Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

  • ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ,കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലെ നേട്ടം

  • കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമാർച്ച് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു

  • ശബരിമല അന്നദാന മണ്ഡപത്തിൽ നിന്ന് ചൊവ്വാഴ്ചവരെ ഭക്ഷണം കഴിച്ചവർ 1,35,471

  • കുട്ടികളുടെ ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം

Short stories
Home›Short stories›‘ചിന്താമണ്ഡലത്തിലൊന്നും ബിരുദങ്ങൾ ഉണ്ടായിരുന്നില്ല,തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ ഒരൊറ്റ സ്വപ്നം:സിനിമ’- സത്യൻഅന്തിക്കാട്

‘ചിന്താമണ്ഡലത്തിലൊന്നും ബിരുദങ്ങൾ ഉണ്ടായിരുന്നില്ല,തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ ഒരൊറ്റ സ്വപ്നം:സിനിമ’- സത്യൻഅന്തിക്കാട്

By Admin
October 10, 2026
171
0

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡി.ലിറ്റ് ബിരുദം ഗവർണർ രാജേന്ദ്ര വിശ്വനാഥ്ആർലേക്കറിൽ നിന്ന് ഏറ്റു വാങ്ങി സത്യൻഅന്തിക്കാട് നടത്തിയ പ്രസംഗം

സ്കൂളിൽ പഠിക്കുന്ന കാലത്ത്, ക്ലാസ്സിൽവച്ച്, ചില അധ്യാപകർ ചോദിക്കുമായിരുന്നു; വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹമെന്ന്. കൂടുതൽ പേരും പറയുക ഡോക്ടർ ആകണമെന്നാണ്. വേറെ ചിലർക്ക് എൻജിനീയർ ആകണം… ടീച്ചർക്കു വിഷമം തോന്നാതിരിക്കാൻ അധ്യാപകനാകാനാണ് ഇഷ്ടം എന്ന് പറയുന്നവരുണ്ട്.
ഡോക്ടർ എന്ന പേരിനോടു പേടി കലർന്ന ബഹുമാനമായിരുന്നു എനിക്ക്. പനിയും ചുമയുമൊക്കെ വന്ന് ആശുപത്രിയിൽ പോകേണ്ടി വരുമ്പോൾ സ്റ്റെതസ്കോപ്പ് വച്ച് ഡോക്ടർ പരിശോധിക്കും. അപ്പോൾ നെഞ്ചിടിപ്പ് കൂടും. കുറച്ചുകൂടി വളർന്നപ്പോഴാണ് ചികിത്സിക്കാത്ത ഡോക്ടർമാരും ഉണ്ടെന്ന് മനസ്സിലാകുന്നത്. പിഎച്ച്ഡി എന്ന ബിരുദത്തെക്കുറിച്ച് അറിയുന്നത് അപ്പോഴാണ്. തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ ഗവേഷണം നടത്തി വർഷങ്ങളോളം പഠിച്ച് എഴുതി നേടിയെടുക്കുന്നതാണ് ആ പദവി. എന്റെ ചിന്താമണ്ഡലത്തിലൊന്നും അത്തരം ബിരുദങ്ങൾ ഉണ്ടായിരുന്നില്ല. തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ എനിക്ക് ഒരൊറ്റ സ്വപ്നമേയുള്ളൂ. അത് സിനിമയാണ്.

സത്യൻ അന്തിക്കാട്,ഭാര്യ നിമ്മി,മക്കൾ

തൃശൂർ ജില്ലയിലെ അന്തിക്കാടെന്ന ചെറിയ ഗ്രാമത്തിൽ, പ്രത്യേകിച്ച് കലാപാരമ്പര്യമൊന്നുമില്ലാത്ത വീട്ടിൽ ജനിച്ച എനിക്ക് അങ്ങനെയൊരു സ്വപ്നം എങ്ങനെയുണ്ടായി എന്ന് ഇപ്പോഴുമറിഞ്ഞുകൂടാ. സിനിമ അങ്ങു ദൂരെ മദിരാശിയിൽ രൂപം കൊള്ളുന്ന ഒരു അത്ഭുതകലയായിരുന്നു. ആ രംഗവുമായി ബന്ധമുള്ള ഒരാളെപ്പോലും അന്നു നേരിട്ടു കണ്ടിട്ടില്ല. എന്നിട്ടും സ്വപ്നത്തോടൊപ്പം യാത്ര ചെയ്ത് ഞാൻ സിനിമയിലെത്തുകയായിരുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി പോലെ പ്രശസ്തമായ ഒരു സർവകലാശാലയിൽ നിന്ന്, ഇങ്ങനെയൊരു ബഹുമതിക്ക് എന്നെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന അറിയിപ്പു കിട്ടിയപ്പോൾ ഞാനെന്റെ മക്കളോടു ചോദിച്ചു; എനിക്കതിനുള്ള അർഹതയുണ്ടോ ?

സത്യൻ അന്തിക്കാട് മോഹൻലാലിനൊപ്പം

മൂന്ന് ആൺമക്കളാണെനിക്കുള്ളത്. മൂന്നുപേരും ഇതേ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും പിജിയുമൊക്കെ നേടിയവരാണ്. എന്റെ ഭാര്യ നിമ്മിയുടെ കൈയിലുമുണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ്. മക്കൾ പറഞ്ഞു: ഞങ്ങളൊക്കെ അധ്യാപകർ പഠിപ്പിച്ച പാഠങ്ങൾ പഠിച്ചിട്ടാണ് ഈ സർട്ടിഫിക്കറ്റുകൾ നേടിയത്. അച്ഛൻ വിഷയങ്ങൾ സ്വയം കണ്ടെത്തുകയും അതു പ്രേക്ഷകരുടെ മനസ്സിൽ പതിപ്പിക്കുകയും ചെയ്ത് വിജയിച്ച ആളാണ്. അഭിമാനപൂർവ്വം ഈ ബഹുമതി കൈപ്പറ്റണം. ആ ധൈര്യത്തിലാണ് ഞാൻ ആ വേദിയിൽ നിന്നത്.
ധന്യമായ ആ നിമിഷം സ്വപ്നമായിപ്പോലും ഞാൻ സങ്കൽപിച്ചിട്ടില്ല. അതിന്റെ അമ്പരപ്പ് വിട്ടുമാറാതെയാണ് ഞാനാ നിമിഷങ്ങളിലൂടെ കടന്നുപോയത്.

സത്യൻ അന്തിക്കാടും ശ്രീനിവാസനും

പിൻതിരിഞ്ഞു നോക്കുമ്പോൾ ഒരുപാടു പേരെ എനിക്ക് ഓർമിക്കാനുണ്ട്. എഴുത്തിന്റെ വഴിയിൽ എനിക്കു വെളിച്ചമായി നിന്ന കവി കുഞ്ഞുണ്ണി മാഷ്. സിനിമയുടെ വാതിലുകൾ എന്റെ മുന്നിൽ തുറന്നു തന്ന ഗുരുനാഥൻ ഡോക്ടർ ബാലകൃഷ്ണൻ. ഒപ്പം പ്രവർത്തിക്കാൻ അവസരം തന്ന സംവിധായകരായ ഹരിഹരൻ, ചന്ദ്രകുമാർ, ജേസി… എനിക്കെന്നും പ്രചോദനമായി എന്നോടൊപ്പം നിന്ന ശ്രീനിവാസൻ.

ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത് എന്നു തോന്നിയിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും ഏകദേശം ഒരുപോലെ ചിന്തിക്കുന്നവരും സമൂഹത്തെ ഒരുപോലെ നിരീക്ഷിക്കുന്നവരുമായിരുന്നു. ആ നിരീക്ഷണത്തിൽ നിന്നാണ് സന്ദേശം, വരവേൽപ്, തലയണമന്ത്രം, ഞാൻ പ്രകാശൻ തുടങ്ങിയ സിനിമകളൊക്കെ ഉണ്ടായത്. ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസൻ എന്നോടൊപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മനസ്സിൽ, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കൽപിക്കുകയും ചെയ്യുന്നു.

എല്ലാ മേഖലയിലും ഉള്ളതുപോലെ സിനിമയിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഞാൻ സംവിധാനം പഠിക്കാൻ തുടങ്ങിയ കാലത്ത് സിനിമ 35 എംഎമ്മിലും ബ്ലാക്ക് ആൻഡ് വൈറ്റിലുമായിരുന്നു. പിന്നിടത് കളറായി, സിനിമാസ്കോപ്പായി….. ഇപ്പോൾ ഫിലിം പോലുമില്ലാതായി. പകരം ഡിജിറ്റൽ സംവിധാനങ്ങൾ വന്നു. സിനിമയുടെ ആഖ്യാനരീതികൾ മാറി. പാട്ടുകളുടെ സ്വഭാവം മാറി.
മാറ്റം അനിവാര്യമാണ്. പഴയതു മാത്രമാണു ശരി എന്ന് പറയുന്നതിൽ ഒരു അർഥവുമില്ല. പക്ഷേ, മാറാത്ത ഒന്നുണ്ട്; അതു സിനിമയുടെ ആത്മാവാണ്. നമ്മുടെ വികാരങ്ങൾക്ക് മാറ്റമൊന്നുമില്ല. സ്നേഹം, ത്യാഗം, പ്രണയം, വിരഹം, പക… ഇതൊക്കെ മനുഷ്യന്റെ സ്വാഭാവിക വികാരങ്ങളാണ്. ഇന്നും സിനിമയിൽ മാറ്റമില്ലാതെ അതു പ്രതിഫലിച്ചുകൊണ്ടിരിക്കുന്നുണ്ട്. വികെഎൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്; ‘‘ശാസ്ത്രം എത്ര പുരോഗമിച്ചാലും ഗണിതശാസ്ത്രത്തിനു മാത്രം ഒരു മാറ്റവും വരില്ല എന്ന്. പണ്ടും ഒന്നും ഒന്നും കൂട്ടിയാൽ രണ്ടാണ്; ഇന്നും അങ്ങനെ തന്നെ.’’ കുഞ്ചൻനമ്പ്യാർക്കും വികെഎന്നിനും എന്തും പറയാമല്ലോ! സിനിമയെ സംബന്ധിച്ചിടത്തോളം സാങ്കേതികമായി എത്ര വളർന്നാലും മനസ്സിനെ സ്പർശിക്കുന്ന ആശയം ഇപ്പോഴും പ്രാധാന്യമേറിയതാണ്. അതെങ്ങനെ പറയുന്നു എന്നതാണ് പ്രധാനം.

ഞാനെപ്പോഴും കാലത്തിനൊപ്പം സഞ്ചരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വീട്ടിൽത്തന്നെ രണ്ടു യുവസംവിധായകർ ഉള്ളതുകൊണ്ട് ജനറേഷൻ ഗ്യാപ്പ് കാര്യമായി ബാധിച്ചിട്ടില്ല. അതുകൊണ്ടായിരിക്കണം ഇന്നും സജീവമായി ഈ രംഗത്ത് തുടരാൻ സാധിക്കുന്നത്.

സത്യൻ അന്തിക്കാടും മമ്മൂട്ടിയും

സന്തോഷമുള്ള ഒരുപാട് അനുഭവങ്ങൾ സിനിമ എനിക്കു തന്നിട്ടുണ്ട്. ഭാഗ്യം എന്നു തന്നെയാണ് അതിനെ പറയേണ്ടത്. ഇളയരാജയെപ്പോലെ, ജോൺസണെപ്പോലെ പ്രതിഭാധനരായ സംഗീത സംവിധായകർക്കൊപ്പം ഒട്ടേറെ സിനിമകളിൽ പ്രവർത്തിക്കാൻ സാധിച്ചു. എക്കാലത്തേയും മികച്ച ഗായകനായ യേശുദാസ് എന്റെ സിനിമകൾക്കു വേണ്ടി പാടി. അതിൽ പലതും ഞാനെഴുതിയ വരികൾതന്നെ ആയിരുന്നു. ഇന്ത്യ കണ്ട ഏറ്റവും നല്ല നടന്മാരായ മമ്മൂട്ടിയേയും മോഹൻലാലിനേയും ക്യാമറയുടെ മുന്നിൽ നിർത്തി അഭിനയിപ്പിക്കാൻ സാധിച്ചു.
ഭാഗ്യങ്ങളുടെ ആ നിരയിലേക്ക് ഈ ദിവസവും ഞാൻ ചേർത്തു വയ്ക്കുന്നു.
തുടർന്നുള്ള എന്റെ കലാജീവിതത്തിനും വ്യക്തിജീവിതത്തിനും ഈ അംഗീകാരം വലിയ ഊർജമായിരിക്കും എന്ന് ഉറപ്പാണ്. അംഗീകാരം എന്നതിനേക്കാൾ ഉപരി അനുഗ്രഹമായി ഞാനിതു സ്വീകരിക്കുന്നു. എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി…

 

TagsMammoottyMohanlalSathyan AnthikkaduSrinivasan
Previous Article

സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസെടുത്തു, 62,000 ...

Next Article

തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഏഴിരട്ടി വർധിപ്പിച്ചിട്ടും മിണ്ടാതെ ...

Related articles More from author

  • HeadlinesMovies

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

    September 5, 2026
    By Admin
  • HeadlinesMovies

    റിലീസ് ചെയ്ത് 58 മണിക്കൂറിനുള്ളിൽ ‘ദൃശ്യം 3’വാരിക്കൂട്ടിയത് 100 കോടി!

    May 24, 2026
    By Admin
  • GeneralHeadlinesMovies

    ‘ജയിലർ 2’:മാത്യു  എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം

    October 16, 2026
    By Admin
  • HeadlinesMovies

    ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17 ന്

    February 17, 2026
    By Admin
  • HeadlinesMovies

    യാത്ര പറയാതെ മടങ്ങിയ ശ്രീനിയെക്കുറിച്ച് മോഹൻലാൽ

    December 20, 2025
    By Admin
  • HeadlinesMovies

    ആദ്യത്തെയും നൂറാമത്തെയും സിനിമയിലെ നായകന്‍ മോഹന്‍ലാല്‍ തന്നെ,ലോകസിനിമാചരിത്രത്തിലെ റെക്കോർഡിടാൻ പ്രിയദർശൻ

    March 22, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ
  • ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ,കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലെ നേട്ടം
  • കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമാർച്ച് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു
  • ശബരിമല അന്നദാന മണ്ഡപത്തിൽ നിന്ന് ചൊവ്വാഴ്ചവരെ ഭക്ഷണം കഴിച്ചവർ 1,35,471
  • കുട്ടികളുടെ ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം

Timeline

  • November 26, 2026

    മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

  • November 26, 2026

    ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ,കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലെ നേട്ടം

  • November 26, 2026

    കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമാർച്ച് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു

  • November 25, 2026

    ശബരിമല അന്നദാന മണ്ഡപത്തിൽ നിന്ന് ചൊവ്വാഴ്ചവരെ ഭക്ഷണം കഴിച്ചവർ 1,35,471

  • November 25, 2026

    കുട്ടികളുടെ ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions