം ആദ്മി പാർട്ടി’ 
  • കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിൽ സിന്ധു ജോലി ചെയ്യുകയാണ്,അഭിമാനത്തോടെ…
  • കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ
  • യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

Timeline

  • November 6, 2026

    അശ്വതിക്കും കുഞ്ഞുങ്ങൾക്കും സ്വന്തം കൂരയിൽ അന്തിയുറങ്ങാം; ബാങ്ക് ജപ്തിയിൽ നിന്ന് രക്ഷിച്ച് വീടിന്‍റെ താക്കോൽ കൈമാറി എം.എ യൂസഫലി

  • November 6, 2026

    പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽഗാന്ധി ‘കുടിയൻ’ എന്നുവിളിച്ചതിന്  മറുപടി:’ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് ആക്ഷേപിച്ച് ആം ആദ്മി പാർട്ടി’ 

  • November 6, 2026

    കടുത്തുരുത്തി ടൗൺ കള്ളുഷാപ്പിൽ സിന്ധു ജോലി ചെയ്യുകയാണ്,അഭിമാനത്തോടെ…

  • November 5, 2026

    കെ.എസ്.ആർ.ടി.സി വെറ്റ് ലീസിനെടുത്ത അഞ്ച് ബസുകൾ നിരത്തിൽ,തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ

  • November 5, 2026

    യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions