Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു

  • ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  • ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’

  • സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

GeneralHeadlines
Home›General›‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’

‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’

By Admin
November 4, 2026
74
0

’കോട്ടും ഗൌണും ധരിക്കാൻ തുടങ്ങിയിട്ട് 53 വർഷം തികയാൻ ഇനി 33 ദിവസങ്ങൾ മാത്രം. ഈയിടെയായി പല കോടതി വിധികളും കാണുമ്പോൾ മറിച്ച് ആയിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു എന്ന തോന്നലാണ് ഉണ്ടാവുന്നത്’

ടി.കൃഷ്ണനുണ്ണി

കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ടി.കൃഷ്ണനുണ്ണി എഴുതുന്നു

‘What A Fall…….’
കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു.
– ഈ വിവാദം മറ്റൊരു സംഭവം ഓർമ്മയിൽ കൊണ്ടു വരുന്നു. ഞാൻ ഭാഗഭാക്കായ ഒരു “മാർക്ക് ദാനം’. കൃത്യം 57 വർഷം മുമ്പ് 1969 ഒക്ടോബർ അവസാനത്തിൽ. 1969-ലാണ് ഡിഗ്രി പഠനം അവസാനിച്ചത്. കെമിസ്ട്രി മെയിൻ ബി.എ സ്.സി. മാർച്ചിൽ നടന്ന പരീക്ഷ എഴുതാനായില്ല. ഒക്ടോബറിലായിരുന്നു അടുത്ത പരീക്ഷ. പഠിച്ചിരുന്ന തൃശ്ശൂർ കേരളവർമ്മാ കോളേജിൽ പരീക്ഷാ സെന്റർ ഉണ്ടായിരുന്നില്ല. സെന്റ് തോമസ് കോളേജിലാണ് പരീക്ഷ എഴുതിയത്. ഞങ്ങളുടെ കോഴ്സ് ആരംഭിച്ച വർഷം യൂണിവേഴ്സിറ്റി ത്രിവത്സര ബിരുദ കോഴ്സിന്റെ പാഠ്യപദ്ധതി പരി ഷ്കരിച്ചിരുന്നു. കൂടാതെ സ്പെഷ്യൽ കെമിസ്ട്രി എന്ന ഒരു പുതിയ പാഠ്യപ ദ്ധതി കൂടി ആരംഭിച്ചു. ഞങ്ങൾക്കു മുമ്പു പഴയ പദ്ധതി അനുസരിച്ചു പഠനം പൂർത്തിയാക്കി പരീക്ഷ എഴുതുന്നവരും ഉണ്ടായിരുന്നു. മൂന്നു പാഠ്യപദ്ധതിക ളിൽപെട്ട വിദ്യാർത്ഥികൾ ആ പരീക്ഷ എഴുതിയിരുന്നു. പഴയ പദ്ധതി അനുസരി ച്ചുള്ള വിദ്യാർത്ഥികൾക്കുള്ള ചോദ്യക്കടലാസുകൾക്കു മുകളിൽ “ഓൾഡ് സ്കീം’ എന്നും ഞങ്ങൾക്കുള്ള ചോദ്യക്കടലാസിനു മുകളിൽ “ന്യൂ സ്കീം’ എന്നും സ്പെഷ്യൽ കെമിസ്റ്റ്രിക്കാർക്കുള്ള ചോദ്യക്കടലാസിനു മുകളിൽ’സ്പെഷ്യൽ’ എന്നും അടയാളപ്പെടുത്തിയിരുന്നു. പരീക്ഷ തുടങ്ങിയപ്പോൾ അദ്ധ്യാപകൻ തെറ്റായി ഞങ്ങൾ നാലു വിദ്യാർത്ഥികൾക്ക് “ന്യൂ സ്കീം’ ചോദ്യക്കടലാസ് നൽകുന്നതിനു പകരം “ഓൾഡ് സ്കീം’ ചോദ്യക്കടലാസു തന്നു. പരീക്ഷയുടെ ചൂടിൽ ഞങ്ങളും അതു ശ്രദ്ധിച്ചില്ല. ആ ചോദ്യങ്ങൾക്കനുസരിച്ച് ഉത്തരങ്ങൾ എഴുതി. പുറത്തുവന്നു മറ്റു വിദ്യാർത്ഥികളുമായി സംസാരിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. പരീക്ഷാ സൂപ്പർവൈസറെ കണ്ടെങ്കിലും ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് എടുത്തത്. പരീക്ഷ അവസാനിച്ചതിനുശേഷം ഒരു നിവേദനവുമായി വൈസ് ചാൻസലറെ കാണാൻ അദ്ദേഹം ഉപദേശിച്ചു. പരീക്ഷ കഴിഞ്ഞതിനു – ശേഷം ഞങ്ങൾ നാലു പേരും ഒരു നിവേദനം തയ്യാറാക്കി തിരുവനന്തപുരത്തു
(കേരള യൂണിവേഴ്സിറ്റി) വൈസ് ചാൻസലറെ കാണാൻ പോയി. ഓഫീസിൽ ചെന്നപ്പോൾ ഒരാൾക്കു മാത്രമേ വൈസ് ചാൻസലറെ നേരിട്ടു കാണാൻ അനു
വാദം കിട്ടിയുള്ളൂ. ഞാനാണ് അതിനായി നിയോഗിക്കപ്പെട്ടത്. ഡോ. ജോർജ്ജ്
ജേക്കബ് ആയിരുന്നു അന്നു വൈസ് ചാൻസലർ. കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. അദ്ദേഹം ബെൽ അടിച്ച് അകത്തുനിന്നും ഒരാളെ വിളിച്ചു. പരീക്ഷാ നടത്തിപ്പു കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്നു മനസ്സിലായി. എന്തു ചെയ്യാൻ ആവുമെന്നു ചോദിച്ചു. അദ്ദേഹം ഒരു പാടു തടസ്സങ്ങൾ പറഞ്ഞു. വൈസ് ചാൻസലർ ചിരിച്ചു കൊണ്ടു പറഞ്ഞു. ഈ കുട്ടികളുടെ ഒരു വർഷം കളഞ്ഞിട്ട് ആർക്ക് എന്തു കിട്ടാനാണ്. നിയമവും വകുപ്പുകളുമൊക്കെ മനുഷ്യനു വേണ്ടിയല്ലേ. പിന്നെ എന്നോടു പറഞ്ഞു – ഇന്ത്യയിൽ മാത്രമാണ് ഈ സംവി ധാനം. വിദേശത്തെല്ലാം പഠിപ്പിക്കുന്ന അദ്ധ്യാപകനാണ് വിദ്യാർത്ഥിയുടെ യോഗ്യത തീരുമാനിക്കുന്നത്. പരീക്ഷ പാസ്സാവുന്നതും തോൽക്കുന്നതുമൊക്കെ ആ അദ്ധ്യാപകന്റെ തീരുമാനത്തിനനുസരിച്ചാണ്. എന്നാൽ ഇവിടെ അങ്ങിനെ അല്ല. പഠിപ്പിക്കാൻ ഒരാൾ, പരീക്ഷിക്കാൻ മറ്റൊരാൾ, വിജയിച്ചോ എന്നു തീരു മാനിക്കാൻ മൂന്നാമതൊരാൾ. അദ്ധ്യാപകനെ വല്ലാതെ വില കുറച്ചു കാണുന്ന സംവിധാനം. കൂടുതലൊന്നും പറയാതെ ഞാൻ കൊടുത്ത നിവേദനത്തിന്റെ മാർജ്ജിനിൽ അദ്ദേഹം ഉത്തരവിട്ടു – ഇവർ ഏതു ചോദ്യക്കടലാസ് അനുസരി ച്ചാണോ ഉത്തരമെഴുതിയത് അതിന്റെ അടിസ്ഥാനത്തിൽ അവരുടെ ഉത്തരക്കട ലാസ്സുകൾ പരിശോധിക്കുക. കിട്ടിയ മാർക്കുകൾ അവരുടെ മാർക്ക് ലിസ്റ്റിൽ ചേർക്കുക. തിരിഞ്ഞ് ആ ഉദ്യോഗസ്ഥനോടു ചോദിച്ചു “വൈസ് ചാൻസലർ ഇതൊന്നും ചെയ്യ രു തെന്നു ഏതെങ്കിലും വകു പ്പിലോ ചട്ട ത്തിലോ
പറഞ്ഞിട്ടുണ്ടോ ?” – ഞങ്ങൾ നാലു പേരും പാസ്സായി. അദ്ദേഹം അതു ചെയ്തില്ലെങ്കിൽ എന്താകുമായിരുന്നു എന്റെ സ്ഥിതി എന്നു എനിക്കു ഊഹിക്കാനാവുന്നില്ല.
ഏതാണ്ടു ആറു പതിറ്റാണ്ടുകൾക്കു ശേഷം ഇന്നും ഞങ്ങൾ അദ്ദേഹത്തെ ആദരവോടെ, സ്നേഹത്തോടെ ഓർക്കുന്നു. നിയമത്തിന്റെ സാങ്കേതികതക്കുപരി വിദ്യാർത്ഥികളുടെ ഭാവിക്കു പരിഗണന നൽകിയ മനുഷ്യസ്നേഹിയെ.
വാദിക്കാം. വിദ്യാർത്ഥികളുടേത് രാഷ്ട്രീയ സമരമായിരുന്നെന്ന്. സഹോദരീ സ്വന്തം ഉള്ളിലേക്കൊന്നു ഒന്നു തിരിഞ്ഞു നോക്കൂ. രാഷ്ട്രീയ ചതുരംഗക്കളത്തിൽ ഉന്നത കേന്ദ്രങ്ങളുടെ നിയന്ത്രണത്തിൽ ചലിക്കുന്ന ഒരു കരു മാത്രമല്ലേ അങ്ങ്. എന്തിനായിരുന്നു ഈ അനാവശ്യ തിടുക്കം, വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് മുടക്കാൻ. നിർത്തട്ടെ. അനാവശ്യ വിവാദങ്ങളിലേക്കു കടക്കുന്നില്ല.
ഒന്നു മാത്രം ഓർമ്മിപ്പിക്കട്ടെ. സി. പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ സർവ്വകലാശാലക്കു തുടക്കം കുറിച്ചപ്പോൾ ആദ്യത്തെ വൈസ് ചാൻസലർ ആവാൻ ആൽബർട്ട് ഐൻസ്റ്റീനോട് അപേക്ഷിച്ചതാണ്. അദ്ദേഹം സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ചു. സ്വീകരിച്ചിരുന്നെങ്കിൽ കേരളത്തിലെ ആദ്യത്തെ യുനിവേഴ്സിറ്റി വൈസ് ചാൻസലർ ഐൻസ്റ്റീൻ ആകുമായിരുന്നു. പിന്നീടു ആ കസേരകളിൽ ആരൊക്കെ ഇരുന്നു. നേരത്തെ പറഞ്ഞ ഡോ. ജോർജ്ജ് ജേക്കബ്, യു. ആർ. അനന്തമൂർത്തി… എത്ര എത്ര മഹാരഥന്മാർ. ആ കസേരകളിൽ ഇന്ന്…..
‘ What A Fall……. ‘
കോട്ടും ഗൌണും ധരിക്കാൻ തുടങ്ങിയിട്ട് 53 വർഷം തികയാൻ ഇനി 33 ദിവസങ്ങൾ മാത്രം. ഈയിടെയായി പല കോടതി വിധികളും കാണുമ്പോൾ മറിച്ച് ആയിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു എന്ന തോന്നലാണ് ഉണ്ടാവുന്നത്.

TagsKerala High CourtVC Sisa Thomas
Previous Article

സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം ...

Next Article

ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ ...

Related articles More from author

  • GeneralHeadlinesHealth

    പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി,ഉദ്ഘാടനം ചെയ്തത് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

    September 30, 2026
    By Admin
  • GeneralHeadlinesMovies

    തമിഴിൽ ‘സോണി’യുടെ എൻ്റർടൈയിൻമെൻ്റ്ചാനൽ ‘സോണി വിഴാ’ഒക്ടോബറിൽ ആരംഭിക്കും

    August 17, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന്‌ ഒരു വിയോജിപ്പുമില്ലെന്ന് സി.പി.ഐ (എം)

    May 29, 2026
    By Admin
  • HeadlinesHealth

    കേരളത്തിൽ പ്രതിവർഷം ആവശ്യം വരുന്നത് 6 മുതൽ 7 ലക്ഷം യൂണിറ്റ് രക്തം,രക്തദാതാ ദിനം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ ജൂൺ 11ന് നിർവഹിക്കും

    June 10, 2026
    By Admin
  • GeneralHeadlines

    കേരളം ഗുണ്ടകളുടെ നാടല്ല, സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകളുടെ അവസ്ഥ അർജുൻ ആയങ്കിയുടേത് പോലെ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

    August 9, 2026
    By Admin
  • CareerHeadlines

    സിവിൽ സർവീസ് പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു

    April 17, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു
  • ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
  • ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’
  • സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍
  • ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

Timeline

  • November 4, 2026

    യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു

  • November 4, 2026

    ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  • November 4, 2026

    ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’

  • November 4, 2026

    സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • November 4, 2026

    ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions